• HOME
  • »
  • NEWS
  • »
  • film
  • »
  • Senthil Krishna | കലാഭവൻ മണിയെ വെള്ളിത്തിരയിലവതരിപ്പിച്ച സെന്തിൽ കൃഷ്ണ അച്ഛനായി

Senthil Krishna | കലാഭവൻ മണിയെ വെള്ളിത്തിരയിലവതരിപ്പിച്ച സെന്തിൽ കൃഷ്ണ അച്ഛനായി

Senthil Krishna and Akhila welcome their first baby | ആദ്യ വിവാഹവാർഷികം ആഘോഷിക്കാൻ ഒപ്പം കൂടിയ പൊന്നോമനയെ പരിചയപ്പെടുത്തി സെന്തിൽ കൃഷ്ണ

സെന്തിലും ഭാര്യയും കുഞ്ഞും

സെന്തിലും ഭാര്യയും കുഞ്ഞും

  • Share this:
    'ചാലക്കുടിക്കാരൻ ചങ്ങാതി' സിനിമയിൽ കലാഭവൻ മണിയായി വെള്ളിത്തിരയിലെത്തിയ നടൻ സെന്തിൽ കൃഷ്ണ അച്ഛനായി. കുഞ്ഞിന്റെ കൈ തന്റെ കൈക്കുള്ളിൽ വച്ച ചിത്രം പോസ്റ്റ് ചെയ്‌തു കൊണ്ടാണ് സെന്തിൽ ഈ സന്തോഷ വാർത്ത പ്രേക്ഷകരെ അറിയിച്ചത്. 2019 ഓഗസ്റ്റ് മാസം ഗുരുവായൂർ അമ്പലത്തിൽ വച്ചായിരുന്നു സെന്തിലിന്റെയും അഖിലയുടെയും വിവാഹം. തിരുവനന്തപുരം സ്വദേശിയായ സെന്തിലിന്റെ ഭാര്യ കോഴിക്കോട് നിന്നുമാണ്.

    വിവാഹത്തിന്റെ ഒന്നാം വാർഷികത്തിൽ ഒപ്പമുള്ള പൊന്നോമനയെ ജൂനിയർ സെന്തിൽ എന്നാണ് വിശേഷിപ്പിക്കുന്നത്. "സമ്പൂർണ ലോക്ക്ഡൗൺ ആയിട്ട് ഇന്നേക്ക് ഒരു വർഷം തികയുന്നു. ഈശ്വരാനുഗ്രഹത്താൽ ഈ സന്തോഷത്തിൽ ഞങ്ങളോടൊപ്പം പങ്ക് ചേരാൻ ഒരു പുതിയ ആളുകൂടി വന്നിട്ടുണ്ട്."  ചിത്രത്തോടൊപ്പം സെന്തിൽ കുറിക്കുന്ന വാക്കുകൾ.




    മിമിക്രിയിലും മിനി സ്‌ക്രീനിൽ നിന്നും സിനിമയിലെത്തിയ സെന്തിൽ ശ്രദ്ധിക്കപ്പെടുന്നത് കലാഭവൻ മണിയുടെ സ്ക്രീൻ കഥാപാത്രമായ രാജാമണിയിലൂടെയാണ്. ഇപ്പോഴും സെന്തിലിന്റെ സോഷ്യൽ മീഡിയ ഹാന്ഡിലിൽ രാജാമണി എന്ന പേരും ഒപ്പമുണ്ട്. ആരാധകർ പോലും സെന്തിൽ എന്നതിനേക്കാളും രാജാമണി എന്നാണ് സ്നേഹത്തോടെ വിളിക്കുന്നതും.

    വിനയൻ സംവിധാനം ചെയ്ത 'ചാലക്കുടിക്കാരൻ ചങ്ങാതിക്ക്' തൊട്ടുപിന്നാലെ 2019ൽ പുറത്തിറങ്ങിയ വൈറസ് എന്ന ചിത്രത്തിലെ മന്ത്രി ഭാസ്കരൻ എന്ന കഥാപാത്രവും മികച്ച പ്രകടനം കൊണ്ട് ശ്രദ്ധേയമായി. അതിനു ശേഷം 'മൈ ഗ്രേറ്റ് ഗ്രാൻഡ്‌ഫാദർ', 'ആകാശ ഗംഗ 2' ചിത്രങ്ങളിലും സെന്തിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്‌തു.
    Published by:meera
    First published: