News18 MalayalamNews18 Malayalam
|
news18-malayalam
Updated: July 7, 2020, 9:54 PM IST
സുശാന്ത് സിംഗ്, സഞ്ജയ് ലീല ബൻസാലി
മുംബൈ: അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിനെ നാല് സിനിമകളിൽ നിന്ന് ഒഴിവാക്കിയതിന്റെ കാരണം വ്യക്തമാക്കി സംവിധായകൻ സഞ്ജയ് ലീല ബൻസാലി. മുംബൈ പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് ബൻസാലി ഇക്കാര്യം വ്യക്തമാക്കിയത്. സുശാന്തിൻറെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ബൻസാലിയെ പൊലീസ് ഇന്നലെ മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തു.
ബൻസാലിയുടെ ചില ചിത്രങ്ങളിൽ സുശാന്തിനെ നായകനായി തിരഞ്ഞെടുത്തിരുന്നുവെങ്കിലും പിന്നീട് താരം ഒഴിവാക്കപ്പെട്ടെന്നും ഇത് സുശാന്തിനെ മാനസിക സമ്മർദത്തിലാക്കിയിരുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനെ തുടർന്നാണ് ബൻസാലിയെ ചോദ്യം ചെയ്തത്.
തന്റെ പ്രോജക്ടിനായി ഡേറ്റുകൾ ലഭിക്കാതിരുന്നതിനാലാണ് സുശാന്തിന് പകരം മറ്റ് താരങ്ങളെ ചിത്രങ്ങളിലേക്ക് തിരഞ്ഞെടുത്തതെന്ന് ബൻസാലി വ്യക്തമാക്കിയതായാണ് റിപ്പോർട്ടുകൾ. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളും സഹതാരങ്ങളും സുഹൃത്തുക്കളും ഉൾപ്പെടെ 34 പേരുടെ മൊഴിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
TRENDING:DilBechara|കാണുന്നത് കഠിനം....പക്ഷെ, എങ്ങനെ കാണാതിരിക്കാനാവും; ഹൃദയം തകർന്ന് കൃതി സനോൻ
[NEWS]Kerala Gold Smuggling|'പിണറായി സർ, നല്ലത് ചെയ്തപ്പോൾ കയ്യടിച്ചിട്ടുണ്ട്; ഇപ്പോൾ നടന്നത് സംഭവിക്കാൻ പാടില്ലാത്ത വീഴ്ച': സംവിധായകൻ മിഥുൻ മാനുവൽ
[NEWS]Kerala Gold Smuggling | 'സിബിഐക്കോ ഇൻർപോളിനോ അന്വേഷിക്കാം; ഉപ്പ് തിന്നവർ വെള്ളം കുടിക്കും': കോടിയേരി ബാലകൃഷ്ണൻ
[NEWS]
അതേസമയം മരണത്തിന് മണിക്കൂറുകൾക്ക് മുമ്പ് സുശാന്ത് പങ്കുവെച്ച ട്വീറ്റിനെ കുറിച്ച് ട്വിറ്ററിൽ നിന്നുള്ള പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്ന് മുംബൈ പൊലീസ് വ്യക്തമാക്കി. ഇതുകൂടാതെ ഫോറൻസിക് റിപ്പോർട്ടും ലഭിക്കാനുണ്ട്.
ഇക്കഴിഞ്ഞ ജൂൺ പതിനാലിനാണ് മുംബൈയിലെ വീട്ടിൽ സുശാന്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
Published by:
Gowthamy GG
First published:
July 7, 2020, 9:46 PM IST