നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • നടി സൗജന്യയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു

  നടി സൗജന്യയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു

  Serial actor Soujanya found dead | മരണകാരണം രേഖപ്പെടുത്തിയ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു

  സൗജന്യ

  സൗജന്യ

  • Share this:
   കന്നഡ ടിവി സീരിയൽ നടി സൗജന്യയെ ബെംഗളൂരുവിലെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. സീലിംഗ് ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു. മരിക്കാൻ തീരുമാനിച്ചതിന് മാതാപിതാക്കളോട് ക്ഷമ ചോദിക്കുന്ന ഒരു മരണക്കുറിപ്പ് കണ്ടെടുത്തു.

   വിഷാദരോഗത്തിന്റെ മൂർദ്ധന്യാവസ്ഥയിലാണ് താൻ ഈ കടുംകൈ ചെയ്തത് എന്ന് ആത്മഹത്യാക്കുറിപ്പിൽ പരാമർശിക്കുന്നു.

   കുടക് ജില്ലയിലെ കുശാൽനഗർ സ്വദേശിയായ സൗജന്യ നിരവധി സീരിയലുകളിലും രണ്ട് കന്നഡ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

   നടി മൂന്ന് ദിവസം മുൻപേ എഴുതിവച്ച മരണക്കുറിപ്പാണ്. വിഷാദരോഗത്തിലാണെന്നും ഇതിൽ കൂടുതൽ താങ്ങാൻ കഴിയില്ലെന്നും കുറിപ്പിൽ പറയുന്നു.

   പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം രാജരാജേശ്വരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

   സൗജന്യയുടെ നിര്യാണത്തെ കുറിച്ച് കന്നഡ നടി സഞ്ജന ഗൽറാനി ഇങ്ങനെ കുറിച്ചു: "ഇത് താങ്ങാനാവാത്ത നഷ്ടമാണ്, അവളുടെ മാതാപിതാക്കളോടും സഹോദരങ്ങളോടും എന്റെ സഹതാപമറിയിക്കുന്നു."

   (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
   Published by:user_57
   First published:
   )}