ഒരുപറ്റം നവാഗതരുടെ ചിത്രമാണ് 'റൂട്ട്മാപ്പ്'. സൂരജ് സുകുമാർ സംവിധാനം ചെയ്യുന്ന ഈ സിനിമ റിലീസ് പ്രതീക്ഷിക്കുന്ന ചിത്രമാണ്. കേവലം മൂന്നു ദിവസം കൊണ്ട് പൂർത്തിയാക്കിയ സ്ക്രിപ്റ്റിനെ കുറിച്ച് സിനിമയുടെ തിരക്കഥാകൃത്ത് ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശദമാക്കുന്നു. പോസ്റ്റിലെ പ്രസക്തഭാഗങ്ങൾ ചുവടെ:
"റൂട്ട്മാപ്പ് സിനിമ ഉടനെ റിലീസ്സ് ആവും, ആ സന്തോഷത്തിലാണ് ഞങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍. ഒരു കഥ പറഞ്ഞു, അതിനെ വച്ച് മൂന്ന് ദിവസം കൊണ്ട് ഒരു സ്ക്രിപ്റ്റിന്റെ ഫസ്റ്റ് ഡ്രാഫ്റ്റ് എഴുതി കൊടുത്തു എന്നല്ലാതെ ആ സിനിമയുടെ മേല്‍ വലിയ ഒരു അവകാശ വാദം പറയാന്‍ എനിക്കാവില്ല. കാരണം അന്ന് മുതല്‍ ഇന്ന് വരെ ഞങ്ങളുടെ സിനിമയുടെ മേക്കിംഗുമായി ബന്ധപ്പെട്ട ഒന്നിലും സഹകരിക്കാന്‍ സാഹചര്യം എന്നെ അനുവദിച്ചില്ലാരുന്നു.
പ്രീ പ്രൊഡക്ഷനും, ഷൂട്ടിംഗും, പോസ്റ്റ് പ്രൊഡക്ഷനും എല്ലാം എന്റെ സഹോദര തുല്യനും, സംവിധായകനുമായ സൂരജ് ആണ് ചെയ്തത്. അതിനു വേണ്ടി അവനും, അവനോട് ഒപ്പം അവന്റെ നല്ല പാതി ഗോപികയും, കൂട്ടുകാരും എടുക്കുന്ന പ്രയത്നങ്ങള്‍ കാണുമ്പോ എനിക്ക് തന്നെ കുറ്റബോധം ഉണ്ടാകാറുണ്ട്. അത് കാരണം പലപ്പോഴും സൂരജിനെ വിളിച്ച് ഞാന്‍ വരണോ എന്ന് ചോദിക്കുമ്പോ എല്ലാം, 'വേണ്ടാ ചേട്ടാ, കൊറോണ കാലം അല്ലേ, സെയ്ഫ് ആയി ഇരിക്ക്' എന്ന് പറഞ്ഞ് സൂരജ് ആശ്വസിപ്പിക്കുകയാണ് ചെയ്യാറ്.
എനിക്ക് ഏറ്റവും വിഷമം ഉണ്ടായത്, സ്ക്രിപ്റ്റില്‍ കുറേ ചെയ്ഞ്ച് ചെയ്യാനായി സൂരജ് വിളിച്ചപ്പോള്‍ എനിക്ക് ചെല്ലാന്‍ പറ്റിയില്ല എന്നതാണ്. ഷൂട്ടിംഗിന്റെയും ആര്‍ട്ടിസ്റ്റിന്റെയും പരിമിതി വച്ച്, സ്ക്രിപ്റ്റ് നല്ല രീതിയില്‍ മാറ്റി എഴുതേണ്ട ആ സാഹചര്യത്തില്‍ എഴുത്തുകാരനായ ഞാന്‍ ചെല്ലാതിരുന്നപ്പോള്‍, എന്നെ വിഷമിപ്പിക്കേണ്ടാ എന്ന് കരുതി, 'ചേട്ടാ, ഞാന്‍ സ്ക്രിപ്റ്റില്‍ കൈ വച്ചോട്ടേ' എന്ന് വളരെ വിഷമത്തോടെ ആയിരുന്നു സൂരജ് ചോദിച്ചത്. സിനിമ നടക്കേണ്ടത് ആവശ്യം ആയതിനാല്‍ ഞാന്‍ സമ്മതം മൂളി.
ആര്‍ട്ടിസ്റ്റിനെ കൊണ്ട് അതാത് സീനില്‍ സ്വാഭാവിക ഡയലോഗ് പറയിക്കുന്ന രീതി ആയതിനാല്‍, ഞാന്‍ എഴുതിയ ഒരു ഡയലോഗ് പോലും എടുക്കേണ്ടാ എന്ന് ഞങ്ങള്‍ തീരുമാനിച്ചു. തിരുവനന്തപുരത്ത് ഉള്ള സുഹൃത്തുക്കളുമായി ഡിസ്ക്കസ്സ് ചെയ്തിട്ട്, സൂരജ് എന്റെ ജോലി കൂടി ചെയ്തു. അവിടുത്തെ സാഹചര്യത്തില്‍ ഷൂട്ട് ചെയ്യാന്‍ പറ്റുന്ന രീതിയില്‍ തിരക്കഥ മാറ്റി എഴുതി. ഏറ്റവും ആവശ്യമായ സമയത്ത് ഒരു വിധത്തിലും സഹായിക്കാന്‍ പറ്റിയില്ലല്ലോ എന്ന കുറ്റബോധം അന്ന് മുതല്‍ എന്നെ വേട്ടയാടി തുടങ്ങി.
എങ്കിലും സൂരജിലെ തിരക്കഥാകൃത്തിനു, സൂരജിലെ സംവിധായകനെ തൃപ്തി പെടുത്താന്‍ പറ്റിയ കൊണ്ട് ആ സിനിമ വളരെ വേഗം നടന്നു.തളര്‍ന്ന് ഇരിക്കാതെ, അതിനായി പോരാടിയ സൂരജിനെ ഓര്‍ത്ത് അഭിമാനമുണ്ട്..."
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.