HOME » NEWS » Film » SEEMA SAYS CINEMA WAS IV SASI FIRST WIFE GH

IV Sasi Birth Anniversary | 'ഇങ്ങനെ കൈകൊട്ടി വിളിക്കാൻ ഞാനൊരു പട്ടിയൊന്നുമല്ല'; IV ശശി - സീമ ദമ്പതികളുടെ ബന്ധം തുടങ്ങിയത് ഇങ്ങനെ

ഐ വി ശശിക്ക് സിനിമയായിരുന്നു എന്നും ആദ്യഭാര്യയെന്ന് സംശയത്തിനിടയില്ലാത്ത വിധം സീമ പറയും. സിനിമയോടുള്ള പ്രതിബദ്ധതയും ഇഷ്ടവും ഒരിക്കലും ദാമ്പത്യത്തിൽ പ്രശ്നങ്ങൾക്ക് ഇടയാക്കിയിട്ടില്ല എന്നും സീമ പറയുന്നു.

News18 Malayalam | news18
Updated: March 28, 2021, 8:20 AM IST
IV Sasi Birth Anniversary | 'ഇങ്ങനെ കൈകൊട്ടി വിളിക്കാൻ ഞാനൊരു പട്ടിയൊന്നുമല്ല'; IV ശശി - സീമ ദമ്പതികളുടെ  ബന്ധം തുടങ്ങിയത് ഇങ്ങനെ
IV sasi seema
  • News18
  • Last Updated: March 28, 2021, 8:20 AM IST
  • Share this:
1977-ൽ അന്നത്തെ മദിരാശിയിലെ വിജയ ഗാർഡൻസിൽ വെച്ചുണ്ടായ രസകരമായ ഒരു അനുഭവത്തിൽ നിന്ന് തുടങ്ങിയാണ് മലയാള സിനിമാ രംഗത്തെ മുടിചൂടാ മന്നൻ ഐ വി ശശിയുടെയും മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടി സീമയുടെയും അടുപ്പം വളർന്നത്. ഒരു സിനിമ ഷൂട്ടിങിന് ഡാൻസറായ മനീഷയോടൊപ്പം എത്തിയതാണ് സീമ. തങ്ങളുടെ നേരെ നോക്കി വിരൽ കൊണ്ട് കൊട്ടി വിളിക്കുന്ന ഐ വി ശശിയെ സീമ അപ്പോഴാണ് ശ്രദ്ധിക്കുന്നത്. പേര് വിളിക്കാതെ, വിരൽ തട്ടി വിളിക്കുന്നത് രണ്ട് പേരിലും അമർഷം ഉണ്ടാക്കി. സീമയുടെ പ്രതികരണം കാണാതിരുന്നപ്പോൾ 'ഇവിടെ വരൂ' എന്ന് ശശി ഉറക്കെ വിളിച്ചു പറഞ്ഞു. അരിശം പൂണ്ട സീമ പറഞ്ഞു, 'ഇങ്ങനെ കൈകൊട്ടി വിളിക്കാൻ ഞാനൊരു പട്ടിയൊന്നുമല്ല'!

'ഈ മനോഹര തീരം' എന്ന ചിത്രത്തിൽ ഒരു നൃത്തരംഗത്തിൽ അഭിനയിക്കണം എന്ന് ആവശ്യപ്പെടാനാണ് ശശി സീമയെ വിളിച്ചത്. എന്നാൽ, മനസിലെ ദേഷ്യം കാരണം സീമ അതിന് സമ്മതിച്ചില്ല. അടുത്ത ദിവസം ഡാൻസ് മാസ്റ്ററെ അയച്ച് ഐ വി ശശി വീണ്ടും അപേക്ഷിച്ചു. പ്രതിഫലമായി വലിയൊരു തുക ആവശ്യപ്പെട്ടപ്പോൾ സീമയെ ഞെട്ടിച്ചുകൊണ്ട് ശശി സമ്മതം അറിയിച്ചു. വീണ്ടും പ്രതിഫലം കൂട്ടി ചോദിച്ചപ്പോൾ അതിനും സമ്മതം! ഒടുവിൽ പ്രതിഫലം ആദ്യമേ തരണം എന്ന് ആവശ്യപ്പെട്ടപ്പോൾ പണം അയച്ചു കൊടുത്ത് സീമയെ വീണ്ടും അത്ഭുതപ്പെടുത്തുകയായിരുന്നു ശശി. സിനിമയിൽ അഭിനയിക്കുകയല്ലാതെ മറ്റൊരു ഓപ്‌ഷൻ ഇല്ലാത്ത വിധം സീമയെ ശശി പൂട്ടിക്കളഞ്ഞു എന്നു തന്നെ പറയാം. ഈ സിനിമയുടെ ഷൂട്ടിങിനു ശേഷമാണ് ഐ വി ശശി സീമയുമായിപ്രണയത്തിലാകുന്നത്‌!

Johnson master birth anniversary | ജോൺസൺ മാസ്റ്റർ: മലയാള സിനിമാ സംഗീതത്തിന് പുതിയ മാനങ്ങൾ നൽകിയ പ്രതിഭ

പിന്നീട് 'അവളുടെ രാവുകൾ' എന്ന സിനിമയ്ക്കു വേണ്ടിയുള്ള ജോലിയിൽ മുഴുകവെ മുഖ്യധാരയിലെ മറ്റു നടികളൊക്കെ ചെയ്യാൻ വിസമ്മതിച്ച കഥാപാത്രം സീമയെക്കൊണ്ട് ചെയ്യിച്ചതും പിന്നീട് സീമ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയതുംചരിത്രം! 1978 മുതൽ 1980 വരെയുള്ള കാലയളവിൽ മാത്രം 50 സിനിമകളിലാണ് സീമ അഭിനയിച്ചത്.

മലയാളികളുടെ സ്വന്തം വീട്ടിലെയെന്ന പോലെ പ്രിയപ്പെട്ട കഥാപാത്രങ്ങൾ അഭിനയിച്ച സീമയ്ക്ക് ഇന്നും തന്റെ അഭിനയ മികവിന്റെ എല്ലാ ക്രെഡിറ്റും ശശിയേട്ടന് കൊടുക്കാനാണ് ഇഷ്ടം. ഒരു അഭിനേത്രി എന്ന നിലയിൽ തന്നിലെ കഴിവിനെ പൂർണമായും പുറത്തു കൊണ്ടുവന്നത് ശശിയേട്ടനാണെന്ന് അഭിമാനത്തോടെ സീമ പറയുന്നു. ജീവിതപങ്കാളി എന്നതിലപ്പുറം അഭിനയരംഗത്തെ ഗുരു എന്നു കൂടി ഐ വി ശശിയെ വിശേഷിപ്പിക്കാനാണ് സീമയ്ക്ക് ഇഷ്ടം.

Jose Prakash | 'ബൈ ദ ബൈ എന്റെ മുതലക്കുഞ്ഞുങ്ങൾക്ക് തീറ്റ കൊടുക്കാൻ സമയമായി'; മലയാളി മറക്കാത്ത ജോസ് പ്രകാശ്

സിനിമയോട് ഐ വി ശശി - സീമ ദമ്പതികൾ കാണിച്ചിട്ടുള്ള ആത്മാർത്ഥത ഇന്നും സിനിമാ പ്രവർത്തകർക്ക് മാതൃകയായി കാണാവുന്ന ഒന്നാണ്. വിവാഹശേഷം അഭിനയം നിർത്തുന്ന നടിമാർ ഇന്നും ഉള്ളപ്പോഴാണ് വിവാഹശേഷം ശക്തമായ കഥാപാത്രങ്ങൾ ചെയ്ത സീമയുടെ കരിയറിനെ നാം ഓർക്കേണ്ടത്. വിവാഹം കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞപ്പോഴേക്കും സിനിമയുടെ തിരക്കുകളിലേക്ക് വീണ്ടും ഊളിയിട്ടുവെന്ന് മുമ്പ് ഇരുവരും തുറന്നു പറഞ്ഞിട്ടുണ്ട്. ഒമ്പതു മാസം ഗർഭിണിയായിരിക്കെയാണ് 'അഹിംസ'യിൽ സീമ അഭിനയിച്ചതെന്ന് കേൾക്കുമ്പോൾ വിശ്വസിക്കാൻ അൽപ്പമൊരു പ്രയാസം കാണും!

1948 മാർച്ച് 28ന് കോഴിക്കോടാണ് ജനിച്ച ഐ വി ശശിക്ക് സിനിമയായിരുന്നു എന്നും ആദ്യഭാര്യയെന്ന് സംശയത്തിനിടയില്ലാത്ത വിധം സീമ പറയും. സിനിമയോടുള്ള പ്രതിബദ്ധതയും ഇഷ്ടവും ഒരിക്കലും ദാമ്പത്യത്തിൽ പ്രശ്നങ്ങൾക്ക് ഇടയാക്കിയിട്ടില്ല എന്നും സീമ പറയുന്നു.

ഐ വി ശശി-സീമ ദമ്പതികളുടെ മകൻ അനിയും സിനിമയുടെ വഴിയേ തന്നെയാണ്. ആദ്യ ചിത്രം 'നിന്നിലാ നിന്നിലാ' കഴിഞ്ഞമാസമാണ് പ്രദർശനത്തിനെത്തിയത്. സംവിധായകൻ പ്രിയദർശനോടൊപ്പം സഹസംവിധായകനായി 10 വർഷത്തോളം പ്രവർത്തിച്ച അനിയുടെ സിനിമ സീ 5 എന്ന ഓ ടി ടി പ്ലാറ്റ്ഫോമിലാണ് റിലീസ് ചെയ്തിരിക്കുന്നത്. തെലുഗുവിലാണ് സിനിമ. തന്നെയും ശശിയേട്ടനെയും പിന്തുണച്ചതു പോലെ മകനും എല്ലാവിധ പിന്തുണകളും നൽകണമെന്ന് പ്രേക്ഷകരോട് സീമ അഭ്യർത്ഥിച്ചിരുന്നു.
Published by: Joys Joy
First published: March 27, 2021, 11:25 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories