ചേരുന്ന പങ്കാളിയെയല്ല; അമ്മായിഅമ്മയെയാണ് വേണ്ടത്; സമീറ റെഡ്ഢിയുടെ വീഡിയോ വൈറൽ

Sameera Reddy comes up with a hilarious video on matchmaking | യഥാർത്ഥ ജീവിത പങ്കാളി അമ്മായിഅമ്മയാണ് എന്ന തമാശരൂപേണ ഉള്ള കമന്റോടു കൂടിയാണ് സമീറ വീഡിയോ പോസ്റ്റ് ചെയ്തത്

News18 Malayalam | news18-malayalam
Updated: July 25, 2020, 8:01 PM IST
ചേരുന്ന പങ്കാളിയെയല്ല; അമ്മായിഅമ്മയെയാണ് വേണ്ടത്; സമീറ റെഡ്ഢിയുടെ വീഡിയോ വൈറൽ
Sameera Reddy comes up with a hilarious video on matchmaking | യഥാർത്ഥ ജീവിത പങ്കാളി അമ്മായിഅമ്മയാണ് എന്ന തമാശരൂപേണ ഉള്ള കമന്റോടു കൂടിയാണ് സമീറ വീഡിയോ പോസ്റ്റ് ചെയ്തത്
  • Share this:
ഏതാനും ദിവസങ്ങൾക്ക് മുൻപാണ് നെറ്ഫ്ലിക്സ് സീരീസായ 'ഇന്ത്യൻ മാച്ച് മേക്കിംഗ്' റിലീസായത്. യാഥാസ്ഥിതിക വീക്ഷണവും വിമർശന സ്വഭാവമുള്ള റിവ്യൂകളും കൊണ്ട് ഇതിനോടകം തന്നെ ഈ ചിത്രം വാർത്തകളിൽ ഇടം നേടി.

സീരീസിനെ പറ്റി മീമുകളും തമാശകളും വന്നു നിറഞ്ഞതിനു പിന്നാലെ നടി സമീറ റെഡ്ഡി ചിത്രത്തിന് പരിഹാസ രൂപേണ ഒരു വീഡിയോയുമായി എത്തി. യോജിച്ച പങ്കാളിയെ കണ്ടെത്തുന്നതിനുമുപരി ചേരുന്ന അമ്മായിഅമ്മയെ കണ്ടെത്തുന്നത് എങ്ങനെ എന്നാണ് സമീറയുടെ വീഡിയോയുടെ പരാമർശം.

യഥാർത്ഥ ജീവിത പങ്കാളി അമ്മായിഅമ്മയാണ് എന്ന തമാശരൂപേണ ഉള്ള കമന്റോടു കൂടിയാണ് സമീറ വീഡിയോ പോസ്റ്റ് ചെയ്തത്.
ഒരു അമ്മായിയമ്മയ്ക്ക് വേണ്ട സവിശേഷതകൾ എന്തൊക്കെ എന്ന സമീറ ഈ വീഡിയോയിൽ പറയുന്നുണ്ട്. പരമ്പരാഗതമായ വസ്ത്രധാരണം, കുറഞ്ഞത് ആറ് അടിയെങ്കിലും ഉയരം, ടാറ്റു പാടില്ല, സ്കാർഫ് കെട്ടാൻ പാടില്ല, ബൂട്ട് ഇടാൻ പാടില്ല, ഭജന കേട്ടുകൊണ്ടിരിക്കണം എന്നൊക്കെ സമീറ ഡിമാൻഡ് ഓരോന്നായി മുന്നോട്ടുവയ്ക്കുന്നു. ശേഷം വീഡിയോ കട്ട് ചെയ്ത് എത്തുന്നത് ഈ സവിശേഷതകളൊന്നും തൊട്ടുതീണ്ടാത്ത അമ്മായിഅമ്മയിലേക്കാണ്.

മാനസികമായി ഉറപ്പുള്ള ഒരു മരുമകളെ വേണമെന്ന് ഇതേ വീഡിയോ തന്നെ അമ്മായി അമ്മ പറയുന്നത് കേൾക്കാം. അതിന് മറുപടിയെന്നോണം സമീറ പൊട്ടിച്ചിരിക്കുന്നതാണ് വീഡിയോയിൽ കാണുന്ന റിയാക്ഷൻ. വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് പലയിടത്തുനിന്നും ലഭിക്കുന്നത്.ജാതക പൊരുത്തം, കാണാൻ സുന്ദരിയായ പെൺകുട്ടികൾ, കൂടുതൽ ആവശ്യം ഉന്നയിക്കാത്ത പെൺകുട്ടികൾ തുടങ്ങിയവയെല്ലാം പരാമർശിക്കപ്പെടുന്ന 'ഇന്ത്യൻ മാച്ച് മേക്കിങ്' ഒട്ടേറെ വിമർശനത്തിന് പാത്രമായിട്ടുണ്ട്.
Published by: meera
First published: July 25, 2020, 8:01 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading