HOME » NEWS » Film » SARANYA SASIDHARAN IS DISCHARGED FROM HOSPITAL AFTER SURGERY

Saranya Sasidharan | ശസ്ത്രക്രിയ പൂർത്തിയായി, ശരണ്യയെ ഡിസ്ചാർജ് ചെയ്‌തു; വിവരങ്ങളുമായി അമ്മ

Saranya Sasidharan is discharged from hospital after surgery | സങ്കീർണ്ണ ശസ്ത്രക്രിയയ്‌ക്കൊടുവിൽ ശരണ്യ ആശുപത്രി വിട്ടു. മകളുടെ കൂടുതൽ വിവരങ്ങളുമായി അമ്മ

News18 Malayalam | news18-malayalam
Updated: April 15, 2021, 10:04 AM IST
Saranya Sasidharan | ശസ്ത്രക്രിയ പൂർത്തിയായി, ശരണ്യയെ ഡിസ്ചാർജ് ചെയ്‌തു; വിവരങ്ങളുമായി അമ്മ
ശരണ്യ ശശിധരൻ, ശരണ്യയുടെ അമ്മ
  • Share this:
തലച്ചോറിലെ ട്യൂമർ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്കു ശേഷം നടി ശരണ്യ ശശിധരനെ ഡിസ്ചാർജ് ചെയ്‌തു. തിരുവനന്തപുരം ശ്രീ ചിത്ര ഇൻസ്റ്റിട്യൂട്ടിലായിരുന്നു ശസ്ത്രക്രിയ. ശരണ്യയുടെ അമ്മയാണ് ഈ വിവരങ്ങൾ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടത്.

ഇക്കുറിയും സങ്കീർണ്ണത ഏറിയ ശസ്ത്രക്രിയയാണ് നടത്തിയത്. ഓരോ തവണയും ആ സങ്കീർണ്ണത ഏറിവരികയാണ് എന്നും അമ്മ പറയുന്നു.

കോവിഡ് ഭീഷണി നിലനിൽക്കുന്നതിനാൽ ശരണ്യയെയും അമ്മയെയും ആശുപത്രിൽ പ്രവേശിച്ച ശേഷം പുറത്തുവിട്ടിരുന്നില്ല. അമ്മയെ കോവിഡ് ടെസ്റ്റ് നടത്തി ഉള്ളിൽ തന്നെ നിർത്തുകയായിരുന്നു. അതുവരെയുള്ള വിവരങ്ങൾ സീമ ജി. നായർ ആണ് അറിയിച്ചുകൊണ്ടിരുന്നത്.

ആശുപത്രിവിടാനുള്ള ആരോഗ്യ സ്ഥിതിയിൽ എത്തിയിട്ട് മാത്രമേ ശരണ്യയെ ഡിസ്ചാർജ് ചെയ്യൂ എന്നായിരുന്നു ഡോക്‌ടർമാരുടെ പക്ഷം. ഓരോ ശസ്ത്രക്രിയ കഴിയുംതോറും വളർന്നു വരുന്ന തരത്തിലാണ് ശരണ്യയുടെ തലച്ചോറിലെ ട്യൂമറിന്റെ അവസ്ഥ. കഴിഞ്ഞ തവണ ശസ്ത്രക്രിയ കഴിവതും നീട്ടാൻ പാകത്തിൽ ആയ ശേഷമാണ് വീണ്ടും ഓപ്പറേഷൻ ചെയ്തത്.

ശരണ്യയ്ക്കു ഇനി ഫിസിയോതെറാപ്പി ഉൾപ്പെടയുള്ള കാര്യങ്ങൾ ആരംഭിക്കാനിരിക്കുന്നു. വീട്ടിൽ ഒരാൾ വന്നു ഫിസിയോതെറാപ്പി ചെയ്യും എന്നാണ് അമ്മ നൽകുന്ന വിവരം. ശരണ്യയുടെ കൂടുതൽ വിവരങ്ങൾ ചുവടെ കാണുന്ന വീഡിയോയിൽ അമ്മ തന്നെ പറയുന്നത് കേൾക്കാം. (വീഡിയോ ചുവടെ)

Youtube Video


ശസ്ത്രക്രിയകൾക്കിടെ പലപ്പോഴായി ടെലിവിഷൻ സീരിയൽ, ആൽബം രംഗങ്ങളിൽ ശരണ്യ തന്റേതായ തിരിച്ചു വരവുകൾ നടത്തിയിരുന്നു. 'ഛോട്ടാ മുംബൈ' എന്ന ചിത്രത്തിൽ മോഹൻലാലിൻറെ സഹോദരിയുടെ വേഷം ചെയ്തിരുന്നു.

2012 മുതൽ നടത്തിയത് മേജർ സർജറികൾ ആയിരുന്നു. തുടരെത്തുടരെയുള്ള ശസ്ത്രക്രിയകൾ ശരണ്യയുടെ ആരോഗ്യത്തെയും സാരമായി ബാധിച്ചു. 2019 ൽ ചെയ്ത ഏറ്റവും ഒടുവിലത്തെ ശസ്ത്രക്രിയയ്ക്കു ശേഷം വളരെ ബുദ്ധിമുട്ടിയാണ് എഴുന്നേറ്റു നടക്കാനുള്ള സ്ഥിതിയിലേക്കെത്തിയത്.

ശരണ്യയുടെ യൂട്യൂബ് ചാനൽ സംഭവബഹുലമാണ്. ഓരോ ദിവസത്തെയും രസകരമായ സന്തോഷങ്ങൾ ശരണ്യ ഇവിടെ അവതരിപ്പിക്കും. ജീവിതത്തിലെ ചെറിയ ചെറിയ സന്തോഷങ്ങൾ എത്ര വലുതെന്ന് ഓരോരുത്തരെയും ഓർമ്മപ്പെടുത്തുന്ന കുഞ്ഞ് നുറുങ്ങുവെട്ടം കൂടിയാണ് ശരണ്യയുടെ വീഡിയോകൾ.

ഇഷ്‌ട ഭക്ഷണം, എണ്ണകാച്ചൽ, അടുത്തുള്ള അമ്പലത്തിലെ പ്രാർത്ഥന, കൂട്ടുകാരെ കാണൽ എന്നിങ്ങനെ 'സ്നേഹ സീമ' എന്ന വീട്ടിലെ ഓരോ ചലനവും ശരണ്യയുടെ വീഡിയോകളിൽ കാണാം.

Summary: Actor Saranya Sasidharan, who had underwent surgery for brain tumour is discharged from hospital. Latest updates have been provided by her mother in Citylights, a YouTube channel hosted by Saranya. She is recuperating slowly and mother says that her daughter needs physiotherapy in the coming days. Saranya has been undergoing surgeries since 2012
Published by: user_57
First published: April 15, 2021, 10:04 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories