Sushant Singh Rajput | സുശാന്ത് സിംഗിന്റെ മരണത്തിൽ വഴിത്തിരിവ്; സഞ്ജയ് ലീല ബൻസാലിയെ പോലീസ് ചോദ്യം ചെയ്യും

വരും ദിവസങ്ങളിൽ മുംബൈ പോലീസ് ഇയാളെ ചോദ്യംചെയ്യുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം

News18 Malayalam | news18-malayalam
Updated: July 2, 2020, 1:45 PM IST
Sushant Singh Rajput | സുശാന്ത് സിംഗിന്റെ മരണത്തിൽ വഴിത്തിരിവ്; സഞ്ജയ് ലീല ബൻസാലിയെ പോലീസ് ചോദ്യം ചെയ്യും
സുശാന്ത് സിംഗ്, സഞ്ജയ് ലീല ബൻസാലി
  • Share this:
സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ ബോളിവുഡ് സംവിധായകനും, നിർമ്മാതാവും, തിരക്കഥാകൃത്തുമായ സഞ്ജയ് ലീലാ ബൻസാലിയെ പോലീസ് ചോദ്യം ചെയ്യും. വരും ദിവസങ്ങളിൽ മുംബൈ പോലീസ് ഇയാളെ ചോദ്യംചെയ്യുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

ഇതിനു പുറമെ യഷ്‌രാജ് ഫിലിംസിന്റെ കാസ്റ്റിംഗ് ഡയറക്ടർ ഷാനൂ ശർമ്മയെ രണ്ടാമതും ചോദ്യം ചെയ്യും. ബോളിവുഡിലെ പ്രമുഖരിൽ ഒരാളാണിയാൾ.

കങ്കണ റാണട്ട്, ശേഖർ കപൂർ എന്നിവരുടെ മൊഴിയും രേഖപ്പെടുത്തും. മരണവുമായി ബന്ധപ്പെട്ടല്ലെങ്കിലും ഇരുവരും മരണശേഷം സുശാന്തിനെ പറ്റി സോഷ്യൽ മീഡിയ വഴി പറഞ്ഞ കാര്യങ്ങളുടെ പേരിലാവും ചോദ്യം ചെയ്യൽ നടക്കുക.

മുംബൈയിലെ വസതിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ട സുശാന്തിന്റെ മരണത്തിനു പിന്നാലെ വൻ വിവാദം പൊട്ടിപ്പുറപ്പെട്ടിരുന്നു. സിനിമയിൽ നിന്നും സുശാന്ത് നേരിട്ട തഴയപ്പെടലും ജീവിതത്തിലെ ഒറ്റപ്പെടലുമെല്ലാം ചർച്ചചെയ്യപ്പെട്ടിരുന്നു.
First published: July 2, 2020, 1:45 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading