ക്വീന്‍ എന്ന സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ യുവ താരമാണ് സാനിയ അയ്യപ്പൻ. ക്വീനിനു പിന്നാലെ മഞ്ജു വാര്യരുടെ മകളായി ലൂസിഫറിലും സാനിയയെത്തി. എന്നാലിപ്പോള്‍ സിനിമയിലല്ല, സോഷ്യല്‍ മീഡിയയില്‍ സദാചാരം പഠിപ്പിക്കാനിറങ്ങിയ ആരാധകന് കിടിലം മറുപടി നല്‍കിയാണ് സാനിയ ശ്രദ്ധേയയായിരിക്കുന്നത്.
സാനിയ ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനെതിരെയാണ് വിമര്‍ശനമുയര്‍ന്നത്. സാനിയയുടെ മോഡേണ്‍ വേഷത്തിലുള്ള ഫോട്ടോയാണ് ശ്രീഹരി എന്നയാളെ ചൊടിപ്പിച്ചത്.
'നിക്കര്‍ വിട്ടൊരു കളി ഇല്ല അല്ലെ' എന്നായിരുന്നു ചിത്രത്തിനു താഴെ ഇയാളിട്ട കമന്റ്. എന്നാല്‍ തന്റെ വേഷത്തെ പരാമര്‍ശിച്ചുള്ള കമന്റിന്, 'ഇല്ലെടാ കുട്ടാ' എന്നായിരുന്നു സാനിയയുടെ മറുപടി. സാനിയുടെ മറുപടി ലൈക്ക് ചെയ്ത് നിരവധി ആരാധകരാണ് രംഗത്തെത്തിയിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.