നിമിഷ സജയൻ ഭാവിയിലെ ഫിലിംമേക്കറോ? അപാര ഫ്രെയിമിങ് സെൻസുള്ള നടിയെന്ന് സനൽകുമാർ ശശിധരൻ
ക്യാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോഴും ക്യാമറക്കണ്ണിലൂടെ ഒളിഞ്ഞുനോക്കുന്ന കണ്ണുകളാണ് നിമിഷയ്ക്കെന്ന് സനൽ കുമാർ ശശിധരൻ

nimisha sajayan
- News18 Malayalam
- Last Updated: November 23, 2019, 1:03 PM IST
സനൽ കുമാർ ശശിധരന്റെ ഏറ്റവും പുതിയ ചിത്രമായ ചോല റിലീസിനൊരുങ്ങുമ്പോൾ ചിത്രത്തിൽ നായികയായ നിമിഷ സജയന്റെ സിനിമാറ്റിക് സെൻസിനെക്കുറിച്ച് പറയുകയാണ് സംവിധായകൻ. ക്യാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോഴും ക്യാമറക്കണ്ണിലൂടെ ഒളിഞ്ഞുനോക്കുന്ന കണ്ണുകളാണ് നിമിഷയ്ക്കെന്ന് സനൽ കുമാർ ശശിധരൻ. ചോലയിൽ നിമിഷ ശ്രദ്ധയിൽപ്പെടുത്തിയ പ്രധാനപ്പെട്ട ഷോട്ടിനെക്കുറിച്ചും സനൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.
ഏറെ നാൾ മുൻപെഴുതി തളർന്ന് ഉപേക്ഷിച്ച കഥ പിന്നീട് ഓർക്കുന്നത് നിമിഷയെ കണ്ടപ്പോഴാണ്. ചോലയിലേക്ക് നിമിഷ എത്തിയതെങ്ങനെയെന്നും സനൽ പറയുന്നു. സെക്സി ദുർഗ തീയറ്ററിൽ പോയി കണ്ട ഏക മലയാള ചലച്ചിത്ര പ്രവർത്തകയാണ് നിമിഷ. 'സെക്സി ദുർഗ തീയറ്ററിൽ പോയി കാണണമെന്ന് അവർക്ക് തോന്നിയത് അവരോടൊപ്പം സിനിമ ചെയ്യണമെന്ന ആഗ്രഹമുണ്ടാക്കി'. സനൽ കുമാർ ശശിധരൻ ഫേസ്ബുക്കിൽ കുറിച്ചു നിമിഷ സജയന് മികച്ച നടിക്കും ജോജു ജോർജിന് മികച്ച സ്വഭാവ നടനുമുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടിക്കൊടുത്ത ചിത്രമാണ് ചോല. വെനീസ് ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ച ചിത്രം ഡിസംബർ ആറിന് തീയറ്ററുകളിലെത്തും. അപ്പു പാത്തു പപ്പു പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ ജോജു ജോർജും കാർത്തിക് സുബ്ബരാജും ചേർന്നാണ് ചിത്രം നിർമിച്ചത്.
ഏറെ നാൾ മുൻപെഴുതി തളർന്ന് ഉപേക്ഷിച്ച കഥ പിന്നീട് ഓർക്കുന്നത് നിമിഷയെ കണ്ടപ്പോഴാണ്. ചോലയിലേക്ക് നിമിഷ എത്തിയതെങ്ങനെയെന്നും സനൽ പറയുന്നു. സെക്സി ദുർഗ തീയറ്ററിൽ പോയി കണ്ട ഏക മലയാള ചലച്ചിത്ര പ്രവർത്തകയാണ് നിമിഷ. 'സെക്സി ദുർഗ തീയറ്ററിൽ പോയി കാണണമെന്ന് അവർക്ക് തോന്നിയത് അവരോടൊപ്പം സിനിമ ചെയ്യണമെന്ന ആഗ്രഹമുണ്ടാക്കി'. സനൽ കുമാർ ശശിധരൻ ഫേസ്ബുക്കിൽ കുറിച്ചു