Covid 19 | ബോളിവുഡിൽ വീണ്ടും കോവിഡ് പിടിമുറുക്കുന്നു; ഷാരൂഖ് ഖാനും കത്രീന കൈഫും കോവിഡ് പോസിറ്റീവ്
Covid 19 | ബോളിവുഡിൽ വീണ്ടും കോവിഡ് പിടിമുറുക്കുന്നു; ഷാരൂഖ് ഖാനും കത്രീന കൈഫും കോവിഡ് പോസിറ്റീവ്
കഴിഞ്ഞ മാസം അക്ഷയ് കുമാർ കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിരുന്നു. ശനിയാഴ്ച കാർത്തിക് ആര്യനും ആദിത്യ റോയ് കപൂറും കോവിഡ് പോസിറ്റീവ് ആണെന്ന് വാർത്തകൾ വന്നു
ബോളിവുഡിൽ വീണ്ടും കോവിഡ് 19 (Covid 19) പിടിമുറുക്കുന്നു. ഷാരൂഖ് ഖാൻ (Shah Rukh Khan) കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതായി സിഎൻഎൻ-ന്യൂസ് 18 നോട് സ്രോതസ്സുകൾ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് പോസിറ്റീവ് ആയ ഏറ്റവും പുതിയ താരമാണ് ഷാരൂഖ്. കഴിഞ്ഞ മാസം അക്ഷയ് കുമാർ കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിരുന്നു. ശനിയാഴ്ച കാർത്തിക് ആര്യനും ആദിത്യ റോയ് കപൂറും കോവിഡ് പോസിറ്റീവ് ആണെന്ന് വാർത്തകൾ വന്നു.
കത്രീന കൈഫിനും കോവിഡ് പോസിറ്റീവ് ആണെന്ന് ഉറപ്പിച്ചെങ്കിലും, ഇപ്പോൾ സുഖം പ്രാപിച്ചുവെന്നാണ് റിപ്പോർട്ട്. ഷാരൂഖിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ്. അതേസമയം, ദിവസേനയുള്ള പുതിയ കൊറോണ വൈറസ് കേസുകളിൽ വൻ വർദ്ധനവ് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് മുംബൈ നഗരത്തോട് ജാഗ്രത പാലിക്കാൻ ബിഎംസി ആവശ്യപ്പെട്ടു.
മുംബൈയിലെ പോഷ് കെ-വെസ്റ്റ് വാർഡിലുള്ള ഫിലിം സ്റ്റുഡിയോകളോടു പാർട്ടികൾ സംഘടിപ്പിക്കരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ഏതെങ്കിലും പാർട്ടിക്ക് ആതിഥേയത്വം വഹിക്കുന്ന സാഹചര്യത്തിൽ ഒരു അറിയിപ്പ് നൽകാൻ സ്റ്റുഡിയോകളോട് ബിഎംസി അഭ്യർത്ഥിച്ചതായും റിപ്പോർട്ടുണ്ട്. അതിനാൽ പാർട്ടിയിൽ ഉൾപ്പെട്ടിരിക്കുന്ന ആരെങ്കിലും കോവിഡ് പോസിറ്റീവ് ആയാൽ മറ്റുള്ളവരെ കണ്ടെത്താനാകും.
ബോളിവുഡിന്റെ കിംഗ് ഖാൻ ആയ ഷാരൂഖ്, ഈയിടെയായി തന്റെ ബാക്ക് ടു ബാക്ക് സിനിമാ പ്രഖ്യാപനങ്ങളിലൂടെ വാർത്തകളിൽ നിറഞ്ഞിരുന്നു. ഈ വർഷമാദ്യം, 2023 ജനുവരിയിൽ റിലീസ് ചെയ്യാനിരിക്കുന്ന 'പത്താൻ' എന്ന തന്റെ തിരിച്ചുവരവ് അദ്ദേഹം പ്രഖ്യാപിച്ചു. ചിത്രത്തിൽ ദീപിക പദുക്കോണും ജോൺ എബ്രഹാമും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രാജ്കുമാർ ഹിരാനിയുടെ നേതൃത്വത്തിൽ അദ്ദേഹം 'ഡങ്കി' പ്രഖ്യാപിച്ചിരുന്നു. അദ്ദേഹത്തിനൊപ്പം തപ്സി പന്നുവും അഭിനയിക്കുന്ന ചിത്രത്തിൽ വിക്കി കൗശലും ഭാഗമാണെന്നാണ് സൂചന. 2023 ഡിസംബറിൽ ചിത്രം റിലീസ് ചെയ്യും.
കഴിഞ്ഞയാഴ്ച ആറ്റ്ലിയുമൊത്തുള്ള തന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ 'ജവാൻ' പ്രഖ്യാപിച്ച് ഷാരൂഖ് ആരാധകരെ ആവേശത്തിലാക്കിയിരുന്നു. മുറിവേറ്റ മുഖം ബാൻഡേജിൽ പൊതിഞ്ഞ ടീസറാണ് താരം പുറത്തുവിട്ടത്. ചിത്രം 2023 ജൂണിൽ റിലീസ് ചെയ്യും.
ചിത്രത്തിന്റെ പോസ്റ്ററും ഷാരൂഖ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.
It’s a special RC project that has seen its wait because of inevitable issues surrounding us.But a few good men worked hard & made it happen. Want to thank @_GauravVerma the Co-Producer, @Atlee_dir and their Jawans for making this dream come to life. Now… Good to go Chief…! pic.twitter.com/7lhfMiE6hD
Summary: Covid 19 is pressing panic button in Bollywood after Shah Rukh Khan and Katrina Kaif were tested positive
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.