• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഷാദിയ പഴയ ചിത്രശലഭമാകട്ടെ; സ്നേഹചുംബനം നൽകി മഞ്ജു വാര്യർ

news18
Updated: September 3, 2018, 7:41 PM IST
ഷാദിയ പഴയ ചിത്രശലഭമാകട്ടെ; സ്നേഹചുംബനം നൽകി മഞ്ജു വാര്യർ
news18
Updated: September 3, 2018, 7:41 PM IST
പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിന് കൈത്താങ്ങാകാൻ സ്വന്തം പണക്കുടുക്ക പൊട്ടിച്ച പണം നൽകിയ ഷാദിയ എന്ന പെൺകുട്ടി മനുഷ്യ സമൂഹത്തിന് വലിയൊരു മാതൃകയാണ്. തലച്ചോറിനെ ബാധിച്ച ട്യൂമറിന് ചികിത്സ തുടരുമ്പോഴും താൻ സ്വരുക്കൂട്ടി വെച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് മടിയില്ലാതെ സംഭാവനയായി നൽകിയ ഷാദിയ പലരുടെയും കണ്ണുനിറച്ചു.

മഞ്ജു വാര്യരെ ഏറെ സ്നേഹിക്കുന്ന ഷാദിയ തന്റെ പ്രിയ താരത്തെ ഇപ്പോൾ നേരിൽ കണ്ടിരിക്കുകയാണ്. ഷാദിയയെ കണ്ട കാര്യം മഞ്ജുവാര്യര്‍ തന്നെയാണ് ഫെ‌യ്സ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നന്നായി ചിത്രം വരയ്ക്കുകയും കളർ ചെയ്യുകയും ചെയ്യുന്ന ഷാദിയയ്ക്ക് മഞ്ജു കളറിംഗ് സെറ്റ് സമ്മാനമായി നൽകി. ഇഷ്ടതാരത്തിന് താൻ വരച്ച ചിത്രം ഷാദിയയും സമ്മാനമായി നൽകി.

ഷാദിയയുടെ ജീവിതത്തിൽ നിറങ്ങൾ നിറയട്ടെയെന്നും പെട്ടെന്ന് തന്നെ ഷാദിയയ്ക്ക് പഴയ ചിത്രശലഭമാകാൻ കഴിയട്ടെയെന്നും പ്രാർഥിച്ച് സ്നേഹ ചുംബനം നൽകിയാണ് മഞ്ജു ഷാദിയയെ യാത്രയാക്കിയത്.

രോഗത്തിന്റെയും ജീവിതത്തിന്റെയും വേദനയ്ക്കിടയിലും നിറമുള്ള സ്വപ്നങ്ങൾ ഷാദിയയ്ക്ക് ഒരുപാടുണ്ടെന്നും ഒപ്പം കരുണയുള്ള ഹൃദയവുമുണ്ടെന്നും മഞ്ജു പറയുന്നു.

മഞ്ജുവാര്യരുടെ പോസ്റ്റിന്റെ പൂർണരൂപം.....
Loading...
First published: September 3, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍