നടൻ സഞ്ജയ് ദത്തിന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ശ്വാസതടസമെന്ന് റിപ്പോർട്ട്; തനിക്ക് കുഴപ്പമില്ലെന്ന് താരം

നോൺ-കോവിഡ് ഐസിയു വാർഡിലാണ് ദത്തിനെ ഇപ്പോൾ പ്രവേശിപ്പിച്ചത്. ഡോക്ടർമാർ കൂടുതൽ പരിശോധനകൾ നടത്തുന്നുണ്ട്

News18 Malayalam | news18-malayalam
Updated: August 8, 2020, 11:36 PM IST
നടൻ സഞ്ജയ് ദത്തിന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ശ്വാസതടസമെന്ന് റിപ്പോർട്ട്; തനിക്ക് കുഴപ്പമില്ലെന്ന് താരം
sanjay dutt
  • Share this:
മുംബൈ: ബോളിവുഡ് നടൻ സഞ്ജയ് ദത്തിനെ ശനിയാഴ്ച വൈകിട്ട് മുംബൈയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസതടസത്തെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് വിവരം. കോവിഡ് പരിശോധനയ്ക്കുള്ള റാപ്പിഡ് ടെസ്റ്റ് ഫലം നെഗറ്റീവാണ്. അതേസമയം പിസിആർ ടെസ്റ്റിനുള്ള സ്രവം ശേഖരിച്ചിട്ടുണ്ട്. അതിന്‍റെ ഫലം വന്നിട്ടില്ല. അതേസമയം തനിക്ക് പ്രശ്നമൊന്നുമില്ലെന്ന് താരം ട്വീറ്റ് ചെയ്തു.

"ഞാൻ നന്നായി ഇരിക്കുന്നുവെന്ന് എല്ലാവർക്കും ഉറപ്പുനൽകുന്നു. ഞാൻ ഇപ്പോൾ നിരീക്ഷണത്തിലാണ്, എന്റെ കോവിഡ് -19 റിപ്പോർട്ട് നെഗറ്റീവ് ആണ്. ലീലാവതി ആശുപത്രിയിലെ ഡോക്ടർമാരുടെയും നഴ്സുമാരുടെയും സ്റ്റാഫുകളുടെയും സഹായത്തോടെയും പരിചരണത്തോടെയും ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ആശുപത്രി വിട്ടു വീട്ടിലെത്താനാകും. നിങ്ങളുടെ ആശംസകൾക്കും അനുഗ്രഹങ്ങൾക്കും നന്ദി. "

നോൺ-കോവിഡ് ഐസിയു വാർഡിലാണ് ദത്തിനെ ഇപ്പോൾ പ്രവേശിപ്പിച്ചത്. ഡോക്ടർമാർ കൂടുതൽ പരിശോധനകൾ നടത്തുന്നുണ്ട്. അദ്ദേഹത്തിന്റെ നില തൃപതികരമാണെന്ന് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ. വി. രവിശങ്കർ പറഞ്ഞു.

61 കാരനായ ദത്ത് ബോളിവുഡിലെ ഏറ്റവും തിരക്കേറിയ നടന്മാരിൽ ഒരാളാണ്. കഴിഞ്ഞ വർഷം കലങ്ക്, പാനിപട്ട് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.
You may also like:പലചരക്ക്, പച്ചക്കറി കടകളിലെ ജീവനക്കാരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കാൻ കേന്ദ്ര നിർദ്ദേശം [NEWS]'സഹായിക്കാന്‍ അവൻ മുന്നിലുണ്ടാകും'; ക്യാപ്റ്റന്‍ ദീപക് സാഥെയെ കുറിച്ച്‌ മാതാപിതാക്കള്‍ [NEWS] Top 10 Most Dangerous Airport Runways | ലോകത്തെ ഏറ്റവും അപകടകരമായ 10 വിമാനത്താവളങ്ങളിലെ റൺവേകൾ [PHOTOS]
ആലിയ ഭട്ട്, ആദിത്യ റോയ് കപൂർ എന്നിവർക്കൊപ്പം സഡക് 2 ആണ് അദ്ദേഹത്തിന്‍റെ അടുത്ത ചിത്രം. മഹേഷ് ഭട്ടിന്റെ 1991 ലെ ഹിറ്റ് ചിത്രമായ സഡക്കിന്റെ രണ്ടാം ഭാഗമാണിത്. സഹോദരൻ മുകേഷ് ഭട്ട് ആണ് ഇത് നിർമ്മിക്കുന്നത്. 20 വർഷത്തിനുശേഷം മഹേഷ് ഭട്ട് ചലച്ചിത്രനിർമ്മാണത്തിലേക്ക് മടങ്ങിയെത്തുന്ന ചിത്രമാണ് സഡക് 2.

ഓഗസ്റ്റ് 28 ന് ചിത്രം ഡിസ്നി + ഹോട്ട്സ്റ്റാറിൽ ഡിജിറ്റലായി റിലീസ് ചെയ്യും.
Published by: Anuraj GR
First published: August 8, 2020, 11:33 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading