• HOME
 • »
 • NEWS
 • »
 • film
 • »
 • Sathyan Anthikad | 'മകള്‍'; പുതിയ ചിത്രത്തിൻെറ പേര് പ്രഖ്യാപിച്ച് സത്യന്‍ അന്തിക്കാട്

Sathyan Anthikad | 'മകള്‍'; പുതിയ ചിത്രത്തിൻെറ പേര് പ്രഖ്യാപിച്ച് സത്യന്‍ അന്തിക്കാട്

'ജയറാമും, മീര ജാസ്മിനും വീണ്ടും ഞങ്ങളോടൊപ്പം ചേരുന്നു എന്നതാണ് ഏറ്റവും വലിയ സന്തോഷം'

 • Last Updated :
 • Share this:
  ജയറാമിനെയും ( Jayaram) മീരാ ജാസ്മിനെയും (Meera Jasmine) കേന്ദ്ര കഥാപത്രങ്ങളാക്കി സത്യന്‍ അന്തിക്കാട് (Sathyan Anthikad ) സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു.

  സത്യന്‍ അന്തിക്കാണ് തന്നെയാണ് ചിത്രത്തിന്റെ പേര് പുറത്ത് വിട്ടത്.  ചിത്രീകരണം പുരോഗമിക്കുന്നതിനിടയിലാണ്  ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിരിക്കുന്നത്.

  'ജയറാമും, മീര ജാസ്മിനും വീണ്ടും ഞങ്ങളോടൊപ്പം ചേരുന്നു എന്നതാണ് ഏറ്റവും വലിയ സന്തോഷമെന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ പ്രകാശനിലെ ടീന മോളായി വന്ന ദേവിക സഞ്ജയ് ഇത്തവണയും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. കാത്തിരിക്കുക. തിയേറ്ററുകളിലൂടെത്തന്നെ 'മകള്‍' നിങ്ങള്‍ക്കു മുമ്പിലെത്തും'. അദ്ദേഹം ഫേസ്ബുക്കില്‍ കുറച്ചു.

  ഒരു ഇന്ത്യന്‍ പ്രണയകഥ'യും, 'കുടുംബപുരാണ'വും, 'കളിക്കള' എന്നീ ചിത്രങ്ങൾ  നിര്‍മ്മിച്ച 'സെന്‍ട്രല്‍ പ്രൊഡക്ഷന്‍സാണ്' നിര്‍മ്മാതാക്കള്‍. ഡോ. ഇക്ബാല്‍ കുറ്റിപ്പുറമാണ് ചിത്രത്തിൻെറ രചന നിർവ്വഹിച്ചിരിക്കുന്നത്. ‌ എസ്. കുമാറാണ് ഛായാഗ്രാഹണം .

  സത്യന്‍ അന്തിക്കാടിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

  പുതിയ സിനിമയുടെ ചിത്രീകരണം പൂർത്തിയാകാറായി. ഇത് വരെ പേരിട്ടില്ലേ എന്ന് പലരും ചോദിച്ചു തുടങ്ങി. പൊതുവെ വൈകി പേരിടുന്നതാണ് എന്റെയൊരു പതിവ്. അത് മനഃപൂർവ്വമാണെന്ന് ചിലരൊക്കെ പറയാറുണ്ട്.


  മനസ്സിനിണങ്ങിയ ഒരു പേര് കണ്ടെത്താനുള്ള ശ്രമം സിനിമയെപ്പറ്റി ആലോചിക്കുമ്പോൾ തന്നെ തുടങ്ങുന്നു എന്നതാണ് വാസ്തവം. അത് തെളിഞ്ഞു വരാൻ ഒരു സമയമുണ്ട്. ഇപ്പോൾ പുതിയ സിനിമയുടെ പേര് മനസ്സിൽ തെളിഞ്ഞിരിക്കുന്നു. "മകൾ". അത് നിങ്ങളുമായി പങ്കു വക്കുന്നു.
  'ഒരു ഇന്ത്യൻ പ്രണയകഥ'യും, 'കുടുംബപുരാണ'വും, 'കളിക്കള'വുമൊക്കെ നിർമ്മിച്ച 'സെൻട്രൽ പ്രൊഡക്ഷൻസാണ്' നിർമ്മാതാക്കൾ. ഡോ. ഇക്‌ബാൽ കുറ്റിപ്പുറത്തിന്റേതാണ് രചന. അവിസ്മരണീയമായ ദൃശ്യാനുഭവങ്ങൾ നൽകുന്ന എസ്. കുമാറാണ് ഛായാഗ്രാഹണം നിർവഹിക്കുന്നത്.
  ജയറാമും, മീര ജാസ്മിനും വീണ്ടും ഞങ്ങളോടൊപ്പം ചേരുന്നു എന്നതാണ് ഏറ്റവും വലിയ സന്തോഷം. ഞാൻ പ്രകാശനിലെ ടീന മോളായി വന്ന ദേവിക സഞ്ജയ് ഇത്തവണയും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

  കാത്തിരിക്കുക. തിയേറ്ററുകളിലൂടെത്തന്നെ 'മകൾ' നിങ്ങൾക്കു മുമ്പിലെത്തും.
  Paappan | ജോഷി- സുരേഷ് ഗോപി ചിത്രം 'പാപ്പൻ' ഈരാറ്റുപേട്ടയിലെ ചിത്രീകരണത്തിന് തയാറെടുക്കുന്നു


  ജോഷി (Joshiy) ഒരുക്കുന്ന സുരേഷ് ഗോപി (Suresh Gopi) ചിത്രം പാപ്പന്റെ (Paappan) രണ്ടാം ഷെഡ്യൂൾ ഈരാറ്റുപേട്ടയിൽ ഡിസംബർ 13ന് ആരംഭിക്കുന്നു. എബ്രഹാം മാത്യു മാത്തൻ എന്ന കഥാപാത്രമായാണ് സുരേഷ് ​ഗോപി ചിത്രത്തിലെത്തുന്നത്.

  വിജയ ചിത്രമായ പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷി ഒരുക്കുന്ന പാപ്പൻ സുരേഷ് ഗോപിയുടെ കരിയറിലെ 252-ാമത്തെ ചിത്രം കൂടിയാണ്. ലേലം, വാഴുന്നോർ, പത്രം തുടങ്ങി മലയാളത്തിന് നിരവധി സൂപ്പർഹിറ്റുകൾ സമ്മാനിച്ച ജോഷി - സുരേഷ് ഗോപി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ആവേശത്തിലാണ് ആരാധകർ.

  ക്രൈം ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ ഗോകുൽ സുരേഷ്, നീത പിള്ള, നൈല ഉഷ, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ, തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ആദ്യമായാണ് സുരേഷ് ​ഗോപിയും ​ഗോകുലും ഒരു സിനിമയിൽ ഒന്നിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

  ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ഇഫാർ മീഡിയയുടെയും ബാനറിൽ ഒരുങ്ങുന്ന ചിത്രം ഡേവിഡ് കാച്ചപ്പിള്ളിയും റാഫി മതിരയും ചേർന്ന് നിർമ്മിക്കുന്നു. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ആർ.ജെ. ഷാനാണ്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി, സഹനിർമ്മാണം - സുജിത് ജെ. നായർ, ഷാജി.

  എഡിറ്റർ- ശ്യാം ശശിധരൻ, സംഗീതം- ജേക്സ് ബിജോയ്, സൗണ്ട് ഡിസൈൻ- വിഷ്ണു ഗോവിന്ദ്, ശ്രീശങ്കർ ആർട്ട്- നിമേഷ് എം. താനൂർ, മേക്കപ്പ്- റോണെക്സ് സേവ്യർ, കോസ്റ്റ്യൂം- പ്രവീൺ വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ- എസ്. മുരുകൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സിബി ജോസ് ചാലിശ്ശേരി, സ്റ്റിൽസ്- നന്ദു ഗോപാലകൃഷ്ണൻ, ഡിസൈൻസ്- ഓൾഡ് മങ്ക്സ്, പി.ആർ.ഒ. മഞ്ജു ഗോപിനാഥ്. ഡ്രീം ബിഗ് ഫിലിംസ് ചിത്രം തിയെറ്ററുകളിൽ എത്തിക്കുന്നു.
  Published by:Jayashankar AV
  First published: