HOME » NEWS » Film » SAMEERA SANEESH AUTHORED BOOK ALANKAARANGALILLATHE RELEASED BY MAMMOOTTY MM

'അലങ്കാരങ്ങളില്ലാതെ'; സമീറ സനീഷിന്റെ പുസ്തകം മമ്മൂട്ടി പ്രകാശനം ചെയ്തു

Sameera Saneesh authored 'Alankaarangalillathe' released by Mammootty | പത്തു വർഷത്തെ തന്റെ അനുഭവങ്ങൾ കോർത്തിണക്കിയ പുസ്തകവുമായി സമീറ സനീഷ്

News18 Malayalam | news18-malayalam
Updated: December 1, 2020, 11:01 AM IST
'അലങ്കാരങ്ങളില്ലാതെ'; സമീറ സനീഷിന്റെ പുസ്തകം മമ്മൂട്ടി പ്രകാശനം ചെയ്തു
പുസ്തക പ്രകാശന വേളയിൽ നിന്നും
  • Share this:
മലയാള സിനിമയിലെ പ്രശസ്ത കോസ്റ്റ്യൂം ഡിസൈനറായ സമീറ സനീഷ്, ചലച്ചിത്ര കലയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചും കോസ്റ്റ്യൂം ഡിസൈനിംഗിന്റെ രീതികളെക്കുറിച്ചും വെളിപ്പെടുത്തുന്ന 'അലങ്കാരങ്ങളില്ലാതെ' എന്ന പുസ്തകം മമ്മൂട്ടി, സംവിധായകന്‍ ആഷിഖ് അബുവിന് നല്കി പ്രകാശനം ചെയ്തു.

പരസ്യചിത്ര രംഗത്തുനിന്ന് 2009 ലാണ് സമീറ സിനിമയിലെത്തിയത്. ഹിന്ദി ചിത്രം 'ദി വൈറ്റ് എലിഫന്റിലായിരുന്നു' തുടക്കം. അത് കഴിഞ്ഞു 'ഡാഡികൂള്‍' ചെയ്തു. ഈ സിനിമയിലെ നായകൻ മമ്മൂട്ടിയും സംവിധായകൻ ആഷിഖ് അബുവുമാണ്.



ചുരുങ്ങിയ കാലത്തിനുള്ളിൽ കൂടുതൽ സിനിമകൾക്ക് വസ്ത്രാലങ്കാരം ചെയ്തതിനുള്ള ലിംകാ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ ഉടമ കൂടിയാണ് സമീറ. സബ്യസാചി മുഖർജിയാണ് സമീറയുടെ പ്രിയപ്പെട്ട ഫാഷൻ ഡിസൈനർ.

കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ 160 ലധികം സിനിമകളില്‍ കോസ്റ്റ്യൂം ഡിസൈനറായി സമീറ പ്രവര്‍ത്തിച്ചു. 2014ലും 2018ലും മികച്ച കോസ്റ്റ്യൂം ഡിസൈനര്‍ക്കുള്ള സംസ്ഥാന പുരസ്കാരം നേടി.

ചലച്ചിത്ര രംഗത്തെ തന്റെ പ്രവര്‍ത്തന രീതികളെക്കുറിച്ചും കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ തനിക്ക് ലഭിച്ച അനുഭവങ്ങളെക്കുറിച്ചുമാണ് ഈ പുസ്തകത്തില്‍ എഴുതിയിട്ടുള്ളത് എന്ന് സമീറ സനീഷ് പറഞ്ഞു.
Published by: user_57
First published: December 1, 2020, 10:57 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading