Sameera Reddy | നരച്ചമുടിയും ഉറക്കച്ചടവുള്ള മുഖവുമായി സമീറ റെഡ്‌ഡി; അമ്മമാർക്ക്‌ പ്രചോദനം നൽകുന്ന വീഡിയോ

Sameera Reddy appears in no make-up look for her new video | മറ്റുള്ളവർക്ക് ആത്മവിശ്വാസം പകരാനുള്ള സന്ദേശവുമായി സമീറ റെഡ്ഢിയുടെ വീഡിയോ

News18 Malayalam | news18-malayalam
Updated: July 23, 2020, 3:29 PM IST
Sameera Reddy | നരച്ചമുടിയും ഉറക്കച്ചടവുള്ള മുഖവുമായി സമീറ റെഡ്‌ഡി; അമ്മമാർക്ക്‌ പ്രചോദനം നൽകുന്ന വീഡിയോ
സമീറ റെഡ്‌ഡി
  • Share this:
ഉറക്കച്ചടവുള്ള മുഖവും തലമുടിയിലെ നരയും മറച്ച് പിടിക്കുന്നതെന്തിനാ? മേക്കപ്പ് ലവലേശം തൊടാതെ നടി സമീറ റെഡ്ഢി ഈ ലുക്കിൽ പുതിയ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടതിന് ഒരു കാരണമുണ്ട്. പേര് പരാമർശിക്കാത്ത ഒരു അമ്മയിൽ നിന്നും തനിക്ക് ലഭിച്ച സന്ദേശമാണ് സമീറയെ ഈ വീഡിയോ ചെയ്യാൻ പ്രേരിപ്പിച്ചത്.

പ്രസവശേഷമുണ്ടായ ശരീരഭാരത്തിൽ താൻ തടിച്ചു, വിരൂപയായി തോന്നുന്നു എന്ന അവരുടെ കണ്ണീരിൽ കുതിർന്ന പോസ്റ്റാണ് സമീറക്ക് പ്രചോദനം. തന്നെ കാണുമ്പോൾ അവർക്ക് മനോവിഷമം കൂടിയത്രേ. എങ്കിൽ ഉറക്കം ഉണരുമ്പോഴുള്ള തന്റെ വീങ്ങിയ കണ്ണുകളിലേക്ക് നോക്കുക എന്ന് സമീറ. മേക്കപ്പില്ലാത്ത തന്റെ മുഖം ക്യാമറയിൽ സമീറ വ്യക്തമായി കാട്ടുന്നു. താൻ ഇങ്ങനെ ചെയ്യുന്നത് കൊണ്ട് അവരവരെ കുറിച്ച് ഓരോരുത്തർക്കും ഉള്ള ധാരണയിൽ അൽപ്പം പോസിറ്റിവിറ്റി എത്തിക്കുമെന്ന് കരുതുന്നതായി സമീറ.



"സ്വന്തം മാനസികാരോഗ്യത്തിന്റെ സമ്മർദ്ദമില്ലാതെയാണ് വീണ്ടും പൊതുജനങ്ങളുടെ മുന്നിൽ താൻ വന്നിരിക്കുന്നത്. അക്കാരണം കൊണ്ടുതന്നെ നല്ലൊരു അമ്മയും വ്യക്തിയുമാവുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ എനിക്ക് സാധിക്കുന്നു. അത് ചുറ്റുമുള്ളവരിലേക്കും ആരോഗ്യകരമായ അന്തരീക്ഷം പടർത്തുന്നു. നിങ്ങൾ എന്തല്ല, അല്ലെങ്കിൽ നിങ്ങൾക്ക് എന്തില്ല എന്നതിനെ കുറിച്ച് ആവലാതി വേണ്ടി. നല്ലതിൽ മാത്രം ശ്രദ്ധ കൊടുക്കൂ." സമീറ കുറിക്കുന്നു.

രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചപ്പോൾ ശരീരത്തെ പറ്റി പോസിറ്റിവിറ്റി പടർത്തുന്ന അനേകം ചിത്രങ്ങളും പോസ്റ്റുകളുമായി സമീറ റെഡ്‌ഡി സമൂഹ മാധ്യമങ്ങളിൽ എത്തിയിരുന്നു.
Published by: meera
First published: July 23, 2020, 3:29 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading