• HOME
 • »
 • NEWS
 • »
 • film
 • »
 • Ayodhi Movie | ശശികുമാര്‍ നായകനായി പുതിയ ചിത്രം, 'അയോധി'യുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി

Ayodhi Movie | ശശികുമാര്‍ നായകനായി പുതിയ ചിത്രം, 'അയോധി'യുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി

ആര്‍ മന്തിര മൂര്‍ത്തിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്

 • Share this:
  ശശികുമാര്‍ (Sasikumar)  നായകനാകുന്ന പുതിയ ചിത്രം 'അയോധി'(Ayodhi) എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്‌വിട്ട് അണിയറ പ്രവര്‍ത്തകര്‍. ആര്‍ മന്തിര മൂര്‍ത്തിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

  മധേഷ് മാണിക്യമാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ത്രിഡെന്റ് ആര്‍ട്‌സിന്റെ ബാനറില്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. എന്നാല്‍ ചിത്രത്തില്‍ അഭിനയിക്കുന്ന മറ്റ് അഭിനനേതാക്കളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

  സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രജിത്ത് സുകുമാരൻ; 'പത്താംവളവ്' ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

  സുരാജ് വെഞ്ഞാറമൂട് (Suraj Venjaramoodu), ഇന്ദ്രജിത്ത് സുകുമാരൻ (Indrajith Sukumaran) എന്നിവരെ നായകന്മാരാക്കി ജോസഫിനു ശേഷം എം. പത്മകുമാർ (M. Padmakumar) സംവിധാനം ചെയ്യുന്ന 'പത്താംവളവ്' (Pathaam Valavu) എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ (first look) പുറത്തിറങ്ങി. വർഷങ്ങൾക്കു മുമ്പ് കേരള മനഃസാക്ഷിയെ ഞെട്ടിച്ച ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അഭിലാഷ് പിള്ളയാണ്. അതിഥി രവിയും സ്വാസികയുമാണ് നായികമാർ.

  യു.ജി.എം. പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസ്, ശ്രീജിത്ത് രാമചന്ദ്രൻ, ജിജോ കാവനാൽ, പ്രിൻസ് പോൾ എന്നിവർ ചേർന്നു നിർമ്മിക്കുന്ന ചിത്രത്തിലൂടെ ബോളിവുഡ് നിർമ്മാണക്കമ്പനിയായ മുംബൈ മൂവി സ്റ്റുഡിയോസ് (എം.എം.എസ്) ആദ്യമായി മലയാള സിനിമയിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും പത്താം വളവിനുണ്ട്. റുസ്തം, ലഞ്ച് ബോക്സ് തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവായ നിതിൻ കേനിയുടെ കൂടി പങ്കാളിത്തത്തിൽ ഉള്ള കമ്പനിയാണ് എം.എം.എസ്.

  ചിത്രത്തിന്റ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് രതീഷ് റാം ആണ്. ജോസഫിനു ശേഷം രഞ്ജിൻ രാജ് ഒരിക്കൽ കൂടി പത്മകുമാർ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നു.

  ഒരു ഫാമിലി ഇമോഷണൽ ത്രില്ലർ ആയി ഒരുക്കുന്ന ചിത്രത്തിൽ അജ്മൽ അമീർ, അനീഷ് ജി. മേനോൻ, സുധീർ കരമന, സോഹൻ സീനു ലാൽ, മേജർ രവി, രാജേഷ് ശർമ്മ, ഇടവേള ബാബു, നന്ദൻ ഉണ്ണി, ജയകൃഷ്ണൻ, ഷാജു ശ്രീധർ, നിസ്‌താർ അഹമ്മദ്‌, തുഷാര പിള്ള, അമ്പിളി തുടങ്ങിയവർ അഭിനയിക്കുന്നു. നടി മുക്തയുടെ മകൾ കിയാര ആദ്യമായി പത്താം വളവിലൂടെ അഭിനയരംഗത്ത് എത്തുന്നു.

  സിനിമയുടെ അവസാനഘട്ട ചിത്രീകരണം തൊടുപുഴയിൽ പുരോഗമിക്കുന്നു. എഡിറ്റർ - ഷമീർ മുഹമ്മദ്‌, പ്രൊജക്റ്റ്‌ ഡിസൈൻ നോബിൾ ജേക്കബ് - , കോസ്റ്റ്യൂം ഡിസൈനർ - ഐഷ ഷഫീർ, ആർട്ട്‌ രാജീവ്‌ കോവിലകം, മേക്കപ്പ് ജിതേഷ് പൊയ്യ, പി.ആർ.ഒ.- ആതിര ദിൽജിത്ത്.

  Also read: 88-ാം വയസ്സിൽ പുതുതലമുറയ്ക്കായി പി.കെ. മേദിനി പാടുന്നു; 'തീ' സിനിമയിലെ ഗാനം പുറത്തിറങ്ങി

  ദേശീയ സ്വാതന്ത്ര്യത്തിനും വിമോചനത്തിനും വേണ്ടി ജീവിതകാലം മുഴുവൻ പോരാട്ടജീവിതം നയിച്ച പി.കെ. മേദിനി (P.K. Medini) തന്റെ എൺപത്തിയെട്ടാം വയസ്സിൽ പുതുതലമുറയ്ക്കു വേണ്ടി പാടിയ പാട്ട് റീലീസായി.

  പ്രകൃതിയും നന്മകളും സമൃദ്ധിയോടെ പുലരുവാനും തിന്മകളെ അകറ്റുവാനും വേണ്ടി മനഃസാക്ഷികളെ തൊട്ടുണർത്തുന്ന സന്ദേശ ഗാനം അനിൽ വി. നാഗേന്ദ്രൻ സംവിധാനം ചെയ്യുന്ന 'തീ' എന്ന ചിത്രത്തിനു വേണ്ടി തയ്യാറാക്കിയതാണ്.

  സ്കൂളുകളിലും കോളേജുകളിലും ഗ്രന്ഥശാലകളിലും വായനശാലകളിലും സാംസ്ക്കാരിക - പരിസ്ഥിതി - സന്നദ്ധ സംഘടകളിലും മറ്റും നടത്തുന്ന പരിപാടികളിൽ പാടാനും ഏറ്റുപാടാനും കഴിയുന്ന തരത്തിലാണ് ഈ ഗാനം ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന് അനിൽ വി. നാഗേന്ദ്രൻ പറഞ്ഞു.
  Published by:Jayashankar Av
  First published: