നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Suresh Gopi | സുരേഷ് ഗോപിയോട് നന്ദി പറയാന്‍ കുഞ്ഞും കുടുംബവുമെത്തി; സമ്മാനങ്ങള്‍ നല്‍കി യാത്രയാക്കി; കുറിപ്പ്

  Suresh Gopi | സുരേഷ് ഗോപിയോട് നന്ദി പറയാന്‍ കുഞ്ഞും കുടുംബവുമെത്തി; സമ്മാനങ്ങള്‍ നല്‍കി യാത്രയാക്കി; കുറിപ്പ്

  കുവൈറ്റില്‍ നിന്നും എയര്‍ഫോഴ്‌സ് വിമാനത്തില്‍ ഡല്‍ഹിയില്‍ കൊണ്ടുവന്ന് എയിംസില്‍ സര്‍ജറി നടത്തി രക്ഷപെട്ട കുട്ടിയും കുടുംബവുമാണ് സുരേഷ് ഗോപിയെ കാണാനായി എത്തിയത്.

  • Share this:
   ദുരിതമനുഭവിക്കുന്നവരെ ചേര്‍ത്തുപിടിക്കുന്ന വ്യക്തിയാണ് നടനും എംപിയുമായ സുരേഷ് ഗോപി(Suresh Gopi). ഇപ്പോഴിതാ സുരേഷ് ഗോപിയുടെ ഇടപെടല്‍ മൂലം ചികിത്സാ സഹായം ലഭിച്ച് ജീവിതത്തിലേക്ക് തിരികെയെത്തി. ഒരു കുഞ്ഞും കുടുംബവും അദ്ദേഹത്തെ കാണാനെത്തിയപ്പോഴുണ്ടായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ചലച്ചിത്ര പ്രവര്‍ത്തകനായ സഞ്ജയ് പടിയൂര്‍.

   കുവൈറ്റില്‍ നിന്നും എയര്‍ഫോഴ്‌സ് വിമാനത്തില്‍ ഡല്‍ഹിയില്‍ കൊണ്ടുവന്ന് എയിംസില്‍ സര്‍ജറി നടത്തി രക്ഷപെട്ട കുട്ടിയും കുടുംബവുമാണ് സുരേഷ് ഗോപിയെ കാണാനായി എത്തിയത്.

   സഞ്ജയ് പടിയൂരിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

   ചില നേര്‍ക്കാഴ്ചകള്‍

   സുരേഷേട്ടനെ കാണണം എന്ന് പറഞ്ഞ് ഒരു പാട് പേര്‍ വിളിക്കാറുണ്ട് സഹായം അഭ്യര്‍ത്ഥിച്ചും അല്ലാതെയും ഇന്നും ആ വിളികള്‍ തുടരുന്നു എല്ലാവര്‍ക്കും ചേട്ടനോട് ചോദിച്ച് മറുപടിയും കൊടുക്കുന്നുണ്ട്: കൊല്ലംങ്കോട് ലൊക്കേഷനില്‍ വച്ച് ഒരു കൊച്ചു കുഞ്ഞും അച്ചനും അമ്മയും കൂടി ചേട്ടനെ കാണാന്‍ വന്നു:

   കോവിഡ് മഹാമാരി മൂര്‍ദ്ധന്യാവസ്ഥയില്‍ ഉള്ള സമയം കുവൈറ്റില്‍ നിന്നും എയര്‍ ഫോഴ്‌സ് വിമാനത്തില്‍ ഡല്‍ഹിയില്‍ കൊണ്ടുവന്ന്AIMS ല്‍ സര്‍ജറി നടത്തി രക്ഷപെടുത്തിയ കുട്ടിയെ കുറിച്ചു പത്രങ്ങളില്‍ വായിച്ചറിഞ്ഞിരുന്നു. ആ കുട്ടിയും കുടുംബവുമായിരുന്നു വന്നത്...

   അവരോടുള്ള ചേട്ടന്റെ സ്‌നേഹം നേരില്‍ കണ്ട വനാണ് ഞാന്‍ .... അവരും ചേട്ടനോട് അവരുടെ നന്ദി അറിയിക്കാനാണ് നേരില്‍ വന്നത്.... ഷൂട്ടിങ്ങിനിടയില്‍ നിന്നിറങ്ങി വന്ന് അവരോട് സംസാരിച്ച് അവരെ പെട്ടെന്ന് തന്നെ യാത്രയാക്കി.... കാരണം


   'ഇവിടെ അധികനേരം നില്‍ക്കണ്ട കുഞ്ഞിന് ഇന്‍ഫക്ഷന്‍ ആകും; എന്ന് പറഞ്ഞ് പെട്ടെന്ന് തന്നെ തിരിച്ചയച്ചു ..... ആ കുഞ്ഞിന് കുറച്ച് സമ്മാനങ്ങള്‍ നല്‍കാനും ചേട്ടന്‍ മറന്നില്ല.... ''ഒരു നല്ല മനസ്സിന്റെ ഉടമയ്ക്ക് മാത്രമേ നല്ല മനുഷ്യനാകാന്‍ കഴിയൂ: അവിടെ ജാതിയോ മതമോ രാഷ്ട്രീയമോ നോക്കിയല്ല അദ്ദേഹം ഇതെല്ലാം ചെയ്യുന്നത് - ... ഇതെന്റെ നേര്‍ക്കാഴ്ചയാണ് -... ഇനിയും നന്മകള്‍ ചെയ്യാന്‍ സര്‍വ്വേശ്വരന്‍ ചേട്ടനെ അനുഗ്രഹിക്കട്ടെ
   Published by:Jayesh Krishnan
   First published:
   )}