ഫാദേഴ്സ് ഡേയിൽ അച്ഛന് ആശംസ അറിയിക്കുന്നതിന്റെ തിരക്കിലായിരുന്നു താരങ്ങൾ ഉൾപ്പെടെയുള്ള മക്കൾ. അച്ഛനുമൊന്നിച്ചുള്ള ചിത്രം, ഓർമ്മകൾ, വാക്കുകൾ എന്നിങ്ങനെ അനവധി നിരവധി പോസ്റ്റുകളുടെ പ്രവാഹമായിരുന്നു സോഷ്യൽ മീഡിയയിൽ.
എന്നാൽ അക്കൂട്ടത്തിൽ അൽപ്പം വ്യത്യസ്തയാവുകയാണ് നടിയും നർത്തകിയുമായ സാനിയ അയ്യപ്പൻ. അച്ഛനെ കൊണ്ടുവന്ന് ഒപ്പം നിർത്തി അതാ ഒരു കിടുക്കാച്ചി ഡാൻസ്.
സംഗതി അച്ഛനും മോളും ആണെങ്കിലും, ലുങ്കി മടക്കിക്കുത്തി കളിയ്ക്കാൻ തുടങ്ങിയാൽ മാമൻ മച്ചാൻ സ്റ്റൈലാണ് ഇരുവർക്കും. മകൾക്കൊപ്പം നൃത്തം ചെയ്യുന്നതിലെ സന്തോഷം അച്ഛൻ പ്രകടിപ്പിച്ചിരുന്നു.
വിജയ് ചിത്രം 'മാസ്റ്ററിലെ' 'വാത്തി കമിംഗ്' ഗാനത്തിനാണ് ഇരുവരും ചേർന്ന് തകർപ്പൻ സ്റ്റെപ്പിടുന്നത്.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.