'ഞാൻ എങ്ങനെയാണ് ബാലുച്ചേട്ടന് പകരക്കാരൻ ആവുന്നത്?'

news18
Updated: October 4, 2018, 2:41 PM IST
'ഞാൻ എങ്ങനെയാണ് ബാലുച്ചേട്ടന് പകരക്കാരൻ ആവുന്നത്?'
  • News18
  • Last Updated: October 4, 2018, 2:41 PM IST IST
  • Share this:
ബാലഭാസ്കർ അവതരിപ്പിക്കാനിരുന്ന ബാംഗ്ലൂരിലെ പരിപാടിക്കു പകരം തിരഞ്ഞെടുക്കപ്പെട്ട ശബരീഷ് പ്രഭാകർ വിശദീകരണവുമായി രംഗത്ത്. ബാലഭാസ്കറിന്റെ മരണത്തെ തുടർന്ന്, ശബരീഷിന്റെ ചിത്രവുമായിറങ്ങിയ പോസ്റ്റർ വിവാദമായിരുന്നു. കുറ്റപ്പെടുത്തലുകളും വിവാദങ്ങളും  കത്തിപടരവെയാണു ഫേസ്ബുക് ലൈവിൽ വന്നു വയലിൻ വിദ്വാനായ ശബരീഷ് സംസാരിക്കുന്നതു. ജ്യേഷ്ഠ തുല്യനായ ബാലഭാസ്കറിനു ഒരിക്കലും താൻ പകരക്കാരാനാവില്ലെന്നും, ഒരു അനുജനെന്ന നിലയിൽ ജ്യേഷ്ഠന് നൽകുന്ന കാണിക്കയാണ് ഈ പരിപാടിയെന്നും ഇദ്ദേഹം പറയുന്നു."ഞാൻ ഒരിക്കലും ആർക്കും പകരക്കാരാനാവില്ല. ജ്യേഷ്ഠ തുല്യനാണ് ബാലു ചേട്ടൻ. നിങ്ങളെക്കാളേറെ, ഇരട്ടി വിഷമം എനിക്കുണ്ട്. ഈ പോസ്റ്റർ റിലീസ് ചെയ്യുന്നത്, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ അറിഞ്ഞു കൊണ്ടാണ്. കുടുംബത്തിൽ ഒരാൾക്ക് ബുദ്ധിമുട്ടുണ്ടായാൽ നമ്മൾ സഹായിക്കില്ലേ? ഞാൻ ഒരു അനിയനാണ്. അതു ചെയ്തു കൊടുക്കേണ്ട ബാധ്യസ്ഥതയുണ്ട്."ഒരു സാധാരണ കർണാടക സംഗീതജ്ഞനായ തനിക്കു വയലിന്റെ അനന്ത സാധ്യതകൾ തുറന്നു തന്നത് ബാലഭാസ്കർ ആണെന്നു  ശബരീഷ്. ഇപ്പോൾ വന്ന വിവാദം തന്നെ അത്രയധികം വേദനിപ്പിക്കുന്നുവെന്നും പറയുന്നു."ഞാൻ വയലിൻ വായിച്ചു തുടങ്ങിയതു മുതൽ ഇതിനു സാധ്യത ഉണ്ടെന്നു തെളിയിച്ചതു എന്റെ ബാലുവേട്ടനാണ്."

"ഈ പോസ്റ്റർ എന്തുകൊണ്ട് വൈറൽ ആയി? പകരക്കാരൻ റെഡി ആണ് എന്നൊക്കെ എങ്ങനെ പറയുന്നു? ഞാൻ എങ്ങനെ ബാലു ചേട്ടനു പകരമാവും? ഹി ഈസ് ലെജൻഡ്. ഒരു അവതാരമാണ്. ഒത്തിരി വേദനയോടെയാണു നിങ്ങൾക്കു മുൻപിൽ ഞാൻ നിൽക്കുന്നത്," ശബരീഷ് പറയുന്നു.

പണം വാങ്ങാതെ വെള്ളപ്പൊക്കത്തിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ ബാലഭാസ്കർ ഏറ്റെടുത്ത പരിപാടിയാണിത്. ഇതിനോടകം തന്നെ ടിക്കറ്റ് വിറ്റു കഴിഞ്ഞിരുന്നു. ഒരു മനുഷ്യനെന്ന, കലാകാരനെന്ന, സഹോദരനെന്ന നിലക്കാണ് താനേ ദൗത്യം ഏറ്റെടുക്കുന്നതെന്നു ശബരീഷ് പറയുന്നു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: October 4, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍