ഇന്ത്യന്‍ സിനിമലോകത്ത് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ റീട്വീറ്റ് ചെയ്തതും ലൈക്ക് ചെയ്തതുമായ ട്വീറ്റ് ആരുടെതാണെന്ന് വെളിപ്പെടുത്തി ട്വിറ്റര്‍(Twitter). തമിഴ് താരം വിജയുടെ(Vijay) ട്വീറ്റാണ് ഏറ്റവുമധികം റീട്വീറ്റ് ചെയ്തതും ഒപ്പം ലൈക്ക് ലഭിച്ചിരിക്കുന്നത് .
'ബീസ്റ്റി'ന്റെ ഫസ്റ്റ് ലുക്ക് പങ്കുവച്ചു കൊണ്ടുള്ള നടന്റെ ട്വീറ്റ് ആണ് ഈ അംഗീകാരം സ്വന്തമാക്കിയിരിക്കുന്നത്.പോസ്റ്റിന് 3.42 ലക്ഷത്തിലധികം ലൈക്കുകള്‍ ലഭിക്കുകയും പതിനായിരത്തിലധികം തവണ റീട്വീറ്റ് ചെയ്യപ്പെടുകയും ചെയ്തു.
#Beast pic.twitter.com/VgMlmH1Gno
— Vijay (@actorvijay) June 21, 2021
കഴിഞ്ഞ ജൂണിലായിരുന്നു വിജയ് ഈ ട്വീറ്റ് ഷെയര്‍ ചെയ്തത്. കഴിഞ്ഞ വര്‍ഷവും വിജയിയുടെ ട്വീറ്റ് തന്നെയായിരുന്നു ഒന്നാമത്.
Thank you Neyveli pic.twitter.com/cXQC8iPukl
— Vijay (@actorvijay) February 10, 2020
ആരാധകരുമൊത്തുള്ള സെല്‍ഫിയാണ് 2020ല്‍ ഏറ്റവും കൂടുതല്‍ റീട്വീറ്റ് ചെയ്യപ്പെട്ട ട്വീറ്റ് എന്ന നേട്ടം സ്വന്തമാക്കിയത്.
രണ്ട് ലക്ഷത്തിനടുത്ത് റീ ട്വീറ്റുകളും നാല് ലക്ഷത്തിനടുത്ത് ലൈക്കുകളുമാണ് ഈ സെൽഫിക്ക് ലഭിച്ചിരുന്നത്.
Antony Varghese | ആന്റണി വർഗീസിനൊപ്പം കോളേജിൽ പോകാൻ ആളുണ്ടോ? പുതിയ ചിത്രത്തിനായി അഭിനേതാക്കളെ തേടുന്നു
ആന്റണി വർഗീസ് (Antony Varghese) എന്ന വിദ്യാർത്ഥിക്കൊപ്പം കോളേജിൽ പോകാൻ റെഡിയാണോ? ആന്റണി വർഗീസ് കേന്ദ്രകഥാപാത്രമായി എത്തുന്ന പുതിയ ക്യാമ്പസ് ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു. ജനുവരിയിൽ ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രം 'പൂമരം', 'എല്ലാം ശരിയാകും' എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം പോൾ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഡോക്ടർ പോൾ വർഗീസ് നിർമിക്കുന്ന ചിത്രമാണിത്. ചിത്രത്തെ സംബന്ധിച്ച മറ്റു വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
'അറിയിപ്പ്, Dr. Paul's Entertainment's ന്റെ ബാനറിൽ ജനുവരി
മാസം ക്ലാസ്സുകൾ ആരംഭിക്കുന്ന ക്യാമ്പസ് ചിത്രത്തിലേക്ക്
ആന്റണി വർഗീസ് എന്ന വിദ്യാർത്ഥിക്കൊപ്പം കട്ടക്ക് പിടിച്ചു നിൽക്കാൻ പോന്ന സ്വന്തം കഴിവിൽ അളവറ്റ വിശ്വാസം ഉള്ളവരും ഊർജജസ്വലരുമായ വിദ്യാർത്ഥി വിദ്യാർത്ഥിനി, യുവതി യുവാക്കളുടെ അഡ്മിഷൻ സ്വീകരിച്ചു കൊളളുന്നു. അപേക്ഷ കിട്ടേണ്ട അവസാന തീയതി ഡിസംബർ 20' എന്നാണ് കാസ്റ്റിംഗ് കോൾ.
താല്പര്യമുള്ളവർ എഡിറ്റ് ചെയ്യാത്ത മൂന്നു ഫോട്ടോകളും, ഒരു സെൽഫ് ഇൻട്രോ വിഡിയോയും 7025565166 എന്ന വാട്സ്ആപ്പ് നമ്പറിലേക്കോ, auditionsprod3@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്കോ അയക്കുക. ഡിസംബർ 20 ആണ് അവസാന തീയതി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Actor Vijay, Twitter