• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഇവരുടെ കളി അറിയില്ല; ചതിക്കുകയായിരുന്നെന്ന് സന്തോഷ് തുണ്ടിയില്‍


Updated: July 24, 2018, 12:39 PM IST
ഇവരുടെ കളി അറിയില്ല; ചതിക്കുകയായിരുന്നെന്ന് സന്തോഷ് തുണ്ടിയില്‍

Updated: July 24, 2018, 12:39 PM IST
തിരുവനന്തപുരം: മോഹന്‍ലാലിന്റെ പേരു പറയാതെ തയ്യാറാക്കിയ കുറിപ്പില്‍ തന്നെക്കൊണ്ട് ഒപ്പുവയ്പ്പിച്ച് ചതിക്കുകയായിരുന്നെന്ന് നീരാളിയുടെ ഛായാഗ്രാഹകനായ സന്തോഷ് തുണ്ടിയില്‍. മോഹന്‍ലാലിന്റെ പേരുപോലും പറയാതെ നല്‍കിയൊരു കുറിപ്പില്‍ ഒപ്പുവയ്ക്കുന്നുണ്ടോ എന്നു ചോദിച്ച ശേഷമാണു മോഹന്‍ലാലിന്റെ പേരു കൂട്ടിച്ചേര്‍ത്ത് അതു പ്രസ്താവനയാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.

അവാര്‍ഡു ദാന ചടങ്ങുമെച്ചപ്പെടുത്തണം എന്നൊരു നിര്‍ദ്ദേശമാണ് കുറിപ്പിലുണ്ടായിരുന്നത്. അതു മെച്ചപ്പെടുത്താനായി നല്‍കുന്ന നിര്‍ദ്ദേശം എന്ന നിലയിലൊരു കുറിപ്പാണ് എനിക്കു വാട്ട്‌സാപ്പ് ചെയ്തുതന്നത്. അതില്‍ മോഹന്‍ലാലിന്റെ പേരില്ല. സര്‍ക്കാരിനു സമര്‍പ്പിക്കുന്ന നിര്‍ദ്ദേശം എന്ന നിലയില്‍ അതു കൊടുക്കുന്നതില്‍ എതിര്‍പ്പില്ല എന്നു ഞാന്‍ പറയുകയും ചെയ്തു.


പിന്നീടാണറിയുന്നത് മോഹന്‍ലാലിനെ അവാര്‍ഡുദാന ചടങ്ങില്‍ പങ്കെടുപ്പിക്കുന്നതിന് എതിരെ നടത്തിയ നീക്കമാണിതെന്ന്. അതില്‍ എന്റെ പേരുണ്ടെന്നു അറിഞ്ഞതും പിന്നീടാണ്. ഇവരുടെ കളികളും രാഷ്ട്രീയവും എനിക്കറിയില്ല. മോഹന്‍ലാല്‍ രാജ്യം അറിയുന്ന നടനാണ്. അദ്ദേഹം പങ്കെടുക്കുന്നത് അവാര്‍ഡ് വാങ്ങുന്നവര്‍ക്കും ബഹുമതിയാണെന്നും അദ്ദേഹം പറഞ്ഞു.

ചലച്ചിത്ര- സാംസ്‌കാരിക പ്രവര്‍ത്തകരുടെ പേരില്‍ സര്‍ക്കാരിനു നല്‍കിയ ഭീമ ഹര്‍ജിയില്‍ സന്തോഷിന്റെയും പേരുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രതികരണവുമായി അദ്ദേഹം രംഗത്തെത്തിയത്.
First published: July 24, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍