News18 MalayalamNews18 Malayalam
|
news18
Updated: January 8, 2020, 8:20 PM IST
സർവജിത്ത് സന്തോഷും ദുൽഖർ സൽമാനും
- News18
- Last Updated:
January 8, 2020, 8:20 PM IST
പ്രേക്ഷകരുടെ പ്രിയതാരം ദുൽഖർ സൽമാൻ വേഫെറർ ഫിലിംസിന്റെ ബാനറിൽ നിർമിക്കുന്ന വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവന്റെ മകൻ സർവജിത്ത് സന്തോഷും ബിഗ് സ്ക്രീനിലേക്ക്.
ദുൽഖർ സൽമാൻ, സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദർശൻ എന്നിവർ ഒന്നിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത് പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യനാണ്.
രഞ്ജി പണിക്കർക്ക് മുന്നിൽ നൃത്തം ചെയ്ത് മീര; കലാമണ്ഡലം ക്ഷേമാവതിയായി അഭ്രപാളിയിലേക്ക്
എം സ്റ്റാർ എന്റർടയിൻമെന്റ്സും നിർമാണത്തിൽ പങ്കാളികളാണ്. മാട്രിമോണി പരസ്യത്തിന്റെ മാതൃകയിൽ കഴിഞ്ഞദിവസം പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
Published by:
Joys Joy
First published:
January 8, 2020, 8:20 PM IST