HOME » NEWS » Film » SANUSHA SHARES A PICTURE WITH KAVYA MADHAVAN

'കാണുമ്പോഴെല്ലാം ചേർത്തു പിടിക്കുന്ന ചേച്ചി'; കാവ്യയ്ക്കൊപ്പമുള്ള പഴയ ചിത്രം പങ്കുവെച്ച് സനുഷ

ചിത്രം പങ്കുവെച്ചുകൊണ്ട് കാവ്യ എടുത്തിരിക്കുന്ന കുട്ടി ആരാണെന്ന് അറിയാമോയെന്നാണ് സനുഷ ചോദിക്കുന്നത്.

News18 Malayalam | news18-malayalam
Updated: June 29, 2021, 3:45 PM IST
'കാണുമ്പോഴെല്ലാം ചേർത്തു പിടിക്കുന്ന ചേച്ചി'; കാവ്യയ്ക്കൊപ്പമുള്ള പഴയ ചിത്രം പങ്കുവെച്ച് സനുഷ
Kavya_Sanusha
  • Share this:
ബാലതാരമായി എത്തി നായികയായും തിളങ്ങിയവരാണ് കാവ്യ മാധവനും സനുഷ സന്തോഷും. ഉത്തര മലബാറിൽ നിന്നുള്ളവരാണെന്ന പ്രത്യേകതയും ഇരുവർക്കുമുണ്ട്. ഇപ്പോഴിതാ, കാവ്യമാധവനൊപ്പമുള്ള പഴയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് സനുഷ. ഇൻസ്റ്റാഗ്രാമിലാണ് കാവ്യയ്ക്കൊപ്പമുള്ള ചിത്രം സനുഷ പങ്കുവെച്ചത്. കാണുമ്പോഴെല്ലാം വളരെ സ്നേഹത്തോടെ പെരുമാറുകയും, ചേർത്തുപിടിക്കുകയും ചെയ്യുന്ന ചേച്ചിയാണ് കാവ്യയെന്ന് സനുഷ പറയുന്നു. ചിത്രം പങ്കുവെച്ചുകൊണ്ട് കാവ്യ എടുത്തിരിക്കുന്ന കുട്ടി ആരാണെന്ന് അറിയാമോയെന്നാണ് സനുഷ ചോദിക്കുന്നത്.

കാവ്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച സനുഷ ഇങ്ങനെ അടികുറിപ്പ് എഴുതി. 'പെരുമഴക്കാലം സിനിമ പൂർത്തിയാക്കിയ ഉടൻ എടുത്ത ഫോട്ടോയാണിത്. നിങ്ങൾക്കൊക്കെ അറിയാവുന്നതു പോലെ എന്‍റെ അമ്മയുടെ നാട്ടുകാരിയാണ് അവർ, നീലേശ്വരം. ഒരേ ഇൻഡസ്ട്രിയിൽ ജോലി ചെയ്യുന്ന ചിലർക്കിടയിൽ ഉണ്ടാവുന്ന പ്രശ്നങ്ങളൊന്നും ഞങ്ങൾക്കിടയിൽ ഉണ്ടായിട്ടില്ലെന്ന് അഭിമാനത്തോടെ എനിക്ക് പറയാാകും. കാണുമ്പോഴെല്ലാം എന്നോടും അനിയനോടും വളരെ സ്നേഹത്തോടെ പെരുമാറുന്ന ഒരു സഹോദരിയാണ്, കാവ്യ'.
'ഒരു വ്യക്തിയെന്ന നിലയിൽ ഞാൻ എല്ലായ്പ്പോഴും എന്റെ മനസ്സിൽ സൂക്ഷിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്ന ഒന്നാണ് ഇത്. എല്ലായ്‌പ്പോഴും വിനയാന്വിതയായിരിക്കാനും, നിങ്ങളുടേതായ രീതിയിൽ അനുഗ്രഹിക്കപ്പെട്ട ഓരോ വ്യക്തിയെയും പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്‌ക്കുകയും ചെയ്യുക, നിങ്ങൾക്ക് കഴിയുന്നത്ര, ദൈനംദിനവും സാധ്യവുമായ എല്ലാ വഴികളിലും, നിങ്ങളുടേതു പോലെ മറ്റുള്ളവരുടെ വിജയത്തിൽ സന്തോഷം കണ്ടെത്താനും നാമെല്ലാവരും ജീവിതത്തിൽ തുടർന്നും പഠിക്കേണ്ട ഒന്നാണെന്ന് ഞാൻ വിശ്വസിക്കുന്നു. പരസ്പരം പിന്തുണയ്ക്കാൻ. ദയ കാണിക്കാൻ. നിങ്ങൾക്ക് കഴിയുമ്പോഴെല്ലാം സഹായിക്കാൻ, നിങ്ങൾക്ക് കഴിയുന്നത്ര. സ്നേഹം പ്രചരിപ്പിക്കാൻ. ഒരു മികച്ച വ്യക്തിയാകാൻ. നിങ്ങളുടെ തനതായ ഒരു രീതി സൃഷ്ടിക്കാൻ ശ്രമിക്കുക'- സനുഷ പറയുന്നു.

Also Read- 'ജോലിയില്ലാത്തതിനാൽ ആദായ നികുതിയിൽ പകുതി അടയ്ക്കാനായില്ല': കങ്കണ റണാവത്ത്

ബാലതാരമായി സിനിമയിലെത്തി, തമിഴിൽ ഉൾപ്പടെ ശ്രദ്ധേയമായ ഒരുപിടി കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ് സനുഷ. ഏറെ കാലമായി മലയാള സിനിമയിൽ നിന്ന് വിട്ടുനിന്ന സനുഷ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ഒരു മാസം മുമ്പ് ടിവി ഷോയിൽ പുതിയ ചിത്രത്തെക്കുറിച്ചും കശ്മീരിലെ ഷൂട്ടിങ്ങിനെ കുറിച്ചും സനുഷ വെളിപ്പെടുത്തിയിരുന്നു. ബോഡി ഷെയ്മിംഗിനെതിരെ സനുഷ രംഗത്ത് വന്നത് വലിയ വാർത്തയായിരുന്നു. തന്നെക്കാളധികം തന്റെ ശരീരത്തെക്കുറിച്ച്‌ ആശങ്കപ്പെടുന്നവരോടായി ബോഡി ഷെയിമിങ് നടത്തുമ്പോള്‍ ഓര്‍ത്തിരിക്കേണ്ട കാര്യം പറഞ്ഞാണ് താരത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്. രണ്ട് വിരലുകള്‍ ഒരാള്‍ക്ക് നേരെ ചൂണ്ടുമ്പോള്‍ മൂന്ന് വിരലുകള്‍ നിങ്ങള്‍ക്ക് നേരെയാണ് എന്ന് ആലോചിക്കാനാണ് സനൂഷ പറയുന്നത് .

സനൂഷയുടെ കുറിപ്പ്


 ഓ അതെ!!

എന്റെ തടിയെക്കുറിച്ച്‌ പറയുന്ന എല്ലാവരോടും, എന്നെക്കാളധികം എന്റെ ശരീരഭാരത്തെക്കുറിച്ച്‌ ആകുലപ്പെടുന്നവരോട്... പ്രിയപ്പെട്ടവരെ നിങ്ങള്‍ ജീവിക്കുന്നത് ശരീരഭാരം കുറയ്ക്കാനും സുന്ദരിയായി ഇരിക്കാനും വേണ്ടിമാത്രമല്ല. ആരുടെയെങ്കിലും ശരീരത്തിന്റെ പേരില്‍ ഒരുപാട് ചോറിച്ചില്‍ വരുമ്ബോള്‍ എപ്പോഴും ഒന്ന് ഓര്‍ക്കണം, നിങ്ങള്‍ ഒരാളുടെ നേര്‍ക്ക് രണ്ട് വിരല്‍ ചൂണ്ടുമ്ബോള്‍ അവിടെ മറ്റു മൂന്ന് വിരലുകള്‍ നിങ്ങള്‍ക്ക് നേരെയാണുള്ളത്. നിങ്ങളും പെര്‍ഫെക്‌ട് അല്ല. നിങ്ങളുടെ ശാരീരികവും മാനസികവുമായ കാര്യങ്ങള്‍ ശ്രദ്ധിക്കുക.

Published by: Anuraj GR
First published: June 29, 2021, 3:45 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories