ദിൽ ബെച്ചാര ഇറങ്ങി രണ്ടു മാസം തികയുമ്പോൾ സുശാന്തിനൊരു ഓർമ്മക്കുറിപ്പുമായി നായിക സഞ്ജന

Sanjana's heartfelt note for Sushanth as Dil Bechara completes two months | സുശാന്തിന്റെ ഓർമയ്ക്കായി എന്ന് പറഞ്ഞാണ് കുറിപ്പ്

News18 Malayalam | news18-malayalam
Updated: September 26, 2020, 11:29 PM IST
ദിൽ ബെച്ചാര ഇറങ്ങി രണ്ടു മാസം തികയുമ്പോൾ സുശാന്തിനൊരു ഓർമ്മക്കുറിപ്പുമായി നായിക സഞ്ജന
dil bechara
  • Share this:
റിലീസ് തിയതിയിൽ സിനിമയിലെ നായകൻ അതുകാണാൻ ഉണ്ടായിരുന്നില്ല എന്ന ദുഃഖകരമായ അവസ്ഥയിലാണ് സുശാന്ത് സിംഗ് അവസാനമായി അഭിനയിച്ച 'ദിൽ ബെച്ചാര' പുറത്തിറങ്ങിയത്. ചിത്രം റിലീസായിട്ട് രണ്ടു മാസം പിന്നിടുമ്പോൾ നായകന്റെ ഓർമ്മയിൽ ഹൃദയത്തിൽ തൊടുന്ന കുറിപ്പുമായി നായിക സഞ്ജന എത്തുന്നു. ജൂലൈ 24 ന് ഡിസ്‌നി+ഹോട്ട് സ്റ്റാറിലായിരുന്നു റിലീസ്.

സുശാന്ത് സിംഗ് അവസാനമായി അഭിനയിച്ച ചിത്രമെന്ന നിലയിൽ ഒട്ടേറെ പേരാണ് ചിത്രം റിലീസ് ആദ്യ ദിവസം തന്നെ കാണാൻ തിരക്ക് കൂട്ടിയത്. ലോക്ക്ഡൗൺ, കോവിഡ് പ്രതിസന്ധി ഘട്ടങ്ങളിൽ ഓൺലൈനായി ചിത്രം റിലീസ് ചെയ്യുകയായിരുന്നു.

സുശാന്തിന്റെ ഓർമയ്ക്കായി എന്ന് പറഞ്ഞാണ് കുറിപ്പ്. "ഒരു ആയുഷ്‌ക്കാലത്തേക്കു ഞങ്ങൾക്ക് സ്നേഹം നൽകിയതിന്, കല നിങ്ങളെ സ്പർശിച്ചതിനു, ആവേശഭരിതനാക്കിയതിനു," സഞ്ജന കുറിച്ചു.
2014 ലെ ഹോളിവുഡ് ചിത്രം 'ദി ഫോൾട്ട് ഇൻ അവർ സ്റ്റാർസിന്റെ' റീമേക്കാണ് മുകേഷ് ഛബ്രയുടെ ആദ്യ ചിത്രമായ ദിൽ ബേച്ചാര. ജോൺ ഗ്രീൻ എഴുതിയ പ്രശസ്ത നോവലിനെ ആസ്പദമാക്കിയാണ് ചിത്രം. പ്രിയ കൂട്ടുകാരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനാകുമെന്ന് സുശാന്ത് നേരത്തെ തന്നെ വാക്കു കൊടുത്തിരുന്നു. ഈ വാക്ക് പാലിക്കുന്നതിനായി തിരക്കഥ പോലും വായിക്കാതെയാണ് ചിത്രത്തിന് സമ്മതം മൂളിയതെന്ന് മുകേഷ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.

തൈറോയ്‌ഡ് ക്യാൻസർ ബാധിതയായ കിസി ബസു എന്ന കോളേജ് വിദ്യാർത്ഥിനിയിൽ സിനിമ ആരംഭിക്കുന്നു. കോളേജിൽ വെച്ചും ക്യാൻസർ സപ്പോർട്ട് ഗ്രൂപ്പിൽ വെച്ചും കണ്ടുമുട്ടിയ ഇമ്മാനുവൽ രാജ്‌കുമാർ ജൂനിയർ അഥവാ മാനിയുമായുണ്ടാകുന്ന സൗഹൃദവും പ്രണയവും കിസിയുടെ ജീവിതം മാറ്റിമറിക്കുന്നു. പിന്നീട് അവരുടെ ഒന്നിച്ചുള്ള ചെറിയ സന്തോഷം നിറഞ്ഞ ദിനങ്ങളിലൂടെ കഥ മുന്നോട്ടുപോകുന്നു.

സെയ്ഫ് അലി ഖാൻ അതിഥി വേഷത്തിൽ സിനിമയിൽ എത്തുന്നുണ്ട്. എ ആർ റഹ്മാനാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ ടൈറ്റിൽ ട്രാക്കിൽ നർത്തകൻ കൂടിയായ സുശാന്തിന്റെ മനോഹരമായ നൃത്തച്ചുവടുകൾ കാണാം. റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം IMDb റേറ്റിങ്ങിൽ 10/10 നേടി ചരിത്രം സൃഷ്‌ടിച്ചു.

ഇതിനിടെ സുശാന്ത് സിനിമയിൽ ധരിച്ചിരുന്ന ഷർട്ട് പോലും ചർച്ചയായി. ഹെൽപ് എന്നെഴുതിയ ഷർട്ടാണ് സുശാന്ത് ധരിച്ചിരുന്നത്. ദിൽ ബെച്ചാരയുടെ ഷൂട്ടിംഗിനിടെ പോലും സഹായത്തിനായി സുശാന്ത് അഭ്യർഥിക്കുകയാണെന്നാണ് ആരാധകർ വാദിച്ചത്. അദ്ദേഹത്തിന് സഹായം ആവശ്യമാണെന്ന് ഷർട്ട് വ്യക്തമാക്കുന്നുവെന്നായിരുന്നു ചിലരുടെ വാദം.
Published by: meera
First published: September 26, 2020, 11:29 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading