• HOME
  • »
  • NEWS
  • »
  • film
  • »
  • Jaya Jaya Jaya Jayahe | ബേസില്‍ ജോസഫ് ചിത്രം 'ജയ ജയ ജയ ജയഹേ' സെറ്റില്‍ സര്‍പ്രൈസ് വിസിറ്റുമായി സഞ്ജു സാംസണ്‍

Jaya Jaya Jaya Jayahe | ബേസില്‍ ജോസഫ് ചിത്രം 'ജയ ജയ ജയ ജയഹേ' സെറ്റില്‍ സര്‍പ്രൈസ് വിസിറ്റുമായി സഞ്ജു സാംസണ്‍

അയര്‍ലാന്‍ഡിന് എതിരെയുള്ള പരമ്പരയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സഞ്ജു ട്രെയിനിങ് സെഷനുകള്‍ക്ക് വേണ്ടി പോകുന്നതിനു മുന്‍പാണ് ചിത്രത്തിന്റ സെറ്റില്‍ എത്തിയത്

  • Share this:
    ജാനേമന്‍ എന്ന വമ്പന്‍ ഹിറ്റിനു ശേഷം ചിയേര്‍സ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ലക്ഷ്മി വാര്യറും ഗണേഷ് മേനോനും ചേര്‍ന്നു നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് 'ജയ ജയ ജയ ജയഹേ'. ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റില്‍ അടുത്തിടെ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ഒരു സര്‍പ്രൈസ് വിസിറ്റ് നടത്തിയതിനറെ ഫോട്ടോകളാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.

    ബേസില്‍ ജോസഫുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന ഒരാളാണ് സഞ്ജു സാംസണ്‍. അയര്‍ലാന്‍ഡിന് എതിരെയുള്ള പരമ്പരയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സഞ്ജു ട്രെയിനിങ് സെഷനുകള്‍ക്ക് വേണ്ടി പോകുന്നതിനു മുന്‍പാണ് ചിത്രത്തിന്റ സെറ്റില്‍ എത്തിയത്.ബേസിലും സംവിധായകന്‍ വിപിനും വലിയ ക്രിക്കറ്റ് പ്രേമികളാണ്.

    Also Read-Kuri Movie | 'അങ്ങുമേലെ അങ്ങേതോ മാമലമേലെ'; 'കുറി'യിലെ ലിറിക്കല്‍ വീഡിയോ പുറത്ത്

    വിപിന്‍ ദാസും നാഷിദ് മുഹമ്മദ് ഫാമി ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. അമല്‍ പോള്‍സനാണ് സഹ നിര്‍മ്മാണം.അജു വര്‍ഗീസ്, അസീസ് നെടുമങ്ങാട്, സുധീര്‍ പരവൂര്‍, മഞ്ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ബബ്ലു അജുവാണ് ചായഗ്രാഹകന്‍,ജോണ്‍ കുട്ടിയാണ് എഡിറ്റിങ് വിഭാഗം കൈകാര്യം ചെയ്യുന്നത്.അങ്കിത് മേനോന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.



    Also Read-Mohanlal | ഷിബു ബേബി ജോണ്‍ നിര്‍മ്മിക്കുന്ന ആദ്യ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകന്‍

    നിരവധി ബോളിവുഡ് ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച സ്റ്റണ്ട് മാസ്റ്റര്‍ ഫെലിക്‌സ് ഫുകുയോഷി റുവേ ആണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. കല - ബാബു പിള്ള,ചമയം - സുധി സുരേന്ദ്രന്‍,വസ്ത്രലങ്കാരം - അശ്വതി ജയകുമാര്‍,നിര്‍മ്മാണ നിര്‍വഹണം - പ്രശാന്ത് നാരായണന്‍,മുഖ്യ സഹ സംവിധാനം - അനീവ് സുരേന്ദ്രന്‍,ധനകാര്യം - അഗ്‌നിവേഷ്, നിശ്ചല ചായാഗ്രഹണം -ശ്രീക്കുട്ടന്‍, വാര്‍ത്താ പ്രചരണം - ജിനു അനില്‍കുമാര്‍, വൈശാഖ് വടക്കേവീട്
    Published by:Jayesh Krishnan
    First published: