വിജയ് നായകനായി എ.ആർ. മുരുഗദോസ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം സർക്കാരിന്റെ മലയാളം റൈറ്സ് വിറ്റു പോയതു എട്ടു കോടി രൂപയ്ക്ക്. അമോർ ഫിലിംസാണ് വൻ തുക നൽകി ചിത്രത്തിന്റെ അവകാശം നേടിയെടുത്തിരിക്കുന്നത്. ഈ റെക്കോർഡ് ഭേദിക്കാൻ ഇനി ബാഹുബലി 2 ആണ് തൊട്ടു മുന്നിലുള്ളത്. പത്തര കോടിയ്ക്കാണ് പ്രഭാസ് ചിത്രം വിറ്റു പോയത്. രജനികാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം 2.0 നേടിയ 16 കോടിയുടെ റെക്കോർഡിനോളം ആരും എത്തിയിട്ടില്ല. കീർത്തി സുരേഷ്, വരലക്ഷ്മി ശരത്കുമാർ തുടങ്ങിയവർ നായികാ വേഷത്തിൽ അഭിനയിക്കുന്ന സർക്കാർ ദീപാവലി സീസണിൽ എത്തുമെന്നാണ് പ്രതീക്ഷ. നായകൻ വിജയ്യുടെ 62-ാം ചത്രം കൂടിയാണ് സർക്കാർ.
![]()
അന്യഭാഷ ചിത്രങ്ങൾ വൻ തുക അവകാശ ഇനത്തിൽ നേടിയെടുക്കുന്നത് ഈയിടെയായി കൂടി വരികയാണ് മലയാളത്തിൽ. ഇതിൽ മുന്നിൽ തമിഴ് ചിത്രങ്ങളാണെന്നതും ശ്രദ്ധേയം. കബാലി, മെർസൽ, തെരി, ഭൈരവാ, ഐ, എന്തിരൻ, ലിംഗാ, വിവേകം, കത്തി, സിംഗം 3 എന്നിവയാണ് മുൻപു മലയാളം റൈറ്സിൽനിന്ന് ഏറ്റവുമധികം വരുമാനമുണ്ടാക്കിയ മറ്റു തമിഴ് ചിത്രങ്ങൾ.
മലയാളത്തിൽ അങ്കമാലി ഡയറീസ്, കലി, സോളോ എന്നിവക്ക് ക്യാമറ ചലിപ്പിച്ച ഗിരീഷ് ഗംഗാധരനാണു സർക്കാരിന്റെ ഛായാഗ്രഹണം. സംഗീതം എ. ആർ. റഹ്മാൻ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.