HOME » NEWS » Film » SANJU SAMSON SENDS SPECIAL GIFT TO PRITHVIRAJ AND DAUGHTER ALLY

പൃഥ്വിരാജിനും മകൾ അല്ലിക്കും പ്രത്യേക സമ്മാനം അയച്ച് സഞ്ജു സാംസണ്‍; നന്ദി പറഞ്ഞ് താരം

സഞ്ജുവിന്‍റെ ക്യാപ്റ്റൻസി എല്ലാവർക്കും സന്തോഷത്തിന്‍റെയും അഭിമാനത്തിന്‍റെയും കാര്യമാണെന്നാണ് നന്ദി പോസ്റ്റിൽ പൃഥ്വി കുറിച്ചത്.

News18 Malayalam | news18-malayalam
Updated: April 11, 2021, 8:02 PM IST
പൃഥ്വിരാജിനും മകൾ അല്ലിക്കും പ്രത്യേക സമ്മാനം അയച്ച് സഞ്ജു സാംസണ്‍; നന്ദി പറഞ്ഞ് താരം
സഞ്ജുവിന്‍റെ ക്യാപ്റ്റൻസി എല്ലാവർക്കും സന്തോഷത്തിന്‍റെയും അഭിമാനത്തിന്‍റെയും കാര്യമാണെന്നാണ് നന്ദി പോസ്റ്റിൽ പൃഥ്വി കുറിച്ചത്.
  • Share this:
നടൻ പൃഥ്വിരാജിനും മകൾ അലംകൃതയ്ക്കും ക്രിക്കറ്റ് താരം സഞ്ജു സാംസണിന്‍റെ വക പ്രത്യേക സമ്മാനം. ക്രിക്കറ്റ്-സിനിമാ താരങ്ങളുടെ സൗഹൃദം വെളിപ്പെടുത്തി തനിക്ക് ലഭിച്ച സമ്മാനത്തിന്‍റെ ചിത്രം പൃഥ്വി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. പൃഥ്വിയുടെയും അല്ലിയുടെയും പേരുകൾ രേഖപ്പെടുത്തി രാജസ്ഥാൻ റോയൽസ് ടീമിന്‍റെ ജഴ്സിയാണ് സഞ്ജു സമ്മാനമായി അയച്ചിരിക്കുന്നത്. ഐപിഎല്‍ ടീമിന്‍റെ ക്യാപ്റ്റൻ കൂടിയായ സഞ്ജുവിന് എല്ലാവിധ ആശംസകളും അറിയിച്ചു കൊണ്ടാണ് പൃഥ്വി നന്ദി അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ സീസണുകളിൽ മികച്ച പ്രകടനം പുറത്തെടുത്ത സഞ്ജു ഈ വര്‍ഷമാണ് ‌ടീം ക്യാപ്നായി തെരഞ്ഞെടുക്കപ്പെട്ടത്. പുതിയ ക്യാപ്റ്റന്‍റെ നേതൃത്വത്തിൽ ടീം നാളെ പഞ്ചാബ് കിംഗ്സിനെ നേരിടാനിരിക്കെയാണ് പൃഥ്വിരാജിനും മകൾക്കും ജഴ്സി സമ്മാനമായി എത്തിയിരിക്കുന്നത്. സഞ്ജുവിന്‍റെ ക്യാപ്റ്റൻസി എല്ലാവർക്കും സന്തോഷത്തിന്‍റെയും അഭിമാനത്തിന്‍റെയും കാര്യമാണെന്നാണ് നന്ദി പോസ്റ്റിൽ പൃഥ്വി കുറിച്ചത്. ജീവിതത്തെയും ക്രിക്കറ്റിനെയും കുറിച്ചുള്ള കൂടുതൽ സംഭാഷണങ്ങൾക്കായി കാത്തിരിക്കുന്നുവെന്നും പൃഥ്വി കുറിച്ചിട്ടുണ്ട്.





'ജഴ്സിക്കും ഹാമ്പറിനും നന്ദി. സഞ്ജു നിങ്ങൾ ക്യാപ്റ്റനായി എത്തിയത് എല്ലാവർക്കും വലിയ സന്തോഷവും അഭിമാനവും നൽകുന്ന കാര്യമാണ്. ജീവിതത്തെയും ക്രിക്കറ്റിനെയും കുറിച്ചുള്ള കൂടുതൽ സംഭാഷണങ്ങൾക്കായി കാത്തിരിക്കുന്നു'. സമ്മാനചിത്രങ്ങൾ പങ്കുവച്ച് പൃഥ്വി കുറിച്ചു.
Published by: Asha Sulfiker
First published: April 11, 2021, 8:02 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories