• HOME
  • »
  • NEWS
  • »
  • film
  • »
  • Shabaash Mithu | ആവേശമുണര്‍ത്തി താപ്സി ; മിതാലി രാജിന്‍റെ ബയോപിക് 'ശബാഷ് മിതു' ട്രെയ്ലര്‍ പുറത്ത്

Shabaash Mithu | ആവേശമുണര്‍ത്തി താപ്സി ; മിതാലി രാജിന്‍റെ ബയോപിക് 'ശബാഷ് മിതു' ട്രെയ്ലര്‍ പുറത്ത്

വയാകോം 18 സ്റ്റുഡിയോസ് നിർമ്മിച്ച് ശ്രീജിത് മുഖർജി സംവിധാനം ചെയ്ത ശബാഷ് മിതു ജൂലൈ 15 ന് തിയേറ്ററുകളിലെത്തും.

  • Last Updated :
  • Share this:
    ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജിന്‍റെ (Mithali Raj) ജീവിത കഥ പറയുന്ന ചിത്രം 'ശബാഷ് മിതു' (Shabaash Mithu) വിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ബോളിവുഡ് താരം താപ്സി പന്നുവാണ് മിതാലി രാജിനെ ചിത്രത്തില്‍  അവതരിപ്പിക്കുന്നത്. മുന്‍ ഇന്ത്യന്‍ നായകനും ബിസിസിഐ പ്രസിഡന്‍റുമായ സൗരവ് ഗാംഗുലിയാണ് ട്രെയിലർ പുറത്തിറക്കിയത്. ക്രിക്കറ്റ് താരമാകാനുള്ള ആഗ്രഹിക്കുന്നത് മുതൽ ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ മുഖച്ഛായ മാറ്റുന്നത് വരെയുള്ള മിതാലിയുടെ ജീവിതമാണ് ട്രെയിലറിലൂടെ കാണാന്‍ കഴിയുന്നത്..വയാകോം 18 സ്റ്റുഡിയോസ് നിർമ്മിച്ച് ശ്രീജിത് മുഖർജി സംവിധാനം ചെയ്ത ശബാഷ് മിതു ജൂലൈ 15 ന് തിയേറ്ററുകളിലെത്തും.



    അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന്  വിരമിക്കുന്നതായി മിതാലി രാജ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ലോക വനിതാ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും പ്രതിഭാധനയായ ക്രിക്കറ്ററായിരുന്ന മിതാലി രാജ് ദീര്‍ഘകാലം ഇന്ത്യയുടെ വനിതാ ഏകദിന, ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റനായിരുന്നു.വനിതാ ക്രിക്കറ്റിന് ഇന്ത്യ സംഭാവന നൽകിയ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ മിതാലി ഏകദിനത്തിലെ ഏറ്റവും ഉയർന്ന റൺ വേട്ടക്കാരി കൂടിയാണ്. വനിതാ ക്രിക്കറ്റിലെ നിരവധി റെക്കോർഡുകൾ സ്വന്തം പേരിലാക്കിയ മിതാലി, രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കരിയറിനാണ് 39-ാം വയസിൽ അവസാനം കുറിച്ചത്.

    വിജയ് റാസും ചിത്രത്തില്‍ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. പ്രിയ ആവെന്‍ ആണ് ചിത്രത്തിനു തിരക്കഥ ഒരുക്കിയിരിക്കുന്നത്.സിർഷ റേ സിനിമാറ്റോഗ്രഫി കൈകാര്യം ചെയ്യുമ്പോൾ ചിത്രത്തിലെ സൗണ്ട് ഡിസൈൻ ചെയ്യുന്നത് മലയാളി ഓസ്കാർ ജേതാവായ റസൂൽ പൂക്കുട്ടിയാണ്.
    Published by:Arun krishna
    First published: