ആറ് വർഷമായി പ്രണയത്തിലായിരുന്ന, വിവാഹിതരാകാൻ ഒരുങ്ങുന്ന നയൻതാരയും (Nayanthara) വിഗ്നേഷ് ശിവനും (Vignesh Shivan) സിനിമാ ലോകത്തിന്റെ പ്രിയ പ്രണയ ജോഡികളാണ്. ഇരുവരും വിവാഹിതരാവുന്നുവെന്നും, അതിനുള്ള തിയതിയും സ്ഥലവും നിശ്ചയിച്ചു എന്നുമുള്ള വാർത്തകൾക്കു പിന്നാലെ ഇപ്പോൾ ദമ്പതികളുടെ വിവാഹ ക്ഷണത്ത് സോഷ്യൽ മീഡിയയിൽ എത്തിക്കഴിഞ്ഞു. 'പിങ്ക് വില്ല'യാണ് ആദ്യമായി ക്ഷണക്കത്ത് പുറത്തുവിട്ടത്. പൂക്കളും നീലാകാശവും ഇടനാഴിയുള്ള മനോഹരമായ ബംഗ്ലാവും കൊണ്ട് നിറച്ച കാർഡ് മനോഹരമായി കാണപ്പെടുന്നു.
നയൻതാരയും വിഗ്നേഷ് ശിവനും തങ്ങളുടെ ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുന്ന ദിവസം ജൂൺ 9 എന്നാണ് പ്രചരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ നടത്തുന്ന ലളിതമായ വിവാഹ ചടങ്ങാണ്. തുടക്കത്തിൽ, ദമ്പതികൾ ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് പദ്ധതിയിട്ടിരുന്നുവെങ്കിലും ചില കാരണങ്ങളാൽ അത് റദ്ദാക്കേണ്ടിവന്നു. അതിഥികളിലേക്ക് വരുമ്പോൾ, വിവാഹം ചുരുക്കം ചിലർ പങ്കെടുക്കുന്ന വേലയാണെങ്കിലും സാമന്തയും വിജയ് സേതുപതിയും ഉൾപ്പെടെ ദമ്പതികളുടെ നിരവധി അടുത്ത സുഹൃത്തുക്കൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.'സേവ് ദി ഡേറ്റ്' വീഡിയോ ചുവടെ കാണാം.
SAVE THE DATE 9 JUNE 2022 FOR NAYAN & WIKKI’s WEDDING ❤️❤️❤️🧿🧿🧿💍💍💍
how beautiful is this wedding invite 😍❤️ absolutely gorgeous and stunning
— Nayanthara Queen (@NayantharaQueen) May 28, 2022
'വിവാഹത്തിൽ അവരുടെ കുടുംബാംഗങ്ങൾ മാത്രമേ പങ്കെടുക്കൂ, ദമ്പതികൾ അവരുടെ സിനിമാ സുഹൃത്തുക്കൾക്കായി ചെന്നൈയിൽ ഗംഭീരമായ വിവാഹ വിരുന്ന് സംഘടിപ്പിക്കും. സാമന്തയും വിജയ് സേതുപതിയും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.,' എന്ന് ഒരുറവിടം വ്യക്തമാക്കുന്നു.
ദമ്പതികളുടെ വിവാഹ നിശ്ചയം കഴിഞ്ഞിട്ട് ഏറെ നാളായി. 2021 മാർച്ച് 25 ന്, നയൻതാര തന്റെ നെഞ്ചിൽ കൈവച്ച് ഒരു ചിത്രം വിഗ്നേഷ് ശിവൻ പങ്കിട്ടിരുന്നു. ഇതിൽ വിവാഹമോതിരം ദൃശ്യമായിരുന്നു. ഒരു തമിഴ് ചാറ്റ് ഷോയിൽ സംസാരിക്കവെ നയൻതാര തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. 'ഇത് എന്റെ വിവാഹ മോതിരമാണ്' എന്ന് നയൻതാര വെളിപ്പെടുത്തി.
വിഗ്നേഷ് ശിവനും നയൻതാരയും 2015-ൽ പുറത്തിറങ്ങിയ 'നാനും റൗഡി താൻ' സെറ്റിൽ വെച്ചാണ് പ്രണയത്തിലായത്. അദ്ദേഹം ചിത്രം സംവിധാനം ചെയ്തപ്പോൾ വിജയ് സേതുപതിയുടെ നായികയായി നയൻസ് അഭിനയിച്ചു. സംവിധായകൻ രചയിതാവാണ് മാറുകയും 'തങ്കമേ' എന്ന ഗാനം സിനിമയിൽ പ്രണയിനിക്കായി സമർപ്പിക്കുകയും ചെയ്തു. യഥാർത്ഥ ജീവിതത്തിലും വിഗ്നേഷ് നയൻതാരയെ വിളിക്കുന്ന പേരാണത്. വിഗ്നേഷ് നയൻതാരയെ കൺമണി എന്നും വിളിക്കാറുണ്ട്.
Summary: A video marking 'save the date' for Nayanthara- Vignesh Shivan wedding gone viral on internet
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.