• HOME
  • »
  • NEWS
  • »
  • film
  • »
  • Enjoy Enjaami| പാട്ടിന്റെ യഥാർത്ഥ അവകാശി ആര്? 'എൻജോയ് എഞ്ജാമി'യെ ചൊല്ലി വിവാദം

Enjoy Enjaami| പാട്ടിന്റെ യഥാർത്ഥ അവകാശി ആര്? 'എൻജോയ് എഞ്ജാമി'യെ ചൊല്ലി വിവാദം

അറിവും സംഗീത സംവിധായകൻ സന്തോഷ് നാരായണനുമാണ് ഇതുസംബന്ധിച്ച് സോഷ്യൽമീഡിയയിലൂടെ പ്രതികരിച്ചത്.

  • Last Updated :
  • Share this:
    വൈറലായ തമിഴ് ഗാനം 'എൻജോയ് എഞ്ജാമി'യെ (Enjoy Enjaami)ചൊല്ലി വിവാദം. ധീ (Dhee), റാപ്പർ അറിവ് (Arivu)എന്നിവർ ചേർന്ന് പാടി അവതരിപ്പിച്ച ഗാനത്തിന്റെ അവകാശവാദത്തെ ചൊല്ലിയാണ് തർക്കം. അറിവും സംഗീത സംവിധായകൻ സന്തോഷ് നാരായണനുമാണ് ഇതുസംബന്ധിച്ച് സോഷ്യൽമീഡിയയിലൂടെ പ്രതികരിച്ചത്.

    44ാമത് ചെസ്സ് ഒളിമ്പ്യാഡിൽ ധീ എൻജോയ് എഞ്ജാമി പാടിയിരുന്നു. അറിവിന്റെ അസാന്നിധ്യത്തിൽ കിടക്കുഴി മറിയമ്മാൾ ആയിരുന്നു ധീയ്ക്കൊപ്പം വേദിയിലുണ്ടായിരുന്നത്. ഇതിനു പിന്നാലെയാണ് വിവാദങ്ങളുടെ തുടക്കം.

    ഗാനം ആഗോള തലത്തിൽ ശ്രദ്ധേയമായതിനു പിന്നാലെ നിരവധി വേദികളിൽ ധീയും സന്തോഷ് നാരായണനുമായിരുന്നു പരാമർശിക്കപ്പെട്ടിരുന്നത്. എന്തുകൊണ്ട് പാട്ട് എഴുതി പാടി അവതരിപ്പിച്ച അറിവിനെ ഒഴിവാക്കിയെന്ന് ചോദ്യങ്ങളുണ്ടായിരുന്നു. ഇതോടെയാണ് പ്രതികരണവുമായി അറിവ് സോഷ്യൽമീഡിയയിൽ രംഗത്തെത്തിയത്.








    View this post on Instagram






    A post shared by Arivu (@therukural)





    എൻജോയ് എഞ്ജാമി എഴുതി ചിട്ടപ്പെടുത്തി ആലപിച്ച് അവതരിപ്പച്ചത് താനാണെന്നായിരുന്നു അറിവിന്റെ പോസ്റ്റ്. തന്റെ പൂർവികരുടെ ചരിത്രത്തിൽ നിന്നാണ് പാട്ട് രൂപപ്പെട്ടതെന്നും മാസങ്ങളോളമുള്ള അധ്വാനം ഇതിനു പിന്നിലുണ്ടെന്നും അറിവിന്റെ പോസ്റ്റിൽ പറയുന്നു. പോസ്റ്റിൽ ആർക്കെതിരേയും നേരിട്ട് അറിവ് പരാമർശിച്ചിരുന്നില്ല. ഗാനത്തിന് ലഭിച്ച പ്രശസ്തിയിൽ അറിവിനെ അവഗണിക്കുന്നുവെന്ന് നേരത്തേ മുതൽ ആക്ഷേപമുണ്ടായിരുന്നെങ്കിലും ആദ്യമായാണ് അറിവ് വിഷയത്തിൽ പ്രതികരിക്കുന്നത്.



    അറിവിന്റെ പോസ്റ്റിന് പിന്നാലെ സംഗീത സംവിധായൻ സന്തോഷ് നാരായണനും വിശദീകരണവുമായി രംഗത്തെത്തി. 2020 ൽ പൂർവ വേരുകളെ പുകഴ്ത്തുകയും പ്രകൃതിയെ ആഘോഷിക്കുകയും ചെയ്യുന്ന ഗാനമെന്ന ആശയവുമായി ധീയാണ് തന്നെ സമീപിച്ചതെന്ന് സന്തോഷ് നാരായണൻ പറയുന്നു.

    തുടർന്ന് താൻ സംഗീതം ചിട്ടപ്പടുത്തി, റെക്കോർ‍ഡ് ചെയ്ത് ഒപ്പം പാടിയാണ് പാട്ടാണ് എൻജോയ് എഞ്ജാമി. ചെന്നൈയിൽ നടന്ന 44ാമത് ചെസ്സ് ഒളിമ്പ്യാഡിൽ ഗാനം അവതരിപ്പിക്കാനുള്ള അവസരമുണ്ടായപ്പോൾ അറിവ് സ്ഥലത്തുണ്ടായിരുന്നില്ലെന്നും പോസ്റ്റിൽ പറയുന്നു.
    Published by:Naseeba TC
    First published: