ചെന്നൈ: ‘ദ കേരള സ്റ്റോ’ സിനിമ തമിഴ്നാട്ടിൽ നിരോധിക്കണമെന്നാവശ്യപ്പെട്ട് എസിഡിപിഐ. ചിത്രം റിലീസ് ചെയ്ചാല്‍ തമിഴകത്തിന്റെ സമാധാന അന്തരീക്ഷം തകരുമെന്നും സിനിമയ്ക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് നെല്ലൈ മുബാറക് പറഞ്ഞു.
‘ദ കേരള സ്റ്റോറി’ മുസ്ലീം സമുദായത്തെക്കുറിച്ച് നുണകളും അപവാദങ്ങളും പ്രചരിപ്പിക്കുന്നു. ഇന്ത്യയിൽ ജീവിക്കുന്ന മുസ്ലീം സമൂഹത്തിൽ വലിയ പ്രതിസന്ധിയുണ്ടാക്കും. സംഘപരിവാറിന്റെ വിദ്വേഷ പ്രചാരണം ശക്തിപ്പെടുത്താനാണ് ഇത്തരം സിനിമകൾ ആസൂത്രണം ചെയ്ത് പുറത്തിറക്കുന്നതെന്നും മുബാറക് ആരോപിച്ചു.
സമാധാനം തകർക്കുകയും ചെയ്യുന്ന ഇത്തരം വ്യാജ രാഷ്ട്രീയ പ്രേരിത പ്രചരണ സിനിമകൾ നിരോധിക്കണമെന്നും മുബാറക് ആവശ്യപ്പെട്ടു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ഇത്തരം ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ അനുമതി നൽകരുതെന്നും പ്രദർശിപ്പിച്ചാൽ പാർട്ടി പ്രതിഷേധം സംഘടിപ്പിക്കുമെന്നും അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Sdpi, Tamil nadu, The Kerala Story