നിറത്തിന്റെ പേരിൽ നേരിടേണ്ടി വന്ന വിവേചനത്തെക്കുറിച്ച് വെളിപ്പെടുത്തി സയനോര
തനിക്ക് കുഞ്ഞു പിറന്നപ്പോൾ പോലും ആണാണോ പെണ്ണാണോ എന്നല്ല കാണാൻ ആരെപ്പോലെയാണ് എന്നാണ് ഭർത്താവിനോട് ആദ്യം ചോദിച്ചത്.
news18
Updated: September 5, 2019, 12:08 PM IST
തനിക്ക് കുഞ്ഞു പിറന്നപ്പോൾ പോലും ആണാണോ പെണ്ണാണോ എന്നല്ല കാണാൻ ആരെപ്പോലെയാണ് എന്നാണ് ഭർത്താവിനോട് ആദ്യം ചോദിച്ചത്.
- News18
- Last Updated: September 5, 2019, 12:08 PM IST
നിറത്തിന്റെ പേരിൽ തനിക്ക് നേരിടേണ്ടി വന്ന വിവേചനത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ഗായിക സയനോര. കറുത്ത നിറമായതിനാൽ കുട്ടിക്കാലം മുതൽ ഒരുപാട് വേദനകൾ സഹിച്ചിട്ടുണ്ട്.. അറിയപ്പെടുന്ന ഒരു നിലയിലെത്തിയിട്ടും ഇപ്പോഴും ഇത്തരം കാര്യങ്ങൾ കേൾക്കാറുണ്ടെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സയനോര വെളിപ്പെടുത്തിയത്.
Also Read-വിവാഹ ശേഷം ദീപിക പദുക്കോണിന്റെ വസ്ത്രധാരണ രീതി ഇങ്ങനെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയപ്പോൾ അവിടെ ഒരു കുഞ്ഞിനെ കണ്ടു. സ്നേഹത്തോടെ കൊഞ്ചിച്ചെങ്കിലും ശ്രദ്ധിക്കാതെ അത് കരച്ചിലോട് കരച്ചിൽ.. എന്തിനാണ് കരയുന്നതെന്ന് ചോദിച്ചപ്പോൾ കുട്ടിയുടെ അമ്മ നൽകിയ മറുപടി ഞെട്ടിച്ചുവെന്നാണ് ഗായിക പറയുന്നത്. 'എന്താണെന്നറിയില്ല.. കറുത്തവരെ അവന് ഇഷ്ടമല്ല എന്നായിരുന്നു അവരുടെ പ്രതികരണം.. ഒരാളോടും ഒരിക്കലും പറയാൻ പാടില്ലാത്തതാണത്.. ഈ സംഭവം ഒരിക്കലും മറക്കാനാകില്ല..
Also Read-വെനീസ് ചലച്ചിത്രമേളയിലെ റെഡ് കാർപ്പെറ്റിൽ സിമ്പിൾ ആയി മുണ്ടുടുത്ത് ജോജു ജോർജ്
തനിക്ക് കുഞ്ഞു പിറന്നപ്പോൾ പോലും ആണാണോ പെണ്ണാണോ എന്നല്ല കാണാൻ ആരെപ്പോലെയാണ് എന്നാണ് ഭർത്താവിനോട് ആദ്യം ചോദിച്ചത്. തന്റെ ജീവിതത്തിലുണ്ടായ ദുരനുഭവം കുട്ടികൾക്ക് ഉണ്ടാകരുതെന്ന ആഗ്രഹത്തിലായിരുന്നു അത്. എന്നാൽ നിറമല്ല ഒന്നിനും അടിസ്ഥാനമെന്ന് ഇന്നെനിക്ക് മനസിലായി..അതുകൊണ്ട് തന്നെ കുത്തുവാക്കുകൾ കേട്ടാൽ പോലും ഇനി തളരില്ലെന്നും സയനോര വ്യക്തമാക്കി.
Also Read-വിവാഹ ശേഷം ദീപിക പദുക്കോണിന്റെ വസ്ത്രധാരണ രീതി ഇങ്ങനെ