• HOME
  • »
  • NEWS
  • »
  • film
  • »
  • Actress Sonia | സിനിമാ സീരിയൽ താരം സോണിയ ഇനി മുതൽ മുൻസിഫ് മജിസ്‌ട്രേറ്റ്

Actress Sonia | സിനിമാ സീരിയൽ താരം സോണിയ ഇനി മുതൽ മുൻസിഫ് മജിസ്‌ട്രേറ്റ്

ടെലിവിഷന്‍ അവതാരകയായി മലയാളിയുടെ സ്വീകരണ മുറിയില്‍ എത്തിയ സോണിയ പിന്നീട് സിനിമയിലും സീരിയലിലും ഒരു പോലെ തിളങ്ങി

  • Last Updated :
  • Share this:
    മലയാളികള്‍ക്ക് പ്രിയങ്കരിയായ സിനിമാ-സീരിയല്‍ താരം സോണിയ ഇനിമുതല്‍ മുന്‍സിഫ് മജിസ്ട്രേറ്റ്  (munsiff magistrate) വഞ്ചിയൂര്‍ കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നതിനിടെയാണ് താരത്തിന് മുന്‍സിഫ് മജിസ്ട്രേറ്റായി നിയമനം ലഭിച്ചത്.

    ഡിഗ്രിയും പിജിയും ഫസ്റ്റ് ക്ലാസോടെയാണ് പാസായത്. ടെലിവിഷന്‍ അവതാരകയായി മലയാളിയുടെ സ്വീകരണ മുറിയില്‍ എത്തിയ സോണിയ പിന്നീട് സിനിമയിലും സീരിയലിലും ഒരു പോലെ തിളങ്ങി.

    'അത്ഭുതദ്വീപ്' എന്ന സിനിമയില്‍ അഞ്ച് രാജകുമാരിമാരില്‍ ഒരാളായി സോണിയ അഭിനയിച്ചത്. 'കുഞ്ഞാലി മരയ്ക്കാര്‍', 'മംഗല്യപ്പട്ട്', 'ദേവീ മാഹാത്മ്യം' എന്നിവയാണ് സോണിയ വേഷമിട്ട പ്രധാന സീരിയലുകള്‍. നിരവധി ആളുകൾ താരത്തിന് അഭിനന്ദനവുമായി എത്തിയിട്ടുണ്ട്.

    Dulquer Salmaan | ദുൽഖർ സൽമാന് തിയേറ്റർ ഉടമകളുടെ സംഘടന ഏർപ്പെടുത്തിയ വിലക്ക് നീക്കി

    നടൻ ദുൽഖർ സൽമാന് (Dulquer Salmaan) തിയെറ്റർ ഉടമകളുടെ സംഘടന ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി. ദുൽഖറിന്റെ നിർമ്മാണ കമ്പനി നൽകിയ വിശദീകരണം തൃപ്തികരമെന്ന് ഫിയോക് പറഞ്ഞു. 'സല്യൂട്ട്' സിനിമ ഒ.ടി.ടിക്ക്‌ നൽകിയതുമായി ബന്ധപ്പെട്ടാണ് ദുൽഖറിന് വിലക്കേർപ്പെടുത്തിയിരുന്നത്.

    നിർമ്മാതാക്കൾ 'സല്യൂട്ട്' നേരിട്ട് OTT റിലീസിന് തിരഞ്ഞെടുത്തതിനെ തുടർന്ന് ദുൽഖർ സൽമാനുമായും അദ്ദേഹത്തിന്റെ നിർമ്മാണ സ്ഥാപനമായ വേഫെറർ ഫിലിംസുമായും ഉള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കാൻ തീരുമാനിച്ചതായി ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരള (FEUOK) തീരുമാനമെടുത്തിരുന്നു. ജനുവരി 14ന് തിയേറ്റർ റിലീസ് പ്രതീക്ഷിച്ച ചിത്രമാണ് സോണി ലിവ് വഴി പ്രദർശിപ്പിച്ചത്.

    സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്യാനുള്ള തീരുമാനത്തിൽ നിന്ന് 'പിന്മാറുകയും' ഒപ്പിട്ട കരാർ മാനിക്കാതിരിക്കുകയും ചെയ്തു എന്നതാണ് ദുൽഖർ, വേഫെറർ ഫിലിംസ് എന്നിവരുമായി FEUOK അംഗങ്ങൾക്ക് ഉണ്ടായിരുന്ന പ്രധാന പ്രശ്നം. ജനുവരി 14ന് ചിത്രം പ്രദർശിപ്പിക്കാൻ 300 തിയേറ്ററുകൾ തയ്യാറെടുത്തിരുന്നു.

    എന്നാൽ വേഫെറർ ഫിലിംസിന്റെ വക്താവ് ഈ അവകാശവാദം നിഷേധിച്ച്‌ രംഗത്തെത്തി. “സല്യൂട്ട് ന്റെ OTT കരാർ ആദ്യം ഒപ്പുവച്ചു. ജനുവരിയിൽ ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യാനാണ് ഞങ്ങൾ ഇത് പിൻവലിച്ചത്. ചിത്രം തിയേറ്ററുകളിൽ നൽകണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു. എന്നാൽ മാർച്ച് 31-നോ അതിനുമുമ്പോ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ എത്തണമെന്ന് സ്ട്രീമിംഗ് സേവനം ആവശ്യപ്പെട്ടു. അതിന്റെ തിയേറ്റർ റിലീസിനായി അവർ പങ്കിട്ട സമയപരിധി ഫെബ്രുവരി 14-ഓ അതിനുമുമ്പോ ആയിരുന്നു. ഞങ്ങൾക്കെല്ലാം കോവിഡ് ബാധിച്ചതിനാൽ ഇത് സാധ്യമായില്ല. എന്നാൽ ഒരു കരാർ ഉണ്ടാക്കുകയും അത് പാലിക്കപ്പെടാതിരിക്കുകയും ചെയ്യുമ്പോൾ, അത് അവർക്കും നമുക്കും ഒരു പ്രശ്നമാണ്. അതുകൊണ്ടാണ് സിനിമ OTT-യിൽ റിലീസ് ചെയ്യേണ്ടി വന്നത്," എന്ന് ഒ.ടി.ടി. പ്ലേ റിപ്പോർട്ടിൽ പരാമർശിക്കുന്നു.

    കോവിഡ് കേസുകളുടെ വർദ്ധനവിനെത്തുടർന്ന് ജനുവരി 14 റിലീസ് മാറ്റിവച്ചതിന് ശേഷം സിനിമ നേരിട്ട് OTT റിലീസിന് തിരഞ്ഞെടുക്കുന്നതായി നിർമ്മാണ കമ്പനി തിയറ്റർ ഉടമകളെ അറിയിച്ചിരുന്നില്ല എന്നും ഫിയോക് ആരോപിച്ചിരുന്നു.

    “നിശ്ചിത കാലയളവിനുള്ളിൽ സിനിമ റിലീസ് ചെയ്തില്ലെങ്കിൽ ഒ.ടി.ടി. റിലീസിന് പോകുമെന്ന് ഞങ്ങൾ തിയേറ്റർ ഉടമകളെ അറിയിച്ചിരുന്നു. അപ്പോഴേക്കും, ഹിറ്റ് സിനിമകൾ റിലീസായിരുന്നു, ഫെബ്രുവരി 14 ന് റിലീസ് ചെയ്യാൻ സാധ്യതയില്ലെന്ന് കണ്ടതിനാൽ ചിത്രം തിയേറ്ററുകളിൽ ചെയ്യുന്നതിൽ നിന്നും ഞങ്ങൾ പിന്മാറി. ഞങ്ങൾ എപ്പോഴും തിയേറ്ററുകളെ പിന്തുണച്ചിട്ടുണ്ട്,” എന്ന് നിർമ്മാണ കമ്പനിയുടെ വക്താവ് കൂട്ടിച്ചേർത്തു.
    Published by:Jayashankar AV
    First published: