• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പ്രിയക്ക് ഇനിയും കണ്ണിറുക്കാം; നടിക്കെതിരായ എഫ്.ഐ.ആറും പരാതിയും സുപ്രീംകോടതി തള്ളി


Updated: August 31, 2018, 12:01 PM IST
പ്രിയക്ക് ഇനിയും കണ്ണിറുക്കാം; നടിക്കെതിരായ എഫ്.ഐ.ആറും പരാതിയും സുപ്രീംകോടതി തള്ളി

Updated: August 31, 2018, 12:01 PM IST
ന്യൂഡൽഹി: ഒരു അഡാറ് ലവ് എന്ന ചിത്രത്തിലെ പാട്ട് മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ നടി പ്രിയ വാര്യര്‍ക്കെതിരായ പരാതിയും കേസിൻ‌റെ എഫ്.ഐ.ആറും സുപ്രീംകോടതി തള്ളി. തെലങ്കാന പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിനെതിരെയാണ് പ്രിയ സുപ്രീംകോടതിയെ സമീപിച്ചത്. ഈ കേസ് അഭിപ്രായസ്വാതന്ത്ര്യത്തിന്മേലുള്ള കൈകടത്തലാണെന്ന പ്രിയയുടെ വാദം സുപ്രീംകോടതി അംഗീകരിച്ചു. എഫ്.ഐ.ആർ റജിസ്റ്റർ ചെയ്തതിന് നീതികരണമില്ലെന്നും പാട്ടിൽ അഭിനയിച്ചതിന്റെ പേരിൽ മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റം ചുമത്താനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനം മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ഹൈദരാബാദിലെ ഒരുകൂട്ടം ചെറുപ്പക്കാർ നല്‍കിയ പരാതിയില്‍ തെലങ്കാന പൊലീസാണ് കേസെടുത്തത്.

ഗാനത്തിന്റെ അര്‍ത്ഥം ഇന്റര്‍നെറ്റില്‍ തിരഞ്ഞതിന് ശേഷമാണ് പരാതി നല്‍കിയതെന്നും ഗാനത്തില്‍ പ്രവാചകനേയും മതത്തേയും അവഹേളിക്കുന്ന തരത്തിലാണ് ചിത്രീകരണം നടത്തിയിട്ടുളളതെന്നുമായിരുന്നു ഇവരുടെ പരാതി. കേരളത്തിലും ചിത്രത്തിലെ പാട്ടിനെതിരെ വിദ്വേഷ പ്രചരണം നടന്നിരുന്നു. പ്രവാചകനെ കുറിച്ച് പരാമര്‍ശിക്കുന്ന ഗാനത്തിന് അവഹേളിക്കുന്ന തരത്തിലാണ് പശ്ചാത്തലം നല്‍കിയതെന്നാണ് ഇവരുടെ ആരോപണം. തെലങ്കാന പൊലീസ് കേസെടുത്തതിന് എതിരെ നായികയും സംവിധായകനും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
First published: August 31, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍