നരേന്ദ്ര മോദിയുടെ യൗവനകാലം സിനിമയാകുന്നു; നിര്‍മാണം സഞ്ജയ് ലീല ബൻസാലി

ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടത് നടൻ അക്ഷയ് കുമാർ

news18
Updated: September 17, 2019, 1:12 PM IST
നരേന്ദ്ര മോദിയുടെ യൗവനകാലം സിനിമയാകുന്നു; നിര്‍മാണം സഞ്ജയ് ലീല ബൻസാലി
ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടത് നടൻ അക്ഷയ് കുമാർ
  • News18
  • Last Updated: September 17, 2019, 1:12 PM IST
  • Share this:
ബോളിവുഡിന്റെ സൂപ്പർ ഹിറ്റ് സംവിധായകൻ സഞ്ജയ് ലീല ബൻസാലി പുതിയ ആശയങ്ങളുമായി തിരക്കിലാണ്. 19 വർഷങ്ങൾക്കുശേഷം സൽമാൻ ഖാനെ നായകനാക്കി എടുക്കുന്ന 'ഇൻഷാ അള്ളാ' എന്ന സിനിമ പ്രീ പ്രൊഡക്ഷൻ ജോലികൾ ഭൂരിഭാഗവും കഴിഞ്ഞതുമാണ്. ഇതിനിടയിലാണ് ഖാനും ബൻസാലിയും തമ്മിലുള്ള തർക്കത്തെ തുടർന്ന് സിനിമ നിർത്തിവെച്ചത്. ഇപ്പോൾ ഇതാ പുതിയ സിനിമ നിർമിക്കാനൊരുങ്ങുകയാണ് ബൻസാലി. അതും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യൗവനകാലത്തെ കുറിച്ചുള്ളത്.

‘മൻ ബൈരാഗി’ എന്ന് പേരിട്ടിരിക്കുന്ന സിനിമ പുറം ലോകമറിയാത്ത പ്രധാനമന്ത്രിയുടെ ജീവിതമാണ് ചർച്ച ചെയ്യുക. പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഇന്ന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിട്ടുണ്ട്. ബോളിവുഡ് നടൻ അക്ഷയ് കുമാറാണ് പോസ്റ്റർ പുറത്തുവിട്ടത്.

Also Read- പ്രധാനമന്ത്രിക്കിന്ന് പിറന്നാൾ: മോദി അമ്മയെ കാണും, സർദാർ സരോവർ ഡാം സന്ദർശിക്കും

സഞ്ജയ് ത്രിപാഠിയാണ് ചിത്രം സംവിധാനം ചെയ്യുക. സഞ്ജയ് ലീല ബൻ‌സാലിക്കൊപ്പം മഹാവീർ ജയിനും നിർമാണത്തിൽ പങ്കാളിത്തം വഹിക്കും. ചിത്രം സത്യസന്ധമായും ആത്മാർത്ഥമായും പുറത്തിറക്കുമെന്നും അക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും ബൻസാലി പറഞ്ഞു. 'ഒരു ചെറുപ്പക്കാരനിൽ നിന്നുമുള്ള നമ്മുടെ പ്രധാനമന്ത്രിയുടെ ജീവിതത്തിലെ വഴിത്തിരിവിനെപ്പറ്റി കൃത്യമായ പഠനം നടത്തിയ കഥയാണിത്. അതെന്നെ ആകർഷിച്ചു. ഇത് പറയപ്പെടേണ്ട കഥയാണെന്ന് എനിക്ക് തോന്നുന്നു'- ബൻസാലി കൂട്ടിച്ചേർത്തു.




സിനിമ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്ന് സംവിധായകൻ സഞ്ജയ് ത്രിപാഠി വ്യക്തമാക്കി. 'എന്നെ സംബന്ധിച്ചിടത്തോളം, രാജ്യത്തിന്റെ ശക്തനായ നേതാവായി മാറിയ ഒരു വ്യക്തിയുടെ സ്വയം കണ്ടെത്തലിനെ കുറിച്ചുള്ള കഥയാണ് ഇത്'- ത്രിപാഠി പറയുന്നു. സിനിമയെ കുറിച്ച് മഹാവീർ ജയിനും ആത്മവിശ്വാസം പ്രകടിപ്പിച്ചു.

First published: September 17, 2019, 1:11 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading