നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ദിലീപും ഉർവശിയും ഒന്നിച്ച്; കേശു ഈ വീടിന്റെ നാഥൻ സെക്കന്റ് ലുക് പോസ്റ്റർ പുറത്തിറങ്ങി

  ദിലീപും ഉർവശിയും ഒന്നിച്ച്; കേശു ഈ വീടിന്റെ നാഥൻ സെക്കന്റ് ലുക് പോസ്റ്റർ പുറത്തിറങ്ങി

  Second look poster of Keshu Ee Veedinte Nathan movie is out | ദിലീപിനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രമാണ്

  കേശു ഈ വീടിന്റെ നാഥനിൽ ദിലീപ്

  കേശു ഈ വീടിന്റെ നാഥനിൽ ദിലീപ്

  • Share this:
   ആദ്യമായി ദിലീപും ഉർവശിയും നായികാനായകന്മാരായി അഭിനയിക്കുന്ന മലയാള സിനിമ 'കേശു ഈ വീടിന്റെ നാഥൻ' സിനിമയുടെ സെക്കന്റ് ലുക് പോസ്റ്റർ പുറത്തിറങ്ങി. വർഷങ്ങൾക്ക് മുൻപിറങ്ങിയ 'പിടക്കോഴി കൂവുന്ന നൂറ്റാണ്ടിൽ' ഇരുവരും വേഷമിട്ടിരുന്നെങ്കിലും ദിലീപ് അന്ന് സഹനടന്റെ വേഷത്തിലായിരുന്നു.

   തൊണ്ണൂറുകളില്‍ ഏറേ സജീവമായിരുന്ന മിമിക്രി കാസ്റ്റായിരുന്ന 'ദേ മാവേലി കൊമ്പത്ത്' അവതരിപ്പിച്ചിരുന്ന ദിലീപ്-നാദിർഷ കൂട്ടുകെട്ടിന്റെ നാദ് ഗ്രൂപ്പ്,സിനിമാ രംഗത്തേയ്ക്ക് കടക്കുന്ന ചിത്രമാണ് കേശു ഈ വീടിന്റെ നാഥൻ.

   ദിലീപിനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രമാണ്.

   സിദ്ധിഖ്, സലീംകുമാർ, ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ, ഹരീഷ് കണാരൻ, ശ്രീജിത്ത് രവി, ജാഫർ ഇടുക്കി, കോട്ടയം നസീർ, ഗണപതി, സാദ്ദീഖ്, പ്രജോദ് കലാഭവൻ, ഏലൂർ ജോർജ്ജ്, ബിനു അടിമാലി, അരുൺ പുനലൂർ, രമേശ് കുറുമശ്ശേരി, കൊല്ലം സുധി, നന്ദു പൊതുവാൾ, അർജ്ജുൻ, ഹുസെെൻ ഏലൂർ, ഷെെജോ അടിമാലി, അനുശ്രീ, വെെഷ്ണവി, സ്വാസിക, മഞ്ജു പത്രോസ്, നേഹ റോസ്, സീമാ ജി. നായർ, വത്സല മേനോൻ, അശതി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

   നർമ്മത്തിന് പ്രാധാന്യം നല്കി ഒരുക്കുന്ന ഫാമിലി എന്റർടെെയ്നർ ചിത്രമായ കേശു ഈ വീടിന്റെ തിരക്കഥ, സംഭാഷണം ദേശീയ പുസ്ക്കാര ജേതാവായ സജീവ് പാഴൂർ എഴുതുന്നു. ഛായാഗ്രഹണം അനിൽ നായർ നിർവ്വഹിക്കുന്നു. ബി.കെ. ഹരിനാരായണൻ, ജ്യോതിഷ്, നാദിർഷ എന്നിവരുടെ വരികൾക്ക് നാദിർഷ തന്നെ സംഗീതം പകരുന്നു.

   First published:
   )}