നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • സയൻസ് ഫിക്ഷൻ കോമഡിയുമായി 'ഗഗനചാരി'; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

    സയൻസ് ഫിക്ഷൻ കോമഡിയുമായി 'ഗഗനചാരി'; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

    സാജൻ ബേക്കറിക്ക് ശേഷം അരുൺ ചന്ദു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ വ്യത്യസ്തമായ ഫസ്റ്റ് ലുക്ക്‌ ടൈറ്റിൽ പോസ്റ്റർ മലയാളത്തിലെ സൂപ്പർ താരങ്ങളുടെ ഫേസ്ബുക്ക്‌ പേജിലൂടെയാണ് പുറത്തു വിട്ടത്.

    gaganachari movie

    gaganachari movie

    • Share this:
      കൊച്ചി: ഗോകുൽ സുരേഷ്, അനാർക്കലി മരിക്കാർ, അജു വർഗീസ്, കെ ബി ഗണേഷ്‌കുമാർ എന്നിവർ ഒന്നിക്കുന്ന സയൻസ് ഫിക്ഷൻ കോമഡി ചിത്രം ഗഗനചാരിയുടെ കൗതുകം ഉണർത്തുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടു. അജിത്ത് വിനായക ഫിലിംസ് നിർമിക്കുന്ന ഗഗനചാരി വ്യത്യസ്തമായ 'മോക്ക്യുമെന്ററി' ശൈലിയിൽ ആണ് ഒരുങ്ങുന്നത്.

      സാജൻ ബേക്കറിക്ക് ശേഷം അരുൺ ചന്ദു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ വ്യത്യസ്തമായ ഫസ്റ്റ് ലുക്ക്‌ ടൈറ്റിൽ പോസ്റ്റർ മലയാളത്തിലെ സൂപ്പർ താരങ്ങളുടെ ഫേസ്ബുക്ക്‌ പേജിലൂടെയാണ് പുറത്തു വിട്ടത്. അനാർക്കലി മരിക്കാർ, ഗോകുൽ സുരേഷ്, ഗണേഷ് കുമാർ, അജു വർഗീസ് എന്നിവർ പ്രാധാന വേഷങ്ങളിൽ എത്തുന്ന 'ഗഗനചാരി ' എന്ന ഈ ചിത്രം ഒരു " സയൻസ് ഫിക്ഷൻ മോക്കുമെന്ററി" പതിപ്പിലാണ് പ്രേക്ഷകരുടെ അടുക്കൽ എത്തുന്നത് .

      Also Read- മഞ്ഞും മലയും താണ്ടി പ്രണവും വിസ്മയയും; സഹോദരങ്ങളും കൂട്ടുകാരും ചേർന്ന് നടത്തിയ യാത്രാ ചിത്രങ്ങൾ വൈറൽ

      ശിവ സായിയും, അരുൺ ചന്ദുവും തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സുർജിത്ത് എസ് പൈ ആണ്. പ്രശസ്ത സംവിധായകൻ പ്രിയദർശന്റെ അസിസ്റ്റന്റ് ഡയറക്ടർ ആരുന്ന ശിവയും ഡയറക്ടർ അരുൺ ചന്ദുവും ചേർന്നാണ് ഗഗനചാരിയുടെ സംഭാഷണവും എഴുതിയിരിക്കുന്നത്.

      Also Read- മാസ്കിനുള്ളിൽ അവർ നാല് പേർ; താര ദമ്പതികളുടെ സെൽഫിയുമായി സുപ്രിയ

      അങ്കമാലി ഡയറീസ്, അനുരാഗ കരിക്കിൻ വെള്ളം, ജെല്ലിക്കട്ട് എന്നീ ചിത്രങ്ങൾക്ക് സംഗീതം നൽകിയ പ്രശാന്ത്‌ പിള്ളയാണ് ഗഗനചാരിയുടെ സംഗീത സംവിധായകൻ. എം. ബാവയാണ് ചിത്രത്തിന്റെ കലാസംവിധായകൻ.

      അരവിന്ദ് മന്മദൻ, സീജേ അച്ചു എന്നിവരാണ് ചിത്രസംയോജനം കൈകാര്യം ചെയ്തിരിക്കുന്നത്. കള എന്ന സിനിമയുടെ ചടുലമായ ആക്ഷൻ രംഗങ്ങൾ ഒരുക്കിയ സ്റ്റണ്ട് മാസ്റ്റർ ഫിനിക്സ് പ്രഭു ആണ് ഗഗനചാരിയുടെ ആക്ഷൻ നിർവഹിച്ചിരിക്കുന്നത്. വീ എഫ് എക്സിന് പ്രാധാന്യം ഉള്ള ചിത്രത്തിന്റെ ഗ്രാഫിക്സ് ചെയുന്നത് മെറാക്കി സ്റ്റുഡിയോസ് ആണ്.



      ഏറെ വെല്ലുവിളികൾ നിറഞ്ഞ ലോക്‌ഡൗൺ കാലഘട്ടത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചു കൊണ്ട് കൊച്ചിയിൽ ആണ് ഈ പരീക്ഷണ ചലച്ചിത്രം ചിത്രീകരിച്ചത് . പി ആർ ഒ - എസ് ദിനേശ് ,‌ ആതിര ദിൽജിത്ത്
      Published by:Rajesh V
      First published:
      )}