നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Kallan D'Souza Movie ‌| സൗബിന്‍ ഷാഹിറിന്‍റെ 'കള്ളന്‍ ഡിസൂസ'; റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ

  Kallan D'Souza Movie ‌| സൗബിന്‍ ഷാഹിറിന്‍റെ 'കള്ളന്‍ ഡിസൂസ'; റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ

  ജിത്തു കെ ജയനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

  • Share this:
   സൗബിന്‍ ഷാഹിര്‍ (Soubin Shahir)  കേന്ദ്ര കഥാപാത്രമായി എത്തുന്ന
   'കള്ളന്‍ ഡിസൂസ' (Kallan D'Souza) എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

   അടുത്ത വർഷം ജനുവരി 27നാണ് ചിത്രം തിയറ്ററുകളില്‍  എത്തും.
   'ചാര്‍ലി'യില്‍ സൗബിന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരായിരുന്നു കള്ളന്‍ ഡിസൂസ.

   ജിത്തു കെ ജയനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.ദിലീഷ് പോത്തന്‍, സുരഭി ലക്ഷ്മി, ഹരീഷ് കണാരന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപത്രങ്ങളായി എത്തുന്നത്.


   റാംഷി അഹമ്മദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റാംഷി അഹമ്മദ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.സജീര്‍ ബാബയാണ് രചന. ഛായാഗ്രഹണം അരുണ്‍ ചാലില്‍, എഡിറ്റിംഗ് റിസാല്‍ ജയ്‌നി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ, കലാസംവിധാനം ശ്യാം കാര്‍ത്തികേയന്‍, വസ്ത്രാലങ്കാരം സുനില്‍ റഹ്മാന്‍, സംഗീതം ലിയോ ടോം, പ്രശാന്ത് കര്‍മ്മ, പശ്ചാത്തല സംഗീതം കൈലാസ് മേനോന്‍, സൗണ്ട് ഡിസൈന്‍ ശ്രീജിത്ത് ശ്രീനിവാസ്, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ് സിലെക്‌സ് എബ്രഹാം, സനല്‍ വി ദേവന്‍, ഡിസൈന്‍സ് പാലായ്.

   Manju Warrier | കുഞ്ഞായിരുന്നപ്പോൾ മഞ്ജു വാര്യരെ കാണാൻ കരഞ്ഞു; ഇന്ന് താരത്തിനോടൊപ്പം സിനിമയിൽ

   വെള്ളരിക്ക പട്ടണം എന്ന ചിത്രത്തിൽ ഓഡിഷൻ വഴി തിരഞ്ഞെടുക്കപ്പെട്ടു വന്നതാണ് മാസ്റ്റർ തേജസ്. ഷൂട്ടിങ്ങിനിടെയാണ് മഞ്ജു വാര്യർ തേജസ്സിന്റെ രണ്ടര വയസ്സിലെ വീഡിയോ കാണാൻ ഇടയായത്. എനിക്ക് മഞ്ജു വാര്യരെ കാണണം എന്ന് പറഞ്ഞായിരുന്നു വിഡിയോയിൽ തേജസ്സിന്റെ കരച്ചിൽ മുഴുവനും. അന്ന് കരഞ്ഞെങ്കിലും ഇന്ന് കൂടെ അഭിനയിക്കാൻ പറ്റിയ സന്തോഷത്തിലാണ് ഇപ്പോൾ തേജസ്. കുരുന്നിന്റെ സ്നേഹത്തിനു മുന്നിൽ സ്വതസിദ്ധമായ ചിരി ആയിരുന്നു താരത്തിന്റെ മറുപടി. ഒപ്പം നിർത്തി ഒരു ഫോട്ടോ എടുക്കാനും മറന്നില്ല മഞ്ജു. ആറു വയസ്സാണ് ഇപ്പോൾ തേജസിന്.

   ഫുള്‍ ഓണ്‍സ്റ്റുഡിയോസ് നിര്‍മിക്കുന്ന 'വെള്ളരിക്കാപട്ടണ'ത്തിന്റെ സംവിധാനം മഹേഷ് വെട്ടിയാറാണ്. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന. അലക്സ് ജെ.പുളിക്കല്‍ ആണ് ഛായാഗ്രഹണം. മാവേലിക്കരയും വെണ്മണിയുമാണ് പ്രധാന ലൊക്കേഷനുകള്‍.

   മഞ്ജുവാര്യര്‍ക്കും സൗബിനും പുറമേ സലിംകുമാര്‍,സുരേഷ്‌കൃഷ്ണ,കൃഷ്ണശങ്കര്‍,ശബരീഷ് വര്‍മ,ഇടവേള ബാബു,അഭിരാമി ഭാര്‍ഗവന്‍,കോട്ടയം രമേശ്,വീണനായര്‍,പ്രമോദ് വെളിയനാട്,ശ്രീകാന്ത് വെട്ടിയാര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.

   എഡിറ്റിങ് അപ്പുഭട്ടതിരിയും അര്‍ജു ബെന്നും ചേര്‍ന്ന് നിര്‍വഹിക്കുന്നു. മധുവാസുദേവനും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കള്‍. സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു. ജ്യോതിഷ് ശങ്കറാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന. ശ്രീജിത് നായരും കെ.ജി.രാജേഷ് കുമാറുമാണ് അസോസിയേറ്റ് ഡയറക്ടര്‍മാര്‍. പി.ആര്‍.ഒ. എ.എസ്.ദിനേശ്.

   മലയാളികളുടെ ജനപ്രിയ നടിയാണ് മഞ്ജു വാര്യര്‍. മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറിന്റെ തിരിച്ചു വരവും അതു കൊണ്ടുതന്നെയാണ് തലമുറ വ്യത്യാസമില്ലാതെ ജനങ്ങള്‍ നെഞ്ചിലേറ്റിയത്. കേരളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളുകൂടിയാണ് മഞ്ജു.

   Also Read-  'കിഴക്കോട്ട് നോക്കിയിരുന്ന് പഠിച്ചാൽ ബുദ്ധികൂടുമെന്ന് പറയുംപോലെയാണ് ഇടതുപക്ഷത്തിരുന്നാൽ ബുദ്ധിജീവിയാകുമെന്ന് കരുതുന്നത്': ഹരീഷ് പേരടി

   1995 പുറത്ത് ഇറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് മഞ്ജു ആദ്യമായി സിനിമയിൽ എത്തുന്നത്. എന്നാൽ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത് 1995 ൽ പുറത്ത് ഇറങ്ങിയ സല്ലാപം എന്ന ചിത്രത്തിലൂടെയാണ്. ലോഹിതദാസിന്റെ തിരക്കഥയിൽ സുന്ദർദാസ് ആയിരുന്നു സിനിമ സംവിധാനം ചെയ്തത്. രാധ എന്ന കഥാപാത്രത്തെയാണ് മഞ്ജു ചിത്രത്തിൽ അവതരിപ്പിച്ചത്.

   ഇതിന് ശേഷം നിരവധി മികച്ച ചിത്രങ്ങൾ നടിയെ തേടി എത്തുകയായിരുന്നു. മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ താരങ്ങൾ സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു മഞ്ജുവിന്റെ വരവ്. ശക്തമായ സ്ത്രീകഥാപാത്രങ്ങൾ അവതരിപ്പിച്ച് കൊണ്ട് താരരാജാക്കന്മാർക്കൊപ്പം മലയാള സിനിമയിൽ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. ഇന്നും മഞ്ജു വാര്യരുടെ രാധയും താമരയും ഭദ്രയും ഭാനുമതിയുമൊക്കെ പ്രേക്ഷകരുടെ ഇടയി ചർച്ചയാണ്.

   സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴാണ് മഞ്ജു വിവാഹിതയാവുന്നത്. ഇതോടെ അഭിനയത്തിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. 1999 ൽ പുറത്ത് ഇറങ്ങിയ പത്രത്തിന് ശേഷം 2014 ൽ ഒരു ഗംഭീര മടങ്ങി വരവ് നടത്തുകയായിരുന്നു മഞ്ജു. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെയാണ് മഞ്ജു മടങ്ങി എത്തുന്നത്.

   ആദ്യം കണ്ട മഞ്ജുവിനെ ആയിരുന്നില്ല രണ്ടാം വരവിൽ പ്രേക്ഷകർ കണ്ടത്. ഗംഭീര മേക്കോവറിലായിരുന്നു നടി എത്തിയത്. ഓരോ ചിത്രത്തിലും വ്യത്യസ്തമായ ലുക്കിലായിരുന്നു മ‍ഞ്ജു എത്തിയത്. സിനിമകൾ പോലെ തന്നെ താരത്തിന്റെ ലുക്കും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു.
   Published by:Jayashankar AV
   First published: