തിരുവനന്തപുരം: ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ നവമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയില്‍ സംവിധായകന്‍ ശാന്തിവിള ദിനേശൻ അറസ്റ്റിൽ. ഇന്നലെയായിരുന്നു അറസ്റ്റ്. തുടർന്ന് ജാമ്യത്തിൽ വിട്ടയച്ചു. .ഭാഗ്യലക്ഷ്മിയുടെ രണ്ടാം പരാതിയിൽ സൈബര്‍ പൊലീസാണ് ദിനേശനെ അറസ്റ്റ് ചെയ്തത്. തന്നെ പറ്റി അപവാദ പരാമര്‍ശമുള്ള വിഡിയോ യുട്യൂബില്‍ അപ്‌ലോഡ് ചെയ്‌തെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് ഭാഗ്യലക്ഷ്മി പരാതി നല്‍കിയിരുന്നത്.
ഭാഗ്യലക്ഷ്മിയുടെ മൊഴിയെടുത്ത പൊലീസ് ശാന്തിവിള ദിനേശിനെ വിളിച്ചുവരുത്തി താക്കീത് നല്‍കിയിരുന്നു. തന്റെ സ്വകാര്യ ജീവിതത്തെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ ദിനേശ് സമൂഹമാധ്യമങ്ങളില്‍ നടത്തിയെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ പരാതി. തുടര്‍ന്ന് വിഡിയോ നീക്കം ചെയ്തിരുന്നു.
ഭാഗ്യലക്ഷ്മിയുടെ രണ്ടാം പരാതിയിലാണ് ശാന്തിവിള ദിനേശനെ പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ നൽകിയ പരാതിയിൽ മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. ഈ കേസില്‍ ശാന്തിവിള ദിനേശ് കോടതിയില്‍ പോയി മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു.
നേരത്തെ യൂടൂബര്‍ വിജയ് പി നായരെ മര്‍ദ്ദിച്ച കേസില്‍ ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവർക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു.
ഹൈക്കോടതിയാണ് ഭാഗ്യലക്ഷ്മി ഉൾപ്പടെ മൂന്ന് പേര്‍ക്കു മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഡബ്ബിങ് ആര്‍ടിസ്റ്റ്
ഭാഗ്യലക്ഷ്മി, ദിയസന, ശ്രീലക്ഷമി അറയ്ക്കല്‍ എന്നിവര്‍ക്കാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
അന്വേഷണവുമായി സഹകരിക്കണമെന്ന് മൂന്ന് പേര്‍ക്കും ഹൈക്കോടതി നിര്‍ദേശം നല്‍കി. പ്രതികളെ അറസ്റ്റുചെയ്താല്‍ ജാമ്യം അനുവദിക്കണമെന്ന് അന്വേഷണ സംഘത്തിനും ഹൈക്കോടതി നിര്‍ദേശം നല്‍കി. തിരുവനന്തപുരം സെഷന്‍സ് കോടതി പ്രതികളുടെ മുന്‍കൂര്‍ ജാമ്യപേക്ഷ നിരസിച്ചതിനെ തുടര്‍ന്നാണ് മൂന്ന് പേരും ഹൈക്കോടതിയെ സമീപച്ചത്.
ജാമ്യപേക്ഷയില്‍ നടന്ന വാദത്തില്‍ പ്രതികളുടെ പ്രവര്‍ത്തിയെ കോടതി വിമര്‍ശിച്ചിരുന്നു. നിയമം കൈയ്യലെടുത്തതിനെയാണ് പ്രധാനമായും കോടതി വിമര്‍ശിച്ചത്. മോഷണശ്രമം കൂടി പ്രതികളുടെ ലക്ഷ്യമായെന്നായിരുന്നു മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത
വിജയ് പി നായരുടെ വാദം. അക്രമത്തിന്റെ ദൃശ്യങ്ങള്‍ ലൈവായി എഫ്ബിയില്‍ നല്‍കിയത് എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് കോടതി ഭാഗ്യലക്ഷമിയോടും സംഘത്തോടും ചോദിച്ചു.
തെറ്റ് ചെയ്തിട്ടില്ലെന്നും ശരിയാണ് ചെയ്തതെന്നും
ഭാഗ്യലക്ഷ്മി വാദിച്ചു. എന്നാല്‍ പിന്നെ എന്തിന് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നുവെന്ന് കോടതി ചോദിച്ചു. സമൂഹമാറ്റത്തിനാണെങ്കില്‍ ജയിലില്‍ പോകാന്‍ എന്തിന് മടിക്കുന്നുവെന്ന് കോടതി ചോദിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.