മുംബൈ: പുതിയ ഒടിടി പ്ലാറ്റ്ഫോം (OTT) പ്രഖ്യാപിച്ച് ബോളിവുഡ് സൂപ്പര്‍താരം ഷാരുഖ് ഖാന് (Shah Rukh Khan) . അദ്ദേഹത്തിന്റെ തന്നെ ചുരുക്കെഴുത്ത് ഉള്‍പ്പെടുത്തി 'എസ്ആര്‍കെ +' (SRK+) എന്ന പേരിലാണ് ഷാരുഖ് ഒടിടി പ്ലാറ്റ്ഫോം അവതരിപ്പിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ എസ്ആര്‍കെ പ്ലസിന്റെ ലോഗോയും ഷാരൂഖ് ഖാന് പങ്കുവെച്ചു. ഒടിടി ലോകത്ത് എന്തൊക്കെയോ നടക്കാന്‍ പോവുന്നു എന്ന അടിക്കുറിപ്പോടെയായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.
എന്നാല്‍ ഒടിടി പ്ലാറ്റ്ഫോമിന്റെ മറ്റ് വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇത് ആദ്യമായാണ് ഇന്ത്യയിലെ ഒരു സൂപ്പര്‍ താരം ഒടിടി മേഖലയിലേക്ക് എത്തുന്നത്. നിലവില്‍ റെഡ് ചിലീസ് എന്റെര്‍ടെന്‍മെന്റ്സ് എന്ന പേരില്‍ ഷാരുഖ് ഖാന് മീഡിയ കമ്പനി ഉണ്ട്. കൂടാതെ ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഉടമകളില്‍ ഒരാളുമാണ്.
ബ്രാന്‍ഡ് മൂല്യത്തില്‍ രാജ്യത്തെ സെലിബ്രേറ്റികളില്‍ അഞ്ചാമതാണ് 56 കാരനായ ഷാരൂഖ് ഖാന്. 5000 കോടിക്ക് മുകളിലാണ് താരത്തിന്റെ ആസ്തി.
കഴിഞ്ഞ വർഷം, രണ്ട് പ്രൊമോഷണൽ വീഡിയോകൾ പങ്കിട്ടുകൊണ്ട് ഷാരൂഖ് ഖാൻ ഹോട്ട്സ്റ്റാറുമായുള്ള തന്റെ OTT അരങ്ങേറ്റത്തെ പരസ്യമാക്കിയെങ്കിലും മകൻ ആര്യൻ ഖാൻ നിയമപോരാട്ടത്തിൽ ഏർപ്പെട്ടതിനാൽ പ്രഖ്യാപനങ്ങൾ നിർത്തിക്കുകയായിരുന്നു.
സൽമാൻ ഖാനും അനുരാഗ് കശ്യപും പുതിയ സംരംഭത്തിന് എല്ലാവിധ ഭാവുകളും നേർന്നു. 'ഇന്നത്തെ പാർട്ടി താങ്ങളുടെ വക' എന്നായിരുന്നു സൽമാൻ ഖാൻ ട്വീറ്റ് ചെയ്തത്.
'സ്വപ്നം യാഥാർത്ഥ്യമായി! ഷാരുഖ് ഖാന്റെ പുതിയ ഒടിടി ആപ്പായ SRK+മായി സഹകരിക്കുന്നുണ്ട്' - അനുരാഗ് കശ്യപ് കുറിച്ചു.
2018ല്‍ തിയേറ്ററില്‍ എത്തിയ സീറോ ആണ് ഷാരൂഖിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ദീപിക പദുകോണും ജോൺ എബ്രഹാമും ഷാരുഖിനൊപ്പം അഭിനയിക്കുന്ന ചിത്രം 2023 ജനുവരി 26നാണ് തിയേറ്ററിലെത്തുക.
Also Read-
Alia Bhatt| 29ാം പിറന്നാൾ ആഘോഷിച്ച് ആലിയ ഭട്ട്; ഒപ്പം ആരാധകർക്കായി ഒരു സമ്മാനവും
കഴിഞ്ഞ വർഷം, രണ്ട് പ്രൊമോഷണൽ വീഡിയോകൾ പങ്കിട്ടുകൊണ്ട് ഷാരൂഖ് ഖാൻ തന്റെ OTT അരങ്ങേറ്റത്തെകുറിച്ച് സൂചന നൽകിയെങ്കിലും മകൻ ആര്യൻ ഖാൻ നിയമപോരാട്ടത്തിൽ പെട്ടതോടെ പ്രഖ്യാപനങ്ങൾ നിർത്തിക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.