• HOME
 • »
 • NEWS
 • »
 • film
 • »
 • Sameera Reddy | അമ്മായിയമ്മ പെട്ടിയുമെടുത്ത് പോയി, പിന്നാലെയോടി സമീറ റെഡ്‌ഡി; താരത്തിന്റെ വീഡിയോ ശ്രദ്ധേയമാവുന്നു

Sameera Reddy | അമ്മായിയമ്മ പെട്ടിയുമെടുത്ത് പോയി, പിന്നാലെയോടി സമീറ റെഡ്‌ഡി; താരത്തിന്റെ വീഡിയോ ശ്രദ്ധേയമാവുന്നു

Sameera Reddy posted a video with mother in law | അമ്മായിയമ്മ പെട്ടിയുമായി പോകുന്നതും, പിന്നാലെയോടി നടി സമീറ റെഡ്‌ഡി. വീഡിയോ

(വീഡിയോ ദൃശ്യം)

(വീഡിയോ ദൃശ്യം)

 • Share this:
  നടി സമീറ റെഡ്‌ഡി (Sameera Reddy) എന്നാൽ സിനിമയിൽ സജീവമായിരുന്ന നാളുകളേക്കാൾ ഏറെ തന്റെ കുടുംബജീവിതം നയിക്കുന്ന വേളയിലാണ് പ്രേക്ഷകരുമായി ഏറെ അടുത്തത്. സമീറയുടെ ഇൻസ്റ്റഗ്രാം പേജ് തീർത്തും സംഭവ ബഹുലമാണ്. സ്വന്തം വീട് തന്നെ ഒരു സ്റ്റുഡിയോ ആയി മാറിയ അവസ്ഥയാണ് സമീറയ്ക്ക്.

  ഇവിടെ എപ്പോഴും കുസൃതികളുമായി ഒപ്പം കൂടുന്ന കുട്ടിക്കുരുന്നുകൾ രണ്ടുപേരുണ്ട്. സമീറയുടെ മകനും മകളും. ഹൻസ്, നൈറ എന്നിവരാണ് മക്കൾ. എല്ലാത്തിനും ഉപരി സമീറയുടെ ഒപ്പം നിൽക്കുന്നയാളാണ് അമ്മായിയമ്മ. ഭർത്താവ് അക്ഷയ് വാദ്രയുടെ അമ്മയാണ്. ഇവർ അമ്മായിയമ്മയും മരുമകളുമാണോ അതോ അമ്മയും മകളുമാണോ എന്നുപോലും പലപ്പോഴും കാണുന്നവർ സംശയിച്ചേക്കാം.

  ഒരുപക്ഷെ അമ്മ പോലും ചെറു ശാസനകൾ നൽകാൻ സാധ്യതയുള്ളപ്പോൾ, സമീറയുടെ എല്ലാ ക്രിയേറ്റീവ് ഐഡിയകൾക്കും ഒപ്പം എന്ത് വേഷം കെട്ടാനും ഈ അമ്മായിയമ്മ പാറപോലെ ഒപ്പമുണ്ടാകും. രസകരമായ കോസ്റ്യൂം അണിഞ്ഞും, മേക്കപ്പ് ഇട്ടും ഒക്കെ സമീറ ഇവർക്കൊപ്പം കൂടാറുണ്ട്.

  സാധാരണ ഗതിയിൽ ബോഡി പോസിറ്റിവിറ്റി പടർത്തുന്ന സന്ദേശങ്ങളാണ് സമീറയ്ക്കു പ്രിയം. പ്രസവശേഷം വണ്ണം കൂടിയതും, തലയിൽ നര കയറിയതും എല്ലാം കുറവായി കാണാതെ ജീവിതത്തിന്റെ ഭാഗമായി കാണാൻ സമീറ ഏവർക്കും പ്രചോദനം നൽകാറുണ്ട്.

  നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഓസ്‌കർ വിവാദങ്ങൾ തന്റെ പോരാട്ടത്തിന്റെ കഥ പങ്കിടാൻ പ്രേരിപ്പിച്ചതായി സോഷ്യൽ മീഡിയയിൽ അടുത്തിടെ പോസ്റ്റ് ചെയ്ത കുറിപ്പിൽ സമീറ വെളിപ്പെടുത്തിയിരുന്നു. ഇതിനെത്തുടർന്ന് 2016 ൽ അലോപ്പീസിയ ഏരിയറ്റ നേരിട്ടതെങ്ങനെ എന്നും അവർ തുറന്നു പറഞ്ഞിരുന്നു. അത് കൈകാര്യം ചെയ്യാൻ പ്രയാസമാണെന്ന് സമീറ പ്രസ്താവിച്ചു.

  “എന്റെ തലയുടെ പിൻഭാഗത്ത് രണ്ടു ഇഞ്ച് വലുപ്പത്തിൽ മുടികൊഴിഞ്ഞു. ഒരു മാസത്തിനുള്ളിൽ ഞാൻ അത്തരം രണ്ട് പാച്ചുകൾ കൂടി കണ്ടെത്തി. ഇത് കൈകാര്യം ചെയ്യുന്നത് ശരിക്കും ബുദ്ധിമുട്ടായിരുന്നു.” അലോപ്പീസിയ ആളുകളെ രോഗികളാക്കുകയോ പകർച്ചവ്യാധി ഉണ്ടാക്കുകയോ ചെയ്യില്ലെന്ന് സമീറ എഴുതി. എന്നിരുന്നാലും അതുമായി വൈകാരികമായി പൊരുത്തപ്പെടാൻ പ്രയാസമാണ് എന്നവർ പറഞ്ഞു.

  എന്നാൽ ഏറ്റവും പുതിയ വീഡിയോയിൽ അമ്മായിയമ്മ പെട്ടിയും എടുത്തുപോകുന്നതും, അവർക്കു പിന്നാലെ ഓടി കരയുന്ന സമീറയുമാണ് ഉള്ളത്. (വീഡിയോ ചുവടെ)
  സംഗതി രസകരമായി ചെയ്ത വീഡിയോയാണ്. സംഗതി അഭിനയം മാത്രമാണ്. അമ്മായിയമ്മ പോയാൽ കുഞ്ഞുങ്ങളെ ആരു നോക്കും എന്ന് ഈ കരച്ചിൽ അഭിനയത്തിനിടെ പൊന്തുന്ന ടെക്സ്റ്റിൽ കാണാവുന്നതാണ്.

  Summary: Sameera Reddy posted an interesting Instagram reel where her mother-in-law, who she calls Sassu, acts like she is leaving the household and Sameera running after to stop her from doing so
  Published by:user_57
  First published: