നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • പഴംകൊണ്ട് എതിരാളികളെ നേരിട്ട് സമ്പൂര്‍ണ്ണേശ്; സിനിമ കാണാന്‍ സഹായം തേടി ഇന്തോനേഷ്യന്‍ നെറ്റ്ഫ്‌ളിക്‌സ്

  പഴംകൊണ്ട് എതിരാളികളെ നേരിട്ട് സമ്പൂര്‍ണ്ണേശ്; സിനിമ കാണാന്‍ സഹായം തേടി ഇന്തോനേഷ്യന്‍ നെറ്റ്ഫ്‌ളിക്‌സ്

  • Last Updated :
  • Share this:
   വെടിയുണ്ട പോലും നിസാരമായി കൈകൊണ്ട് പിടിച്ചെടുക്കുന്ന നായകന്‍മാര്‍ സിനിമയില്‍ സാധാരണമാണ് പ്രത്യേകിച്ചും തമിഴ്, തെലുങ്ക്, കന്നഡ സിനിമകളില്‍. ഇത്തരത്തിലുള്ള അതിസാഹസിക നായകന്‍മാര്‍ എറെയുള്ളത് തെലുങ്ക് സിനിമകളിലാണ്.

   ബാലയ്യ എന്ന ബാലകൃഷ്ണ നയാകനായെത്തുന്ന ഒട്ടുമിക്ക തെലുങ്ക് സിനിമകളിലും ഇത്തരം സാഹസികതകള്‍ സര്‍വസാധാരണമാണ്. എത്ര വെടിയേറ്റാലും മരിക്കാത്ത നായകനായാണ് ബാലയ്യ കൈയ്യടി നേടുന്നത്. എന്നാല്‍ ഇതിനെക്കെ ട്രോളുമായി സിനമയില്‍ സജീവമായ താരമാണ് സമ്പൂര്‍ണ്ണേശ് ബാബു. ആദ്യ സിനിമയിലൂടെ തന്നെ മികച്ച ഹാസ്യതാരത്തിനുള്ള പുരസ്‌കാരം സമ്പൂര്‍ണ്ണേശ് നേടിയെടുത്തിരുന്നു.   അടുത്തിടെ പുറത്തിറങ്ങിയ സമ്പൂര്‍ണ്ണേശിന്റെ സിംഗം 123 എന്ന സിനിമയിലെ രംഗങ്ങള്‍ ഇപ്പോള്‍ കടലും കടന്ന് ഇന്തോനേഷ്യില്‍ വരെ എത്തിയിരിക്കുകയാണ്. പൊലീസ് ഓഫീസറായി എത്തുന്ന സമ്പൂര്‍ണ്ണേശ് പഴം കൊണ്ടാണ് എതിരാളികളെ കുത്തി വീഴ്ത്തുന്നത്.

   അഫ്സലിന്‍റെ മരണത്തിൽ ആദരാഞ്ജലിയർപ്പിച്ച് മമ്മൂട്ടി

   സിനിമയിലെ ഈ രംഗം കണ്ട് ത്രില്ലടിച്ചിരിക്കുകയാണ് ഇന്തോനേഷ്യക്കാര്‍. ഇപ്പോള്‍ അവര്‍ക്ക് ഒറ്റ ആവശ്യമേയുള്ളൂ. സമ്പൂര്‍ണ്ണേശിന്റെ ഈ സിനിമ മുഴുവനായും കാണണം. ഇതിനായി ഇന്തോനേഷ്യയിലെ നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യയുടെ സഹായം തേടിയിരിക്കുകയാണ്.

   30 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ കാണ്ടാണ് ഇന്തോനേഷ്യക്കാര്‍ സമ്പൂര്‍ണ്ണേശിന്റെ കട്ട സഫാനായി മാറിയിരിക്കുന്നത്.
   First published: