ഗ്ലാമറിന്റെ കടന്നു വരവുകൊണ്ടു ശ്രദ്ധേയമായ ലുക്കുകളാണ് 'എരിഡ' എന്ന സിനിമയിൽ നടി സംയുക്ത മേനോന്റേത്. വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന 'എരിഡ' എന്ന ത്രില്ലര്‍ ചിത്രത്തിന്റെ നാലാമത്തെ പോസ്റ്റര്‍ പുറത്തിറങ്ങി. മുൻപിറങ്ങിയ മൂന്നു പോസ്റ്ററുകളും ശ്രദ്ധേയമായിരുന്നു.
യവന മിത്തോളജിയുടെ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന ഈ ത്രില്ലര്‍ ചിത്രത്തില്‍ നാസ്സര്‍, സംയുക്ത മേനോന്, കിഷോര്‍, ധര്മ്മജന് ബോള്‍ഗാട്ടി, ഹരീഷ് പേരടി, ഹരീഷ് രാജ് എന്നി താരങ്ങള്‍ അഭിനയിക്കുന്നു.
ട്രെന്റ്സ് ആഡ്ഫിലിം മേക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹകരണത്തോടെ അരോമ സിനിമാസ്, ഗുഡ് കമ്പനി എന്നിവയുടെ ബാനറില്‍ അജി മേടയില്‍, അരോമ ബാബു എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എസ്. ലോകനാഥന് നിര്‍വ്വഹിക്കുന്നു. പ്രശസ്ത നിര്‍മ്മാതാവ് അരോമ മണിയുടെ മകന് അരോമ ബാബു നിര്‍മ്മിക്കുന്ന ആദ്യ ചിത്രമാണ് 'എരിഡ'. വൈ.വി. രാജേഷ് കഥയും തിരക്കഥയും സംഭാഷണവുമെഴുതുന്നു.
തീവണ്ടി എന്ന സിനിമയിലൂടെ ശ്രദ്ധേയയായ സംയുക്ത അടുത്തതായി ജയസൂര്യ നായകനായ 'വെള്ളം' എന്ന സിനിമയിലും നായികാവേഷത്തിലെത്തുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Erida movie, Samyuktha Menon