ഗായിക സന മൊയ്‌തൂട്ടി ആദ്യമായി മലയാള സിനിമയിൽ ആലപിച്ച ഗാനം പുറത്തിറങ്ങി

Sanah Moidutty forays into Malayalam playback singing | കെ. എസ്. ഹരിശങ്കറിന്‍റെ കൂടെയാണ് സന പാടുന്നത്

News18 Malayalam | news18-malayalam
Updated: July 10, 2020, 6:47 AM IST
ഗായിക സന മൊയ്‌തൂട്ടി ആദ്യമായി മലയാള സിനിമയിൽ ആലപിച്ച ഗാനം പുറത്തിറങ്ങി
സന മൊയ്‌തൂട്ടി
  • Share this:
വിവിധ ഭാഷകളില്‍ ഒട്ടേറെ ഹിറ്റുഗാനങ്ങള്‍ ആലപിച്ച് തരംഗം സൃഷ്ടിച്ച ദക്ഷിണേന്ത്യന്‍ ഗായിക സന മൊയ്തൂട്ടി മലയാള സിനിമയില്‍ ആദ്യമായി ആലപിച്ച ഗാനം പുറത്തിറങ്ങി.

സീബ്ര മീഡിയയുടെ ബാനറില്‍ പി.സി. സുധീര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച പുതിയ ചിത്രം 'ആനന്ദകല്ല്യാണത്തിലൂടെയാണ്' സന മൊയ്തൂട്ടി മലയാളസിനിമയില്‍ തുടക്കം കുറിക്കുന്നത്.



കെ. എസ്. ഹരിശങ്കറിന്‍റെ കൂടെയാണ് സന പാടുന്നത്. നടന്‍ അഷ്കര്‍ സൗദാനും പുതുമുഖ നടി അര്‍ച്ചനയും കേന്ദ്രകഥാപാത്രമാകുന്ന ആനന്ദകല്ല്യാണത്തിലെ ഈ ഗാനത്തിന് രാജേഷ്ബാബു കെ സംഗീതവും നിഷാന്ത് കോടമന ഗാനരചനയും നിര്‍വ്വഹിച്ചിരിക്കുന്നു. അവനിയര്‍ ടെക്നോളജിയുടെ യൂട്യൂബ് ചാനലിലൂടെയാണ് റിലീസ്.
Published by: meera
First published: July 10, 2020, 6:47 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading