അന്ന ബെന്നിനെ പ്രധാന കഥാപാത്രമാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് സാറാസ്. ചിത്രത്തില്‍ മല്ലിക സുകുമാരനും പ്രധാന വേഷം ചെയ്തിരുന്നു. ഇപ്പോഴിതാ സിനിമയില്‍ പൃഥ്വിരാജും ഉണ്ടോ എന്ന സംശയം ഉന്നയിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകർ.
സിനിമയില്‍ മല്ലിക സുകുമാരന്‍ കാറില്‍ കയറി പോകുന്ന സീനില്‍ ഡ്രൈവര്‍ക്ക് പൃഥ്വിയുടെ സാദൃശ്യമുണ്ടെന്നാണ് ചിലർ കണ്ടെത്തിയിരിക്കുന്നത്. ഷൂട്ടിങ്ങിനിടയില്‍ അമ്മയെ വിളിക്കാന്‍ വന്ന പൃഥ്വിരാജിനെ ജൂഡ് ആന്റണി ഷൂട്ട് ചെയ്തതാണോ എന്ന ട്രോൾ ഇതോടെ വൈറലായി.
Also Read-
വീണ്ടും കൊട്ടാരത്തിൽ പട്ടച്ചാരായം ഒഴിച്ച്; സംവിധായകനൊരു പണിയുമായി അന്ന ബെൻ
എന്നാല്‍ സംശയത്തിന് മറുപടിയുമായി സംവിധായകന്‍ ജൂഡ് തന്നെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. ‘മല്ലികാമ്മ എനിക്ക് അമ്മയെ പോലെയാണ്, അവര്‍ക്ക് ഞാനൊരു മകനെ പോലെയാണെന്ന് പറയുന്നതിലും അഭിമാനമുണ്ട്. അതുകൊണ്ട് തന്നെ രാജു എനിക്ക് സഹോദരനെ പോലെയാണ്, എന്നാല്‍ സിനിമയിലെ ആ ചെറുപ്പക്കാരന്‍ രാജുവല്ല’ എന്നാണ് ജൂഡ് ഇന്‍സ്റ്റഗ്രാമില്‍ ട്രോള്‍ പങ്കുവെച്ച് കുറിച്ചത്.
Also Read-
Sara's review | സാറയുടെ സ്വപ്നലോകം; ലോക്ക് ഡൗൺ കാലത്തെ ഒരു പക്കാ 'ന്യൂ ജെൻ' കുടുംബ ചിത്രം
ജൂലൈ 5 നാണ് ചിത്രം ആമസോണ്‍ പ്രൈമിലൂടെ സിനിമ റിലീസ് ചെയ്തത്. അന്ന ബെന്നിന്റെ നായകനാവുന്നത് സണ്ണി വെയിനാണ്. സിദ്ധീഖ്, വിനീത് ശ്രീനിവാസന്‍, അജു വര്‍ഗ്ഗീസ്, സിജു വില്‍സണ്‍, ശ്രിന്ദ തുടങ്ങിയവര്‍ ചിത്രത്തിൽ വലുതും ചെറുതുമായ വേഷങ്ങളിൽ എത്തുന്നുണ്ട്. തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലവും കളക്ടർ ബ്രോ പ്രശാന്ത് നായര്‍ ഐ എ എസും ചിത്രത്തില്‍ മുഴുനീള വേഷങ്ങളിള്‍ എത്തുന്നുണ്ട്.
ക്ലാസ്‌മേറ്റ് അടക്കം മലയാളത്തിലെ നിരവധി ഹിറ്റുകള്‍ സമ്മാനിച്ച നിർമാതാവ് ശാന്ത മുരളിയും പി കെ മുരളീധരനുമാണ് ചിത്രം നിർമിക്കുന്നത്. അക്ഷയ് ഹരീഷിന്റേതാണ് കഥ. നിമിഷ് രവിയാണ് ക്യാമറ. ലൂസിഫര്‍, മാമാങ്കം മുതലായ സിനിമകളിലൂടെ ശ്രദ്ധേയനായ മോഹന്‍ദാസ് ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. എഡിറ്റിംഗ് റിയാസ് ബാദര്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണക്‌സ് സേവ്യര്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.