• HOME
  • »
  • NEWS
  • »
  • film
  • »
  • Antony Perumbavoor Birthday | പ്രിയ ആൻ്റണി ചേട്ടാ ഹാപ്പി ബർത്ത്ഡേ; ആന്റണി പെരുമ്പാവൂരിന് പിറന്നാൾ ആശംസിച്ച് സന്തോഷ് ടി. കുരുവിള

Antony Perumbavoor Birthday | പ്രിയ ആൻ്റണി ചേട്ടാ ഹാപ്പി ബർത്ത്ഡേ; ആന്റണി പെരുമ്പാവൂരിന് പിറന്നാൾ ആശംസിച്ച് സന്തോഷ് ടി. കുരുവിള

Santhosh T Kuruvilla wishes Antony Perumbavoor on his birthday | മരയ്ക്കറിൽ ആന്റണിയുടെ സഹ നിർമ്മാതാവ് കൂടിയാണ് സന്തോഷ്

ആന്റണി പെരുമ്പാവൂരിന് ഇന്ന് പിറന്നാൾ

ആന്റണി പെരുമ്പാവൂരിന് ഇന്ന് പിറന്നാൾ

  • Share this:
    രണ്ടു കോടി ചിലവിട്ട് 30 കോടി കൊയ്ത 'നരസിംഹം' മുതൽ 100 കോടി മുതൽമുടക്കിൽ തയാറാക്കിയ 'മരയ്ക്കാർ അറബിക്കടലിന്റെ സിംഹം' വരെയെത്തി നിൽക്കുന്ന നിർമ്മതാവ് ആന്റണി പെരുമ്പാവൂരിന് ഇനി പിറന്നാൾ. മലേക്കുടി ജോസഫ് ആൻറണി എന്ന ആന്റണി പെരുമ്പാവൂർ മലയാള സിനിമയുടെ ഹിറ്റ്‌ നിർമ്മാതാക്കളിൽ ഒഴിച്ചുകൂടാനാവാത്ത പേരാണ്. ജന്മദിനത്തിൽ ആന്റണി പെരുമ്പാവൂരിന് നിർമ്മാതാവ് സന്തോഷ് ടി. കുരുവിള പിറന്നാൾ ആശംസിക്കുന്നു. മരയ്ക്കറിൽ ആന്റണിയുടെ സഹ നിർമ്മാതാവ് കൂടിയാണ് സന്തോഷ്. ജന്മദിനാശംസാ കുറിപ്പ് ചുവടെ:

    മലേക്കുടി ജോസഫ് ആൻറണി അഥവാ ആൻ്റണി പെരുമ്പാവൂരിനെ വിനോദ വ്യവസായത്തിലെ മാർക്ക് മസ്കരാനസായാണ് ഞാൻ കാണുന്നത് . സച്ചിൻ ടെൻഡുൽക്കർ എന്ന ക്രിക്കറ്ററെ ഇന്നു കാണുന്ന ലോകോത്തര ബ്രാൻഡിലേയ്ക്ക് പരിവർത്തനം ചെയ്യുന്നതിൽ നേതൃത്വം നൽകിയ വിദഗ്ധനായിരുന്നു #Mark_Mascarenhas
    മോഹൻലാൽ എന്ന മഹാമേരുവിൻ്റെ സംസർഗ്ഗം ,ശ്രീ ആൻ്റണി പെരുമ്പാവൂരിനെ ഒരു വൻമതിൽ കണക്കെ ആ സർഗ്ഗ പ്രപഞ്ചത്തിലെ അതികായകനാക്കി എന്നത് ചരിത്രം .
    മോഹൻലാൽ എന്ന അഭിനേതാവ് ഒരു ബിഗ് ബിസിനസ് ബ്രാൻഡായ് പരിണമിയ്ക്കുകയും അദ്ദേഹം വിനോദ വ്യവസായത്തിൻ്റെ നെടുംതൂണായ് മാറുകയും ചെയ്തപ്പോൾ ഒരു കരുത്തുറ്റ സാന്നിധ്യമായ് തൻ്റെ 'ലാൽ സാറിനൊപ്പം'  ശ്രീ ആൻ്റണി പെരുമ്പാവൂർ എന്നും എപ്പോഴുമുണ്ട് .



    വിജയങ്ങൾ മാത്രം കൊയ്യുന്ന ചലച്ചിത്ര നിർമ്മാണ സംരംഭങ്ങളുടെ ഒരു ശ്രേണി തന്നെ അദ്ദേഹം സൃഷ്ടിയ്ക്കുകയും അത് അനുസ്യൂതം ജൈത്രയാത്ര നടത്തുകയും ചെയ്യുന്നത് വിസ്മയകരം എന്ന് തന്നെ പറയേണ്ടി വരും. വ്യക്തി ജീവിതത്തിലും ബിസിനസിലും അദ്ദേഹം പുലർത്തുന്ന നിഷ്ഠയും തന്ത്രങ്ങളും എല്ലാ മാനേജ് മെൻ്റ് വിദ്യാർത്ഥികൾക്കും സംരഭകർക്കും വലിയ ഒരു പാഠം തന്നെയാണ് .
    വ്യക്തിപരമായ് അദ്ദേഹമെനിയ്ക്ക് ജേഷ്ഠ സഹോദരനേപ്പോലെയാണ്, ആ ആഴത്തിലുള്ള ആത്മബന്ധം സിനിമാ വ്യവസായത്തിൽ വലിയ ഒരു തുണയാണ് എന്ന് ഉറക്കേ പറയുന്നതിൽ എനിക്ക് അങ്ങേയറ്റത്തെ അഭിമാനമുണ്ട്.

    അദ്ദേഹത്തോട് മാത്രമല്ല ആ കുടുംബത്തിലെ എല്ലാവരോടും എനിയ്ക്ക് നിസ്സീമമായ സ്നേഹവും കടപ്പാടുമാണുള്ളത് ,തിരിച്ചും അവർ പുലർത്തുന്ന സ്നേഹ വാത്സല്യം എനിയ്ക്കും കുടുംബാംഗങ്ങൾക്കും വലിയ കരുത്തു തന്നെയാണ്. ലോകത്ത് എവിടെയിരുന്നാലും ദിനേനയെന്നോണം ഞാൻ ആശയ വിനിമയം നടത്താറുള്ള ഒരു വ്യക്തിയാണ് ആൻ്റണി ചേട്ടൻ, കുഞ്ഞാലി മരയ്ക്കാർ എന്ന മഹാ ചലച്ചിത്ര സംരംഭത്തിൽ അദ്ദേഹത്തോടൊപ്പം സഹ നിർമ്മാതാവായ് പങ്കാളിയാകുവാൻ കഴിഞ്ഞു എന്നത് ജീവിതത്തിലെ വലിയ ഒരു നേട്ടമായ് തന്നെയാണ് ഞാൻ വിലയിരുത്തുന്നത്, ഭാവിയിലും അത്തരം അവസരങ്ങൾ ഉണ്ടാവാൻ ഭാഗ്യമുണ്ടാവട്ടെ എന്ന് പ്രാർത്ഥിയ്ക്കുകയാണ്. ഇന്ന് അദ്ദേഹത്തിൻ്റെ ജന്മദിനമാണ്!

    പ്രിയ ആൻ്റണി ചേട്ടാ ഹാപ്പി ബെർത് ഡേ !! ആയുരാരോഗ്യ ഐശ്വര്യ അഭിവൃദ്ധികൾ നേരുന്നു ! ജീവിതത്തിലും കർമ്മകാണ്ഡത്തിലും സൂര്യതേജസ്സായ് തിളങ്ങുവാൻ എല്ലാക്കാലവും അങ്ങേയ്ക്ക് കഴിയട്ടേ, എൻ്റേയും കുടുംബത്തിൻ്റേയും ഹൃദയം നിറഞ്ഞ ആശംസകൾ
    Published by:user_57
    First published: