തീയേറ്ററുകളില്‍ നിന്ന് നേടിയ നൂറ് കോടി ക്ലബ് വിജയത്തിന് ശേഷം ഒടിടിയിലും അമല്‍ നീരദ് - മമ്മൂട്ടി (Amal Neerad-Mammootty) ടീമിന്‍റെ ഭീഷ്മ പര്‍വം (Bheeshma Parvam) പടയോട്ടം തുടരുകയാണ്. ചിത്രത്തിലെ മൈക്കിളപ്പ എന്ന അഞ്ഞൂറ്റി കുടുംബത്തിന്‍റെ ഹീറോ മൈക്കിളായി ഗംഭീര പ്രകടനമാണ് മമ്മൂട്ടി കാഴ്ച വെച്ചത്. ഇപ്പോഴിതാ ഷൂട്ടിങിനിടെ സെറ്റില്‍ നടന്ന രസകരമായ ഒരു സംഭവം പങ്കുവെച്ചിരിക്കുകയാണ് ചിത്രത്തിന്‍റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ ദേവദത്ത് ഷാജി(Devadath Shaji).
ഭീഷ്മപർവ്വത്തിൽ ശ്രീനാഥ് ഭാസിയുടെ (Sreenath Bhasi) കഥാപാത്രമായ അമിയുടെ മരണത്തിന് ശേഷം മഞ്ചലും ചുമന്ന് മമ്മൂട്ടി പോകുന്ന ഒരു രംഗമുണ്ട്. ആ സമയം മഞ്ചലിൽ ശ്രീനാഥ് ഭാസിക്ക് പകരം താനായിരുന്നു എന്ന് വെളിപ്പെടുത്തുകയാണ് ദേവദത്ത്. രംഗത്തിന്റെ ഒരു ചിത്രവും അദ്ദേഹം പങ്കുവെച്ചു. 'ഭീഷ്മപർവ്വത്തിൽ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ "തോളോടൊപ്പം" അഭിനയിക്കാൻ സാധിച്ചു' എന്ന ക്യാപ്ഷ്യനോടെയാണ് ദേവദത്ത് രസകരമായ സംഭവം പങ്കുവെച്ചത്.
മാര്‍ച്ച് മൂന്നിന് തിയേറ്ററുകളിലെത്തിയ ഭീഷ്മ പര്‍വ്വം കേരളത്തിന് പുറത്തും വലിയ തരംഗമാണ് സൃഷ്ടിച്ചത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറും, ട്രെയ്‌ലറും, പാട്ടുകളുമെല്ലാം ട്രെന്‍ഡിംഗിലുണ്ടായിരുന്നു. ഭീഷ്മ പര്‍വ്വത്തിലെ മമ്മൂട്ടിയുടെ ഹിറ്റ് ഡയലോഗായ 'ചാമ്പിക്കോ' ഉള്‍പ്പെട്ട ഫോട്ടോ ട്രെന്‍ഡ് ഇനിയും അവസാനിച്ചിട്ടില്ല.
Also Read-
നൂറ് കോടി ക്ലബ്ബില്‍ കേറി മൈക്കിളും കൂട്ടരും; കോവിഡിലും നേട്ടം കൊയ്ത് ഭീഷ്മപര്‍വ്വം അമൽ നീരദും ദേവദത്ത് ഷാജിയും ചേർന്ന് തിരക്കഥയെഴുതിയ ചിത്രം, ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാലിന്റെ പ്രാരംഭ പദ്ധതി കോവിഡ് പകർച്ചവ്യാധി കാരണം വൈകിയതിനെ തുടർന്നാണ് ആരംഭിച്ചത്. മുടിയും താടിയും നീട്ടി വളർത്തിയ മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മുതൽ തന്നെ പ്രതീക്ഷകൾ വൻതോതിൽ ഉയർന്നിരുന്നു.
ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, ലെന, ശ്രിന്ദ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അഭിനയിച്ചത്. അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.
Also Read-
'ക്രൈസ്തവവിരുദ്ധത പ്രധാന അജണ്ട'; ഭീഷ്മപർവ്വം സിനിമയ്ക്കെതിരെ കെസിബിസി ആനന്ദ് സി. ചന്ദ്രന്‍ ആണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ്- വിവേക് ഹര്‍ഷന്‍, സംഗീതം- സുഷിന്‍ ശ്യാം. അഡീഷണല്‍ സ്‌ക്രിപ്റ്റ്- രവിശങ്കര്‍, അഡീഷണല്‍ ഡയലോഗ്‌സ് - ആര്‍.ജെ. മുരുകന്‍, വരികള്‍- റഫീഖ് അഹമ്മദ്, വിനായക് ശശികുമാര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍- സുനില്‍ ബാബു, ജോസഫ് നെല്ലിക്കല്‍, വസ്ത്രാലങ്കാരം- സമീറ സനീഷ്, സൗണ്ട് ഡിസൈന്‍- തപസ് നായക്, സ്റ്റണ്ട് ഡയറക്ടര്‍- സുപ്രീം സുന്ദര്‍, അസോസിയേറ്റ് ഡയറക്ടര്‍-ലിനു ആന്റണി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.