സിനിമ പ്രോമേഷന്റെ ഭാഗമായി കോഴിക്കോട് ഹൈലൈറ്റ് മാളിലെത്തിയപ്പോഴുണ്ടായ ദുരനുഭവം പങ്കുവെച്ച് നടി. 'സാറ്റര്‍ഡേ നൈറ്റ്' എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായാണ് താരം ഇവിടെയെത്തിയത്. പ്രോഗ്രാം കഴിഞ്ഞ് ഇറങ്ങുന്നതിനിടെയുണ്ടായ ദുരനുഭവമാണ് നടി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.
ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍ തന്നെ കയറിപ്പിടിച്ചെന്ന് നടി പറയുന്നു. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നിരവധിയിടങ്ങളില്‍ പോയിട്ടുണ്ടെങ്കിലും അവിടെയൊന്നും ഉണ്ടാകാത്ത അനുഭവമാണ് കോഴിക്കോടുണ്ടായതെന്ന് നടി പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
കൂടെ ഉണ്ടായ ഒരു സഹപ്രവര്‍ത്തകയ്ക്കും സമാനമായ അനുഭവം ഉണ്ടായതായി നടി പറയുന്നു. അവര്‍ അതിനോട് പ്രതികരിച്ചെന്നും എന്നാല്‍ തനിക്ക് അതിന് കഴിഞ്ഞില്ലെന്നും നടി പറയുന്നു. ഒരു നിമിഷം മരവിച്ചുപോയെന്നും അവർ പറയുന്നു.
കുറിപ്പ് ഇന്ന് എന്റെ പുതിയ ചിത്രമായാ Saturday Night ന്റെ ഭാഗമായി കോഴിക്കോട് Hilite Mall ല്‍ വച്ച് നടന്ന 'പ്രമോഷന് വന്നപ്പോള്‍ എനിക്ക് ഉണ്ടായത് 'മരവിപ്പിക്കുന്ന ഒരനുഭവം ആണ്. ഞാന്‍ ഒത്തിരി ഇഷ്ടപ്പെടുന്ന ഒരു സ്ഥലം ആണ് കോഴിക്കോട് 'പക്ഷെ, പ്രോഗ്രാം കഴിഞ്ഞു പോകുന്നതിനിടയില്‍ 'ആള്‍കൂട്ടത്തില്‍ അവിടെ നിന്നൊരാള്‍ എന്നെ 'കയറിപ്പിടിച്ചു. എവിടെ എന്ന് പറയാന്‍ എനിക്ക് 'അറപ്പുതോന്നുന്നു. ഇത്രയ്ക്കു frustrated 'ആയിട്ടുള്ളവര്‍ ആണോ നമ്മുടെ ചുറ്റും ഉള്ളവര്‍? 'പ്രൊമോഷന്റെ ഭാഗമായി ഞങ്ങള്‍ ടീം മുഴുവന്‍ 'പലയിടങ്ങളില്‍ പോയി . അവിടെയൊന്നും 'ഉണ്ടാകാത്ത ഒരു വൃത്തികെട്ട അനുഭവം ആയിരിന്നു. 'ഇന്ന് ഉണ്ടായത് . എന്റെ കൂടെ ഉണ്ടായ മറ്റൊരു 'സഹപ്രവര്‍ത്തകയ്ക്കും ഇതേ അനുഭവം ഉണ്ടായി. 'അവര്‍ അതിനു പ്രതികരിച്ചു പക്ഷെ എനിക്ക് അതിനു ഒട്ടും പറ്റാത്ത ഒരു സാഹചര്യം ആയിപോയി ഒരു നിമിഷം ഞാന്‍ മരവിച്ചു പോയി, ആ മരവിപ്പില്‍ 'തന്നെ നിന്നുകൊണ്ട് ചോദിക്കുവാണ് ,, തീര്‍ന്നോ നിന്റെയൊക്കെ അസുഖം ?
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.