മൂന്നരപതിറ്റാണ്ടിന് ശേഷം സൗദിയിൽ സിനിമപ്രദർശനം
Updated: April 19, 2018, 9:13 PM IST
Updated: April 19, 2018, 9:13 PM IST
റിയാദ്: സൗദി അറേബ്യയില്‍ 35 വര്‍ഷത്തിനുശേഷം വീണ്ടും സിനിമാ പ്രദര്‍ശനം. ഹോളിവുഡ് ചിത്രമായ ബ്ലാക്ക് പാന്തറാണ് പ്രദർശിപ്പിച്ചത്. കിങ് അബ്ദുള്ള ഫിനാൻഷ്യൽ ഡിസ്ട്രിക്ടിലാണ് പ്രത്യേക പ്രദർശനമൊരുക്കിയത്. ക്ഷണിക്കപ്പെട്ടവർക്ക് വേണ്ടിയാണ് സിനിമ പ്രദർശിപ്പിച്ചത്. മെയ് മുതലാണ് പൊതുജനങ്ങൾക്ക് സിനിമകൾ പ്രദർശിപ്പിക്കുന്നത്. അമേരിക്കന്‍ കമ്പനിയായ എ എം സി എന്റര്ടെയ്ന്മെന്റിനാണ് സൗദിയില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതിനുള്ള ആദ്യ ലൈസന്‍സ് ലഭിച്ചത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സൗദിയിലെ പതിനഞ്ചോളം നഗരങ്ങളിലായി 40 തീയേറ്ററുകള്‍ എ എം സി തുറക്കും.
സിനിമകളുടെ ഉള്ളടക്കം കര്‍ശനമായി നിരീക്ഷിച്ചശേഷമായിരിക്കും സൗദിയിൽ പ്രദര്‍ശന അനുമതി നല്‍കുക. ശരി അത്തിനും സദാചാരമൂല്യങ്ങള്‍ക്കും വിരുദ്ധമായ സിനിമകള്‍ ഒരിക്കലും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായാണ് സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ സൗദി ഭരണകൂടം അനുമതി നല്‍കിയത്. ഇതേ പദ്ധതിയുടെ ഭാഗമായി സൗദിയില്‍ വനിതകള്‍ക്ക് വാഹനമോടിക്കാനും അനുമതി നല്‍കിയിരുന്നു.

Loading...